Image

ഫൊക്കാനാ ലോകമലയാളി സംഘടനകള്‍ക്ക് ഉത്തമ മാതൃക: പ്രൊഫ: പി.ജെ. കുര്യന്‍

അനില്‍ പെണ്ണുക്കര Published on 03 February, 2012
ഫൊക്കാനാ ലോകമലയാളി സംഘടനകള്‍ക്ക് ഉത്തമ മാതൃക: പ്രൊഫ: പി.ജെ. കുര്യന്‍
തിരുവല്ല: ഫൊക്കാനാ ലോകമലയാളി സംഘടനകള്‍ക്ക് ഉത്തമ മാതൃകയും, അഭിമാനവുമാണെന്ന് മുന്‍മന്ത്രിയും രാജ്യ സഭാ ചീഫ് വിപ്പുമായ പ്രൊഫ: പി.ജെ. കുര്യന്‍ എം.പി. പറഞ്ഞു. ഫൊക്കാനയുടെ മദ്ധ്യതിരുവിതാംകൂര്‍ സാംസ്‌കാരിക കൂട്ടായ്മ ഇരവി പേരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫൊക്കാനയുടെ കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പ്രവാസി മലയാളി ചരിത്രത്തിന്റെ ഭാഗമാണ്. ഫൊക്കാനായുടെ ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ പ്രത്യേകത അത് കൃത്യമായി ജനങ്ങളില്‍ എത്തുന്നു എന്നതു കൂടിയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫൊക്കാനായുമായുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും ഫൊക്കാനായുടെ വളര്‍ച്ചയില്‍ അഭിമാനമുണ്ടെന്നും ആന്റോ ആന്റണി. എം.പി പറഞ്ഞു. പ്രവാസി മലയാളികളുടെ എം.പി. എന്നുകൂടി അറിയപ്പെടുന്നതില്‍ സന്തോഷമുണ്ടെനനും അദ്ദേഹം പറഞ്ഞു.

എം.എല്‍.എ മാരായ രാജു ഏബ്രഹാം, ശിവദാസന്‍നായര്‍, ജോസഫ് വാഴയ്ക്കല്‍ , മലയാള മനോരമ അസോസിയേറ്റ് എഡിറ്റര്‍ തോമസ് ജേക്കബ്, ഫൊക്കാനാ പ്രസിഡന്റ് ജി.കെ. പിള്ള, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ , ട്രഷറാര്‍ ഷാജി ജോണ്‍ , ടി.എസ്. ചാക്കോ, ജോര്‍ജ് മാമന്‍ കൊണ്ടൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഫൊക്കാനാ ലോകമലയാളി സംഘടനകള്‍ക്ക് ഉത്തമ മാതൃക: പ്രൊഫ: പി.ജെ. കുര്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക