Image

വിദേശകാര്‍ കടത്ത്: അലക്‌സ് വിദേശയാത്ര നടത്തിയതു തെളിഞ്ഞു

Published on 02 February, 2012
വിദേശകാര്‍ കടത്ത്: അലക്‌സ് വിദേശയാത്ര നടത്തിയതു തെളിഞ്ഞു
കൊച്ചി: 500 കോടിയുടെ വിദേശ കാര്‍ കളളക്കടത്ത് കേസിലെ പ്രതി അലക്‌സ് ജോസഫ്   വിദേശയാത്ര നടത്തിയെന്നു വ്യക്തമായി. ദുബായില്‍ നിന്ന് എത്തിയപ്പോഴാണ്   ഹൈദരാബാദില്‍ ഇയാള്‍ ഡിആര്‍ഐയുടെ പിടിയിലായതെന്നു തെളിഞ്ഞു. അറസ്റ്റിലാകുന്നതിന് തൊട്ടു മുന്‍പ് ഹൈദരാബാദ് വിമാനത്താവളത്തിലെ കസ്റ്റംസ് ഏരിയയില്‍ അലക്‌സ് നില്‍ക്കുന്നതിന്റെ   ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു.

താന്‍ വിദേശത്തു പോയിട്ടില്ലെന്നും   വിമാനത്താവളത്തില്‍ വച്ച്   പിടികൂടിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും കോഫേ പോസ ഉപദേശക സമിതിക്കു മുന്നിലും കോടതിയും അലക്‌സ് വാദിച്ചിരുന്നു. എന്നാല്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ എത്തിയപ്പോഴാണ് അലക്‌സ് പിടിയിലായതെന്നായിരുന്നു ഡിആര്‍ഐയുടെ വാദം. അലക്‌സ് കൊണ്ടുവന്ന മൂന്ന് ബാഗുകള്‍ കാണാതായതിനെക്കുറിച്ചും ഡിആര്‍ഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക