Image

ഫിലിപ്പ്‌ മാത്യു- മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ ഫ്‌ളോറിഡ പ്രസിഡന്റ്‌

ജോയിച്ചന്‍ പുതുക്കുളം Published on 03 February, 2012
ഫിലിപ്പ്‌ മാത്യു- മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ ഫ്‌ളോറിഡ പ്രസിഡന്റ്‌
ജാക്‌സണ്‍വില്ല (നോര്‍ത്ത്‌ ഫ്‌ളോറിഡ): മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ ഫ്‌ളോറിഡയുടെ (എം.എ.എന്‍.ഒ.എഫ്‌.എ) 2012 വര്‍ഷത്തെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു.

ഫിലിപ്പ്‌ മാത്യു (വില്‍സണ്‍ ഉഴത്തില്‍)- പ്രസിഡന്റ്‌, റെജിന്‍ രവീന്ദ്രന്‍ -വൈസ്‌ പ്രസിഡന്റ്‌, അജുമോന്‍ സ്‌കറിയ- ജനറല്‍ സെക്രട്ടറി, സായി സത്യവാന്‍ - ജോയിന്റ്‌ സെക്രട്ടറി, സുനില്‍ നായര്‍ - ട്രഷറര്‍ എന്നിവരാണ്‌ പുതിയ ഭാരവാഹികള്‍.

എല്‍ദോ മാത്യു, സുജിത്‌ ഗംഗാധരന്‍, ലിസ്സാ ഫിലിപ്പ്‌, മനോജ്‌ കുമാര്‍, സാജന്‍ ജോണ്‍, ജോണി ജോണ്‍, രാജു എന്നിവരാണ്‌ കമ്മിറ്റിയംഗങ്ങള്‍.

വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ്‌ സുജിത്‌ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ്‌ മഠത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ജോണി ജോണ്‍ വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു.

നിയുക്ത പ്രസിഡന്റ്‌ ഫിലിപ്പ്‌ മാത്യു നടത്തിയ നന്ദി പ്രസംഗത്തില്‍, മുന്‍ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും, നന്ദി രേഖപ്പെടുത്തുകയും, പുതിയ ഭരണസമിതിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഏവരുടേയും സഹകരണവും പ്രോത്സാഹനവും അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. ജനറല്‍ സെക്രട്ടറി അജുമോന്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.
ഫിലിപ്പ്‌ മാത്യു- മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ ഫ്‌ളോറിഡ പ്രസിഡന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക