Image

സിസിലി ബട്ട് ജര്‍മനിയില്‍ നിര്യാതയായി

Published on 10 June, 2016
സിസിലി ബട്ട് ജര്‍മനിയില്‍ നിര്യാതയായി

   ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യകാലകുടിയേറ്റക്കാരിയും അങ്കമാലി മാഞ്ഞൂരാന്‍ കുടുംബാംഗവുമായ സിസിലി ബട്ട്(76) ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ബാഡ്‌സൊഡനില്‍ നിര്യാതയായി. സംസ്‌കാരം ജൂണ്‍ 20നു (തിങ്കള്‍) ഉച്ചകഴിഞ്ഞ് 1.30 ന്  (Friedhof 65812, Falkenstr., Bad Soden/Ts.)നടക്കും.

ഭര്‍ത്താവ്: ബട്ട്. മക്കള്‍: അമി, അന്നു.

ദീര്‍ഘകാലമായി രോഗാവസ്ഥയിലായ സിസിലി ജൂണ്‍ അഞ്ചിനാണ് മരിച്ചത്. നോര്‍ത്ത് ഇന്ത്യയില്‍നിന്നു നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി 1970 ഏപ്രിലില്‍ ആണ് സിസിലി ജര്‍മനിയില്‍ എത്തുന്നത്. തുടക്കം മുതല്‍ തന്നെ ജര്‍മനിയിലെ മലയാളി സമൂഹത്തില്‍ വലിയൊരു സുഹൃത്‌വലയം ഉണ്ടാക്കിയ സിസിലി ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം സ്ഥാപിക്കാന്‍ വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ട്. തുടര്‍ന്നും ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന സിസിലി, മുള്ളുവേലി എന്ന നാടകത്തിലൂടെ അഭിനേത്രിയായി. ജര്‍മനിയില്‍ ആദ്യമായി മലയാള ഭാഷയില്‍ നാടകം അവതരിപ്പിക്കാന്‍ മുന്‍കൈ എടുത്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക