Image

സ്വപ്നാടനം (കവിത: സുധീര്‍ പണിക്കവീട്ടില്‍)

Published on 09 June, 2016
സ്വപ്നാടനം (കവിത: സുധീര്‍ പണിക്കവീട്ടില്‍)
ജീവിതത്തിന്റെ നെടുനിദ്രയില്‍ ഞാന്‍
സ്വപ്നങ്ങള്‍ കാണാറില്ലൊന്നു പോലും
ഒന്നുറങ്ങുമ്പോള്‍ ഉണര്‍ന്നിടുമ്പോള്‍
ഒരു സ്വ്പനം ആരും കൊതിച്ചുപോകും
പ്രാരാബ്ധ ഭാരം വഹിച്ചുറുങ്ങും
നമുക്കത്താണിയല്ലോയീ സ്വ്പന കാഴ്ച
സ്വപ്നങ്ങള്‍ നമ്മെ ഉണര്‍ത്തി വീണ്ടും
ദുഃഖം പകര്‍ന്ന് മടങ്ങിടുന്നു
അദ്ധ്വാനിക്കുന്നവനെന്തു സ്വപ്നം
സുഖമുള്ള നിദ്ര വെളുക്കുവോളം
എങ്കിലും ഒരു സ്വ്പനം ഇപ്പോഴെന്നെ
ഉറങ്ങാത്ത നേരം അലട്ടിടുന്നു
എന്നാണുണരാത്ത നിദ്രയെന്റെ
എവിടെ ഞാന്‍ പിന്നെ ഉണര്‍ന്നെണിക്കും?
ആര്‍ക്കുമറിയാത്ത ഈ പൊരുള്‍ ഞാന്‍
എന്തിനു തേടുന്നു എന്നു തോന്നാം
കര്‍ത്താവിനൊത്തങ്ങ് സ്വര്‍ഗ്ഗ നാട്ടില്‍
മുന്തിരി തോപ്പില്‍ ഉണര്‍ന്നിടുമോ?
പള്ളിപറമ്പിലെ മണ്ണറയില്‍
മണ്ണോട് ചേര്‍ന്നു മറഞ്ഞിടുമോ?
പുഴുവായ്, പാറ്റയായ്, വേറൊരാളായ്
ഈ ഭൂവില്‍ തന്നെ ഞാന്‍ എത്തിടുമോ
സ്വ്പനമല്ലേ ഇതു ആര്‍ക്കുമെന്നും
കാണാന്‍ കഴിയുന്ന കാഴ്ചയല്ലേ?


(പഴയകാല രച­നകള്‍)
Join WhatsApp News
വിദ്യാധരൻ 2016-06-11 21:08:04
ഞാൻ ദിവാ സ്വപ്നം കാണുകയായിരുന്നു 
സ്വർഗ്ഗത്തെക്കുറിച്ച് 
മരണാന്തര ജീവിതത്തെക്കുറിച്ച് 
കനാനൻ ജീവിതത്തെക്കുറിച്ച് 
പുനരുദ്ധാനത്തെക്കുറിച്ച് 
പുനർജന്മത്തെക്കുറിച്ച് 
സ്വർഗ്ഗത്തിലെ ഏഴുകന്യകമാരെക്കുറിച്ച്
പുറത്താരോ തട്ടിയപ്പോൾ 
ഞാൻ ഞെട്ടി ഉണർന്നു 
ഭാര്യായാണ്. ഒരു ഭദ്രകാളിയെപ്പോൽ 
അവൾ അലറി ' ഹേ മനുഷ്യ '
ഇങ്ങനെ സപ്നം കണ്ടിരുന്നോ 
ഞാനും കുട്ടികളും രണ്ടു ദിവസമായി 
ആഹാരം കഴിച്ചിട്ട് 
ഇനി എങ്കിലും ഒരു പണി കണ്ടുപിടിക്ക് ,
അദ്ധ്വാനിക്കുന്നവരുടെ കൂടെയാണ് ദൈവം
അമ്പലത്തിലും പള്ളിയിലും 
മോസ്കിലും അല്ല 
നിന്റെ സ്വപ്നങ്ങളെ ദൂരെ എറിഞ് 
യഥാർത്ത്യങ്ങളിലേക്ക് തിരിഞ്ഞാലും
" സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗ കുമാരികൾ അല്ലോ "
എന്ന നിന്റെ പാട്ടു കേട്ട് ഞാൻ മടുത്തു 
സ്വരം നാന്നിയിരിക്കുമ്പോൾ നിന്റ പാട്ട് 
നിരുത്തിയിരുന്നെങ്കിൽ എന്ന് ഞാൻ 
വൃഥാ സ്വപ്നം കാണുകയാണ് 
എന്റെ സ്വപനം സാക്ഷാത്ക്കരിക്കപ്പെടുമോ ?
ഹാ! ആർക്കറിയാം ?
ഒരു പക്ഷെ അതൊരു ദിവാ സ്വപ്നം ആയിരിക്കാം....

ശ്രീവിദ്യ 2016-06-12 07:13:18
കുഴിമടിയന്മാരായ പലരും ഇങ്ങനെ സ്വപ്നം കാണാറുണ്ട്‌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക