Image

സ്‌നേഹസംവാദം ഡാളസ്സില്‍

ജോയ് തുമ്പമണ്‍ Published on 14 June, 2016
സ്‌നേഹസംവാദം ഡാളസ്സില്‍
ഡാളസ്സ്: ബ്രദറന്‍ പെന്തെക്കോസ്തു സഭകളുടെ പ്രതിനിധികള്‍ ജൂണ്‍ 18 രാവിലെ 10 മണിയ്ക്ക് ഡാളസ്സില്‍ വച്ചു സ്‌നേഹ സംവാദം നടത്തുന്നു. തികച്ചും ബൈബിള്‍ അടിസ്ഥാനമാക്കിയുള്ള ഈ സംവാദത്തില്‍ പരിശുദ്ധാത്മസ്‌നാനം എന്ന വിഷത്തെക്കുറിച്ചു പെന്തെക്കോസ്തു, ബ്രദറന്‍ സഭകളില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസത്തിനു അറുതി ഉണ്ടാകുമെന്ന സംഘാടകര്‍ വിശ്വസിക്കുന്ന റവ.ഡോ.കെ.സീ.ചാക്കോ, റവ.ഡോ.ഏബ്രഹാം ചാക്കോ, റവ.ഷിബു പിടിയേക്കല്‍ തുടങ്ങിയവര്‍ ഹൂസ്റ്റണില്‍ നിന്നു പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തു സിംബോസിയം അവതരിപ്പിക്കും.

സ്‌നേഹസംവാദം നടക്കുന്ന സ്ഥലം 11550 Luna Road, Dallas, TX-75234
കൂടുതല്‍ വിവരങ്ങള്‍ക്ക് : (832) 689 7361.

വാര്‍ത്ത : ജോയ് തുമ്പമണ്‍

Join WhatsApp News
വിദ്യാധരൻ 2016-06-15 07:25:11
പൊള്ളയായ മത പ്രഭാഷണങ്ങൾ നൈമഷിക സുഖങ്ങൾ തരാൻ പരിയാപ്തമാണെന്നല്ലാതെ അതിന് പ്രശനങ്ങളെ പരിഹരിക്കാൻ കഴിയുന്നില്ല എന്നതാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പ്രശനം .  

"സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ   
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും"   -   നോവുന്ന ആതമാവിനെ സ്നേഹിക്കാൻ കഴിയാത്ത ആത്മാവിനോട് സ്നേഹത്തെക്കുറിച്ച് പ്രഭാഷണം നടത്തിയിട്ടെന്തു കാര്യം?  പൂക്കളുടെ കുല കൊടുത്തിട്ട് എന്ത് കാര്യം ? വേദ സത്യങ്ങൾ ഉരുവിട്ടിട്ടെട്ടു എന്തുകാര്യം ? ക്രൈസ്തവരുടെ ഗുരുവായ യേശു രോഗികളെ സ്നേഹത്തോടെയും ആർദ്രതയോടും തൊട്ടു സൗഖ്യമാക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. തൊടുക എന്നത് അത്ര എളുപ്പം ഉള്ള കാര്യം അല്ല.  എന്റ ശരീരത്തിൽ ഒരു മുറിവുണ്ടെങ്കിൽ അത് തുടച്ചു വൃത്തിയാക്കി മരുന്ന് പുരട്ടുന്ന ഔല്‍സുക്യത്തോടെ അപരന്റെ മുറിവ് കെട്ടാൻ സന്നതത കാണിക്കുമ്പോൾ മാത്രമേ സ്നേഹത്തിന്റെ നീരോട്ടം അയൽവാസിക്ക്  അനുഭവപ്പെടുകയും , 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക ' എന്ന മഹത് വചനത്തിന് പൂർത്തീകരണം ഉണ്ടാകുകയുമുള്ളു.  

"സ്നേഹ വ്യാഹതി (തടസ്സം, പ്രതിബന്ധം) തന്നെ മരണം " എന്ന കുമാരനാശാന്റെ വാക്കുകൾ ഈ സത്യത്തെ ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുന്നു .

എന്നാൽ എന്ന് ചങ്ങമ്പുഴ പറഞ്ഞതുപോലെ 

"കാപട്യകണ്ടകം കർക്കശതക്കൊടും 
കാളാശ്മകണ്ടം നിറഞ്ഞതാണീ ലോകം 
ഞെട്ടി തെറിക്കും വിടാരാൻ തുടങ്ങുന്ന 
മൊട്ടുപോലുള്ള മനസ്സിത് കാണുകിൽ "  ഇന്ന് മതങ്ങൾ പ്രഭാഷണങ്ങളാലും മനുഷ്യരെ പറ്റിച്ച് ജീവിക്കുകയാണ് എന്ന സത്യം ,   വയലാറിന്റെ കവിതാ ശകലം ഉദ്ദരിച്ച് അഭിപ്രായം പറഞ്ഞ വ്യക്തിയോട് ചേർന്ന് നിന്ന് ഇവിടെ രേഖപ്പെടുത്തികൊള്ളട്ടെ . സ്നേഹത്തിന്റെ അതമാര്തമായ പരിലാളഞങ്ങൾ ഏറ്റിരുന്നെങ്കിൽ ഈ പ്രപഞ്ചം എത്ര സുന്ദരമായിരുന്നെനെ 

"സ്നേഹത്താൽ ഉദിക്കുന്നു ലോകം 
സ്നേഹാത്തൽ വൃദ്ധി തേടുന്നു 
സ്നേഹംതാൻ ശക്തി ജഗത്തിന് 
സ്നേഹം താൻ സ്വയം സൗന്ദര്യമേവർക്കും 
സ്നേഹാത്താൽ സ്വർഗ്ഗ ഗേഹം പണിയും പടുത്വം .
സ്നേഹ വ്യാഹതിതന്നെ മരണം "

വയലാർ 2016-06-14 17:39:30
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ   
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക