Image

പൊതുമേഖലാ എണ്ണക്കമ്പനികള്‍ എയര്‍ ഇന്ത്യയ്ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തി

Published on 02 February, 2012
പൊതുമേഖലാ എണ്ണക്കമ്പനികള്‍ എയര്‍ ഇന്ത്യയ്ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തി
ന്യൂഡല്‍ഹി: ഇന്ധന കുടിശ്ശിക നല്‍കാത്തതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് ഇന്ധനം നല്‍കുന്നത് പൊതുമേഖലാ എണ്ണക്കമ്പനികള്‍ നിര്‍ത്തിവെച്ചു. വൈകിട്ട് നാലുമണിമുതലാണ് രാജ്യത്തെ ആറു വിമാനത്താവളങ്ങളിലെ ഇന്ധന വിതരണം എണ്ണക്കമ്പനികള്‍ നിര്‍ത്തിവെച്ചത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 

ഇന്ധനമില്ലാത്തതിനെത്തുടര്‍ന്ന് വൈകിട്ട് 5.30ന് പുറപ്പെടേണ്ടിയിരുന്ന ഡല്‍ഹി-കൊച്ചി എയര്‍ ഇന്ത്യാ വിമാനം ഇനിയും യാത്ര പുറപ്പെട്ടിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് പൊതുമേഖലാ എണ്ണക്കമ്പനികള്‍ 90 ദിവസത്തെ ക്രെഡിറ്റ് പീരിയഡ് അനുവദിച്ചിട്ടുണ്ട്. ഇതും ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് ഇന്ധനവിതരണം നിര്‍ത്താന്‍ നിര്‍ബന്ധിതരായതെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക