Image

മാറ്റു­വിന്‍ ചട്ട­ങ്ങ­ളെ....(നര്‍മ്മം: സാം നില­മ്പ­ള്ളില്‍)

Published on 08 June, 2016
മാറ്റു­വിന്‍ ചട്ട­ങ്ങ­ളെ....(നര്‍മ്മം: സാം നില­മ്പ­ള്ളില്‍)
ഞാനൊരു കമ്മ്യൂ­ണി­സ്റ്റു­കാ­ര­ന്‍ അ­ല്ലാ­തി­രു­ന്നിട്ടും പിണ­റായി വിജ­യനെ ഇഷ്ട­പ്പെ­ടു­ന്നത് അദ്ദേഹം എല്ലാ­വര്‍ക്കും സ്വീകാ­ര്യ­മായ കാര്യ­ങ്ങള്‍ പറ­യു­ന്ന­തു­കൊ­ണ്ടാ­ണ്. ആലോ­ചിച്ചുറ­പ്പിച്ച വാക്കു­കളെ അദ്ദേഹം സംസാ­രി­ക്കാ­റു­ള്ളു. അധികം സംസാ­രി­ക്കുന്ന കൂട്ട­ത്തി­ലു­മ­ല്ല. ഇതാണ് മറ്റ് രാഷ്ട്രീ­യ­ക്കാ­രില്‍നിന്നും അദ്ദേ­ഹ­ത്തി­നുള്ള വ്യത്യാ­സം. മുഖ്യ­മ­ന്ത്രി­സ്ഥാനം ഏറ്റെ­ടു­ത്തു­കൊണ്ട് വിജ­യന്‍ പറ­ഞ്ഞ­കാ­ര്യ­ങ്ങള്‍ കോണ്‍ഗ്ര­സ്സു­കാര്‍ക്കു­പോലും സ്വീകാ­ര്യ­മാ­യി­രു­ന്നു. കഴി­ഞ്ഞ­ദി­വസം സെക്ര­ട്ട­റി­യേറ്റ് ജീവ­ന­ക്കാരെ അഭി­സം­ബോ­ധന ചെയ്തു­കൊണ്ട് പറ­ഞ്ഞത് ഭനിങ്ങ­ളുടെ മുമ്പ­ലെ­ത്തുന്ന ഓരോഫയ­ലു­കളും ഓരോ ജീവി­ത­ങ്ങ­ളാ­ണെ­ന്ന­കാര്യം ഓര്‍ക്ക­ണ­മെ­ന്നാ­ണ്. അതി­ന്റെ­പി­ന്നില്‍ വേദ­നി­ക്കുന്ന ഓരോ ഹൃദ­യ­ങ്ങ­ളു­ണ്ട്. നിങ്ങള്‍ ഫയ­ലില്‍ കുറി­ക്കുന്ന ഓരോ വാക്കു­കളും അവ­രുടെ ജീ­വി­തത്തെ സംര­ക്ഷി­ക്കു­കയോ നശി­പ്പി­ക്കു­ക­യോ­ ചെ­യ്യും. നിങ്ങളും റിട്ട­യര്‍ ചെ­യ്തു­ക­ഴി­ഞ്ഞാല്‍ ഓരോ ആവ­ശ്യ­ങ്ങള്‍ക്ക് സെക്ര­ട്ട­റി­യേ­റ്റില്‍ കയ­റി­യി­റ­ങ്ങേണ്ടി വ­രു­മെ­ന്നുള്ള വസ്തുത ഓര്‍ക്ക­ണം. അപ്പോള്‍ മാത്രമേ സാധാ­ര­ണ­ക്കാ­രന്റെ ബുദ്ധി­മു­ട്ടു­കള്‍ നിങ്ങള്‍ക്ക് മന­സി­ലാ­ക­ത്തു­ള്ളു.

ബ്രിട്ടീഷ് ഭര­ണ­കാ­ലത്തെ ഫയല്‍നോ­ട്ട ­രീ­തി­ക­ളാണ് ഇന്നും നലനില്‍ക്കു­ന്ന­ത്. എങ്ങനെ ഒരാ­ളുടെ ആവ­ശ്യ­ങ്ങളെ നിര­സി­ക്കണം എന്ന­താ­യി­രുന്നു അക്കാ­ലത്തെ ഉദ്യോ­ഗ­സ്ഥ­ മ­നോ­ഭാ­വം. നീതി­ക്കു­വേണ്ടി മേല­ധി­കാ­രി­കളെ സമീ­പി­ക്കു­ന്ന­തു­കൊണ്ട് യാതൊരു ഫല­വു­മി­ല്ലെന്ന വിശ്വാ­സത്താല്‍ പലരും തങ്ങ­ളുടെ യാത­ന­കള്‍ സഹി­ച്ച് ജീവിതം തള്ളി­നീ­ക്കു­ക­യാ­യി­രു­ന്നു. ഇതി­നെല്ലാം ­മാ­റ്റം­വേ­ണ­മെ­ന്നാണ് മുഖ്യ­മന്ത്രി സൂചി­പ്പി­ച്ച­ത്.

ഉമ്മന്‍ചാണ്ടി മുഖ്യ­മന്ത്രി ആയി­രു­ന്ന­പ്പോള്‍ ജന­സ­മ്പര്‍ക്ക പരി­പാ­ടി­യില്‍കൂടി സാധി­ര­ണ­ക്കാ­രുടെ ആവ­ശ്യ­ങ്ങള്‍ക്ക് പരി­ഹാ­ര­മു­ണ്ടാ­ക്കാന്‍ ശ്രമി­ച്ചി­ട്ടു­ണ്ട്. അന്നെല്ലാം മുഖ്യ­മ­ന്ത്രിയെ വില്ലേ­ജാ­ഫീ­സര്‍ എന്നു­വി­ളിച്ച് പ്രതി­പക്ഷം ആക്ഷേ­പി­ച്ചി­ട്ടു­ണ്ട്. അതൊന്നും കാര്യ­മാ­ക്കാതെ അദ്ദേഹം സാധാ­ര­ണ­ക്കാ­രുടെ ഇട­യി­ലേക്ക് ഇറ­ങ്ങി­ച്ചെന്ന് അവ­രുടെ ആവ­ശ്യ­ങ്ങള്‍ക്ക് പരി­ഹാ­ര­മു­ണ്ടാ­ക്കാന്‍ ശ്രമി­ച്ചു. എന്നാല്‍ അതി­നെല്ലാം ഒരു പരി­ധി­യു­ണ്ട്. സര്‍ക്കാര്‍ ജീവ­ന­ക്കാര്‍ തുട്ടു­കി­ട്ടി­യെ­ങ്കില്‍മാത്രമേ (അ­ച്ചു­താ­ന­ന്ദന്റെ ഭാഷ)ഫയ­ലു­കള്‍ നീക്ക­ത്തുള്ളു എന്ന മനോ­ഭാവം മാറ്റണം. ജീവ­ന­ക്കാ­രുടെ പേന നല്ല­രീ­തി­യില്‍ ചലി­ച്ചെ­ങ്കിലേ ജന­ജീ­വിതം സുഗ­മ­മായി മുന്‍പോട്ട് നീങ്ങ­ത്തു­ള്ളു. നാട്ടി­ലാ­യി­രു­ന്ന­പ്പോള്‍ സര്‍ക്കാര്‍ ഓഫീ­സു­ക­ളില്‍ കയ­റി­യി­റ­ങ്ങി­യി­ട്ടുള്ള അനു­ഭവം നിങ്ങള്‍ക്കും ഉണ്ടാ­യി­രി­ക്കു­മ­ല്ലോ. കറ­ണ്ടു­ചാര്‍ജ്ജ് അട­ക്കാന്‍ ഇല­ക്ക്ട്രിക്ക് ഓഫീ­സി­നു­മുന്‍പില്‍ മണി­ക്കൂ­റു­ക­ളോളം വെയി­ലും­കൊണ്ട് നിന്നി­ട്ടുള്ള അനു­ഭവം ഇന്നും ഓര്‍ക്കു­മ­ല്ലോ. ജീവ­ന­ക്കാര്‍ ആപ്പീ­സി­നു­ള്ളില്‍ ചീട്ടു­ക­ളി­ക്കു­കയോ ആഴ്ച്ച­പ്പ­തി­പ്പിലെ നീണ്ട­കഥവായിച്ച് രസി­ക്കയോ ആയി­രി­ക്കും. ജയറാം അഭി­ന­യിച്ച ഒരു സിനിമ ഓര്‍മ്മ­വ­രു­ന്നു. ഇങ്ങ­നെ­യ­ുള്ള അനു­ഭ­വ­ങ്ങള്‍ക്കു­ശേഷം അമേ­രി­ക്ക­യില്‍ വന്ന­പ്പോള്‍ ഇതാണോ ഭൂമി­യിലെ സ്വര്‍ക്ഷ­മെന്ന് തോന്നി­പ്പോ­യി­ല്ലേ?

മോഹന്‍ലാല്‍ ഒരു സിനി­മ­യില്‍ പറ­ഞ്ഞത് ഓര്‍ക്കുന്നു. തൊഴി­ലി­ല്ലാതെ നട­ക്കുന്ന ചെറു­പ്പ­ക്കാ­രന്‍ പറ­ഞ്ഞത് ഇപ്ര­കാ­ര­മാ­യി­രു­ന്നു. ഒരു സര്‍ക്കാര്‍ജോലി കിട്ടി­യി­രു­ന്നെ­ങ്കില്‍ ഒരാഴ്ച്ച അവ­ധി­യെ­ടുത്ത് വീട്ടി­ലി­രിക്കാ­മാ­യി­രു­ന്നു. സര്‍ക്കാര്‍ജോലി­യുടെ സുഹ­ത്തെ­യാണ് അദ്ദേഹം സൂചി­പ്പി­ച്ച­ത്. വളരെ പണ്ട് എന്റെ­യൊരു സുഹൃ­ത്തിന് സര്‍ക്കാര്‍ ജോലി­കി­ട്ടി­യ­പ്പോള്‍ ഞാന്‍ അഭി­ന­ന്ദനം രേഖ­പ്പെ­ടു­ത്തി. അപ്പോള്‍ അദ്ദേഹം പറ­ഞ്ഞത് വലി­യ­ഗു­ണ­മുള്ള ജോലി­യൊന്നും അ­ല്ലെ­ന്നാ­ണ്. കാരണം കൈക്കൂ­ലി­കി­ട്ടാ­നുള്ള സാധ്യത­കള്‍ തനി­ക്കു­കി­ട്ടിയ വകു­പ്പില്‍ കുറ­വാ­ണത്രെ.

റവ­ന്യു­വ­ിലോ എക്‌സൈ­സിലോ ആയി­രു­ന്നെ­ങ്കില്‍ കൊള്ളാ­മാ­യി­രു­ന്നു. ഇതാണ് സര്‍ക്കാര്‍ ജോ­ലിയെപ്പറ്റി­യുള്ള മനോ­ഭാ­വം. ഇതി­നെല്ലാം ഒരു­മാ­റ്റം­വ­ര­ണം. അതാണ് പിണ­റായി സൂചി­പ്പി­ച്ച­ത്.

മുറി­വാ­ല്‍....

കഴി­ഞ്ഞ­ദി­വസം നെയ്യാര്‍ഡാ­ം പരി­സ­രത്ത് കോണ്‍ഗ്രസ്സ് നേതാ­ക്ക­ന്മാ­രെ­ല്ലാ­വരും ഒത്തു­കൂടി യുഡി­എഫ് പരാ­ജ­യ­പ്പെ­ടാ­നുള്ള കാര­ണ­ങ്ങള്‍ ചിക­ഞ്ഞു­നോ­ക്കി. നിര്‍ഭാ­ഗ്യ­വ­ശാല്‍ തക്ക­തായ കാര­ണ­ങ്ങള്‍ കണ്ടു­പി­ടി­ക്കാന്‍ സാധി­ക്കാന്‍ സാധി­ച്ചി­ല്ലെ­ന്നാണ് പത്ര­ങ്ങള്‍ റിപ്പോര്‍ട്ടു­ചെ­യ്ത­ത്. മദ്യ­ന­യ­മാണ് കാര­ണ­മെന്ന് ഇല­ക്ഷ­നില്‍ തോറ്റ ബാബുവും സുധാ­ക­രനും ഹസനും മറ്റും­പ­റ­ഞ്ഞു. നേതൃ­ത്വ­മാറ്റം ആവ­ശ്യ­മാ­ണെന്ന് പലരും പ്രത്യ­ക്ഷ­മായും പരോ­ക്ഷ­മായും സൂചി­പ്പി­ച്ചു. സുധീ­ര­നാണ് മുഖ്യ­വി­ല്ല­നെന്ന് വി.ഡി. സതീ­ശന്‍ മുഖ­ത്തു­നോക്കി പറ­ഞ്ഞെ­ന്നാണ് റിപ്പോര്‍ട്ട്. പരാ­ജ­യ­ത്തിന്റെ ഉത്ത­ര­വാ­ദിത്തം ഏറ്റെ­ടുത്ത് ഉമ്മന്‍ ചാണ്ടി സ്ഥാന­മാ­ന­ങ്ങള്‍ ഉപേ­ക്ഷി­ക്കാന്‍ തയ്യാ­റാ­യിട്ടും കെ.­പി.­സി.­സി. പ്രസി­ഡ­ണ്ടിന് യാതൊരു കൂസ­ലു­മി­ല്ലാ­യി­രു­ന്നു. കുരു­ക്ഷേ­ത്ര­യുദ്ധം വിജ­യി­ച്ചു­വന്ന അര്‍ജ്ജു­നന്റെ ഭാവ­മാ­യി­രുന്നു അദ്ദേഹ­ത്തി­ന്.

എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒന്നി­ച്ചു­നിന്ന് അസ്ത്ര­ങ്ങള്‍ തൊടു­ത്തിട്ടും ആരോ­പ­ണ­ങ്ങള്‍ തന്നോ­ടല്ല എന്ന­മ­ട്ടി­ലാ­യി­രുന്നു സുധീ­രന്‍. തന്നെ­യു­മല്ല തോല്‍വി­യുടെ ഉത്ത­ര­വാ­ദിത്തം താഴേ­ക്കി­ട­യി­ലുള്ള ചോട്ടാ­നേ­താ­ക്ക­ന്മാര്‍ക്കാ­ണെന്ന് സ്ഥാപിച്ച് അവര്‍ക്കെ­തിരെ നട­പ­ടി­യെ­ടു­ക്കാ­നുള്ള ശ്രമ­ത്തി­ലാ­ണെന്നും കേട്ടു. ഇത്രയും നാണ­മി­ല്ലാത്ത ഒരു­വ്യ­ക്തിയെ കേര­ള­ത്തിലെ ഒരു രാഷ്ട്രീ­യ­പാര്‍ട്ടി­യിലും കാണാന്‍ സാധി­ക്കി­ല്ല. അദ്ദേ­ഹത്തെ കോണ്‍ഗ്രസ്സ് നേതൃ­ത്ത­സാ­ഥാ­നത്ത് അവ­രോ­ധിച്ച ഹൈക്ക­മാന്‍ഡ് നേതൃത്വം ലക്ഷ്യ­ബോ­ധ­മി­ല്ലാതെ ഇരു­ട്ടില്‍ത­പ്പുന്ന സ്ഥിതി­യി­ലു­മാ­ണ്. ഉറ­ച്ച­തീ­രു­മാ­ന­മെ­ടു­ക്കാന്‍ കഴി­വി­ല്ലാത്ത ഹൈക്ക­മാന്‍ഡ് നേതൃ­ത്വ­ത്തിനെ സമീ­പി­ക്കാന്‍ എ ഐ ഗ്രൂപ്പു­കള്‍ കൂട്ട­മാ­യിട്ട് ഡല്‍ഹി­യി­ലേക്ക് പോയി­ട്ടു­ണ്ടെ­ന്നാണ് ഒടു­വി­ലത്തെ റിപ്പോര്‍ട്ട്. എന്നാല്‍ കോണ്‍ഗ്ര­സ്സിന്റെ ശവ­ക്കുഴി തോണ്ടി­യിട്ടേ താന്‍പോകൂ എന്ന­ ഉറച്ച തീ­രു­മാ­ന­ത്തി­ലാണ് സുധീ­രന്‍.

പിണ­റായി വിജ­യന്‍ നല്ല­രീ­തി­യില്‍ ഭരി­ച്ചാല്‍ കോണ്‍ഗ്രസ്സും യുഡി­എഫും അടു­ത്ത­കാ­ല­ത്തൊന്നും മന്ത്രിക്ക­സേര കാണാന്‍പോ­കു­ന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക