Image

ചൈനയുമായി പോരാട്ടത്തിന് ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് അമേരിക്ക

Published on 02 February, 2012
ചൈനയുമായി പോരാട്ടത്തിന് ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് അമേരിക്ക
വാഷിങ്ടണ്‍: ചൈനയുമായി 'പരിമിതമായ' തോതിലെങ്കിലും ഒരു സംഘര്‍ഷത്തിന് സാധ്യത ഉണ്ടെന്ന വിലയിരുത്തലില്‍ ഇന്ത്യന്‍ സേന തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം സെനറ്റ് സമിതിയെ അറിയിച്ചു. അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പടയൊരുക്കങ്ങളും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഏഷ്യപസഫിക് മേഖലയിലും അവരുടെ ആക്രമണോത്സുകമായ നിലയും ഇന്ത്യയ്ക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. 

വലിയ യുദ്ധത്തിന് സാധ്യത ഉടനെ ഇല്ലെങ്കിലും അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്ന മേഖലകളില്‍ പരിമിതമായ സൈനിക സംഘര്‍ഷം ഇന്ത്യന്‍ സൈന്യം പ്രതീക്ഷിക്കുന്നു. അതിനുള്ള തയ്യാറെടുപ്പുകള്‍ അവര്‍തുടങ്ങിക്കഴിഞ്ഞുനാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജെയിംസ് ക്ലാപ്പര്‍ സെനറ്റ് സമിതിയെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക