Image

കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ജാഗ്രത കാണിക്കണം

ജോയ് ഇട്ടന്‍ Published on 12 June, 2016
കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ജാഗ്രത കാണിക്കണം
> കോണ്‍ഗ്രസ് പരാജയങ്ങളുടെ പടുകുഴിയിലെക്കാണോ ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ പലയിടത്തും കോണ്‍ഗ്രസ് പരാജയപ്പെടുമ്പോഴും കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കാര്യമേ ഉലച്ചില്‍ തട്ടിയിരുന്നില്ല. എന്നാല്‍ ഈ കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഗതി മാറി മറഞ്ഞിരിക്കുന്നു. ഞങ്ങളൊക്കെ കോണ്‍ഗ്രസ് പ്രവര്ത്തകരായി വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച പ്രസ്ഥാനം ഇന്ന് ജനങ്ങള്‍ തിരസ്‌കരിക്കുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു.

> ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കേരളത്തില്‍ ബി ജെ പി നേടിയ വോട്ടുകള്‍, അവരുടെ വളര്ച്ച എന്നിവ കേരളീയ മതേതര സമൂഹത്തെ അസ്വസ്ഥമാക്കുന്നു. ഒരൊറ്റ സീറ്റില്‍ മാത്രമേ ബി.ജെ.പി ജയിച്ചുള്ളൂവെങ്കിലും അവരുടെ വോട്ടുവര്‍ധന മതേതര കേരളത്തെ അസ്വസ്ഥമാക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് സജീവമായി ഇടപെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

> തെക്കേയറ്റത്ത് രാജഗോപാല്‍ ജയിച്ചു കയറുമ്പോള്‍ വടക്കേയറ്റമായ മഞ്ചേശ്വരത്ത് മുന്‍ സംസ്ഥാനസെക്രട്ടറി കെ സുരേന്ദ്രന്‍ പരാജയപ്പെട്ടതു വെറും 89 വോട്ടിന്റെ വ്യത്യാസത്തിലാണ്. കോഴപ്പണത്തിലൂന്നി അഴിമതിയാരോപണങ്ങള്‍ കയറൂരി നടന്നപ്പോള്‍ ഐക്യജനാധിപത്യമുന്നണിക്കു നഷ്ടപ്പെട്ടതു നിര്‍ണായകമായ നിഷ്പക്ഷ വോട്ടുകളാണ് എന്നതില സംശയം ഇല്ല.

> മതേതരകക്ഷികള്‍ തമ്മിലുള്ള വടംവലിയാണു ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കു കാരണമാകുന്നതെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം, വര്‍ഗീയ അജന്‍ഡ മുന്നില്‍വച്ചു കളിച്ചാല്‍ കേരളത്തിന്റെ മതേതരമനസിനെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവു ബി.ജെ.പിക്കുള്ളതായും മനസിലാവുന്നു.

> വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മാണം വിഷയമല്ല എന്നു യു.പി ലോക്‌സഭാ ഇലക്ഷന്റെ ചുക്കാന്‍ പിടിച്ച കേന്ദ്രമന്ത്രി മഹേശ് ശര്‍മ ഈയിടെ പറഞ്ഞത് നാം വളരെ ശ്രദ്ധയോടെ  കേള്‍ക്കണം. ഇത്തരം ഭംഗിവാക്കുകളില്‍പ്പെട്ടു നട്ടംതിരിയുകയാണ് ന്യൂനപക്ഷ വോട്ടര്‍മാരെന്നത് ഇക്കഴിഞ്ഞ അസം നിയമസഭാ തെരഞ്ഞെടുപ്പു ചൂണ്ടിക്കാട്ടുന്നു.

> കോണ്‍ഗ്രസിനെ തൂത്തുവാരി ആസാമില്‍. കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട് അവിടുത്തെ ന്യുനപക്ഷം ബി.ജെ.പി മുന്നണിക്കാണു വോട്ടുചെയ്തതെന്ന് മുസ്ലിം നേതാക്കള്‍ തന്നെ പറയുന്നു ബി.ജെ.പിക്കു വോട്ടുചെയ്തില്ലെങ്കില്‍ അരക്ഷിതാവസ്ഥയാകും ഫലമെന്നു ഭയപ്പെട്ട് ഗുജറാത്തിലും ന്യുനപക്ഷംഇത്തരമൊരു നിലപാടാണു സ്വീകരിക്കുന്നത്.

>  കഴുകനെപ്പോലെ വട്ടമിട്ടുപറക്കുന്ന ജാതീയശക്തികള്‍ക്കെതിരേ ഒരു പ്രതിരോധം ഒരിക്കലും വര്‍ഗീയതയ്ക്കു വഴങ്ങിയിട്ടില്ലാത്ത ചരിത്രമുള്ള കേരളത്തില്‍ നിന്നു തന്നെ ഉടന്‍ ആരംഭിക്കണം. അതിനു പരസ്പരം വിഴുപ്പലക്കുന്ന നേതാക്കളല്ല നമുക്കാവശ്യം. കാലഘട്ടത്തെ മനസിലാക്കി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ്.

>  ഇന്നും നാടിന്റെ മതേതരസ്വഭാവം നിലനിര്‍ത്താനായി നേതൃത്വംനല്‍കാന്‍ കഴിയുന്ന പ്രസ്ഥാനം നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

> പാര്‍ട്ടിനേതൃത്വം ഉടന്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നു  മാത്രമല്ല ഇന്ത്യയില്‍ വളര്‍ന്നു വരുന്ന വര്‍ഗ്ഗീയ ശക്തികളുടെ വളര്ച്ചയെ തടയുവാന്‍ ഇന്ത്യയിലെ യുവ ജനതയെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍ കീഴില്‍ കൊണ്ട് വരികയും ആര്‍ജവമുള്ള പാര്‍ട്ടി പ്രവര്‍ത്തനം പുതു തലമുറയ്ക്ക് കാട്ടി കൊടുക്കുകയും വേണം.

> ഇല്ലങ്കില്‍ അസമില്‍ സംഭവിച്ചപോലെ, കേരളത്തില്‍ ഉണ്ടായത് പോലെ വലിയ പരാജയങ്ങള്‍ ഇനിയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നേരിടെണ്ടാതായി വരും. സാക്ഷര കേരളത്തിനു കോണ്‍ഗ്രസ് പാര്ട്ടിയെ ഉള്‍ക്കൊള്ളാനാവാതെ ഒരു അവസ്ഥ ഇനിയും ഉണ്ടായിക്കുടാ. അതിനു സജീവമായ ഇടപെടലുകള്‍ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് എന്നെ പോലെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍.

കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ജാഗ്രത കാണിക്കണം
Join WhatsApp News
Alex Koshy 2016-06-13 04:12:59
Congress has to learn lessons of party discipline from Communist and BJP Parties and follow the path of AM ADMI Party leader Kajariwal. Identify young leadersfrom all states and promote them to national leadership instead of following pseudo 'Gandhi' leadership known as HIGH COMMAND. Let Rahul, Priyanka etc work at grass root level to stimulate the youth and bring forth a national movement against religious fanaticism and intolerance.

Alex Vilanilam

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക