Image

കോഴിക്കോട് നാഷനല്‍ ആശുപത്രിക്കു പൊലീസ് സംരക്ഷണത്തിന് ഉത്തരവ്

Published on 02 February, 2012
കോഴിക്കോട് നാഷനല്‍ ആശുപത്രിക്കു പൊലീസ് സംരക്ഷണത്തിന് ഉത്തരവ്
കൊച്ചി: നഴ്‌സുമാരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍   കോഴിക്കോട് നാഷനല്‍ ആശുപത്രിക്കു പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ആശുപത്രിയിലേക്കു ഡോക്ടര്‍മാരും   ജീവനക്കാരും പ്രവേശിക്കുന്നതിനു തടസമില്ലെന്ന് ഉറപ്പു വരുത്തണമെന്ന്   ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ്   പി.ആര്‍.രാമചന്ദ്ര മേനോനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പൊലീസിനു നിര്‍ദേശം നല്‍കി. 

സമരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള നഴ്‌സുമാരുടെ സംഘടനയ്ക്ക് കോടതി നോട്ടീസയച്ചു.   നഴ്‌സുമാര്‍ക്ക് കുറഞ്ഞ വേതനം നല്‍കുന്നുണ്ടോ എന്ന കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആശുപത്രി മാനേജുമെന്റിന് കോടതി നിര്‍ദേശം നല്‍കി. 

കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പൊലീസ് സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ നിയമം ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍മാരുടെ സമരത്തിനെതിരായ ഹര്‍ജിയില്‍ കോടതി പുറപ്പെടുവിച്ച മുന്‍ ഉത്തരവുകള്‍ വിലയിരുത്തേണ്ടതുണ്ടെന്ന് ഹര്‍ജി പരിഗണിച്ച   ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. 

കൊച്ചി ലേക്‌ഷോര്‍ ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക