Image

സോഷ്യല്‍ വര്‍ക്കര്‍ അസോസിയേഷന്‍ (AAISW) കുടുംബസംഗമം ന്യൂയോര്‍ക്കില്‍

Published on 03 February, 2012
സോഷ്യല്‍ വര്‍ക്കര്‍ അസോസിയേഷന്‍ (AAISW) കുടുംബസംഗമം ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക് : അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ പ്രവര്‍ത്തനോദ്ഘാടനവും നടത്തുന്നു.

ഫെബ്രുവരി 11-ാം തീയതി ശനിയാഴ്ച വൈകുന്നേരമാണ് ഫ്‌ളോറല്‍ പാര്‍ക്കിലെ കാരിസ് ക്രിസ്റ്റ്യന്‍ സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടികളുടെ ഭാഗമായി കുട്ടികള്‍ക്കായി കൃത്യം 4.30 സ്‌പെല്ലിംഗ് ബി മത്സരവും 5.30ന് ക്വിസ് മത്സരവും ഉണ്ടായിരിക്കുന്നതാണ്. ഈ മത്സര സംബദ്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് അലക്‌സ് ചാമക്കാല-718-370-3819 മാര്‍ഗ്രറ്റ് വര്‍ഗ്ഗീസ്-718-948-7849 എന്നിവരുമായി ബന്ധപ്പെടുക. മത്സരങ്ങളില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു.

തുടര്‍ന്നു നടക്കുന്ന കുടുംബ സംഗമത്തില്‍ വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ , ക്ലാസുകള്‍ വിശിഷ്ട വ്യക്തികളുടെ പ്രഭാക്ഷണങ്ങള്‍ , കുട്ടികളുടെ വിവിധ കലാപരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചിരിക്കുന്നു. പ്രസിഡന്റ് ഷാജു നെല്ലിക്കാട്ടില്‍ , സെക്രട്ടറി ബിജു ഫിലിപ്പ് ഇടവഴിക്കല്‍, ട്രഷറര്‍ ജോസ് ജോസഫ്, വൈസ് പ്രസിഡന്റ് മെറീനാ ജോസ്, ജോ.സെക്രട്ടറി സാബു തടിപ്പുഴ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

സാബു തടിപ്പുഴ
ജോ.സെക്രട്ടി
917-843-4762
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക