Image

ഒരുവട്ടം കൂടി ഓര്‍മ്മകള്‍ മേയുന്ന ഫൊക്കാനയുടെ തിരുമുറ്റത്തേക്ക്' ഏവര്‍ക്കും സ്വാഗതം

വിനോദ് കെയാര്‍ക്കെ, സെക്രട്ടറി ഫൊക്കാന Published on 09 June, 2016
ഒരുവട്ടം കൂടി ഓര്‍മ്മകള്‍ മേയുന്ന  ഫൊക്കാനയുടെ തിരുമുറ്റത്തേക്ക്' ഏവര്‍ക്കും സ്വാഗതം
2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറാന്റോ നഗരിയില്‍ അരങ്ങേറുന്ന പ്രവാസി മലയാളി ദേശീയ സംഘടനയായ ഫൊക്കാനയുടെ ദേശീയോത്സവം കൊടിയേറാന്‍ ഇനി വെറും 20 ദിവസങ്ങള്‍ മാത്രം! 

ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നു. ഇതുവരെ നടന്നിട്ടുള്ള ഫൊക്കാന സമ്മേളനങ്ങളെക്കാള്‍ എന്തുകൊണ്ടും പതിന്മടങ്ങ് പ്രൗഢഗംഭീരമായ പരിപാടികളാണ് ഈ തവണ ഭാരവാഹികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഫൊക്കാന സ്റ്റാര്‍ സിങ്ങര്‍, ഫൊക്കാന ഇന്റര്‍നാഷ്ണല്‍ ഫിലിം അവാര്‍ഡ്‌സ്(FIMCA), ഉദയകുമാര്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ്, സ്‌പെല്ലിംഗ് ബീ, ഗ്ലിപ്‌സ് ഓഫ് ഇന്ത്യ കോമ്പറ്റീഷന്‍, ശീട്ടുകളി മത്സരം, മിസ് ഫൊക്കാന, മലയാളി മങ്ക എന്നീ മത്സരങ്ങളിലൂടെ വരും തലമുറയുടെ സാന്നിദ്ധ്യം ഉറപ്പാക്കി കൊണ്ടാണ് പരിപാടികള്‍ അരങ്ങേറുന്നത്.

ഭാഷാസ്‌നേഹം എന്നും ഫൊക്കാനയുടെ മുഖമുദ്രയാണ്. അതുകൊണ്ട് തന്നെയാണ് മലയാളികളുടെ പ്രിയകവി ഓ.എന്‍.വി. കുറുപ്പിന്റെ പാവന സ്മരണയ്ക്കായി ടൊറാന്റോ നഗരിയിലെ ആഘോഷവേദിക്ക് 'ഓ.എന്‍.വി. നഗര്‍' എന്ന് നാമകരണം ചെയ്തിരിക്കുന്നത്. പത്മ വിഭൂഷണന്‍, പത്മശ്രീ, ജ്ഞാനപീഠം, ഓടക്കുഴല്‍ തുടങ്ങി അനവധി പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ അദ്ദേഹം. 21 സാഹിത്യകൃതികള്‍ കൂടാതെ 900ല്‍ പരം അനശ്വര ഗാനങ്ങള്‍ മലയാളികള്‍ക്ക് സംഭാവന ചെയ്തിട്ടുണ്ട്. അദ്ദേഹം രചിച്ച ഒരു ഗാനമെങ്കിലും മനസ്സില്‍ കൊണ്ടു നടക്കാത്ത ഒരു മലയാളിയും കാണുകയില്ല.

മലയാളികളുടെ ഇഷ്ടകഴിയും ഗാനരചയിതാവുമായ ഓ.എന്‍.വി.യുടെ നാമത്തില്‍ ഒരുക്കിയിട്ടുള്ള 'ഓ.എന്‍.വി. സ്മരണ'യിലേക്ക് കുടുംബസമ്മേതം നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം!

അണിഞ്ഞൊരുങ്ങി, ഈ മലയാളി ഉത്സവത്തിലേക്ക്, പങ്കാളിയായി, മറക്കാനാവാത്ത അനുഭൂതിയുടെയും ചരിത്രത്തിന്റെയും ഭാഗമായി നിങ്ങളും?

ഒരുവട്ടം കൂടി ഓര്‍മ്മകള്‍ മേയുന്ന  ഫൊക്കാനയുടെ തിരുമുറ്റത്തേക്ക്' ഏവര്‍ക്കും സ്വാഗതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക