Image

മോശം പെരുമാറ്റം: വിജയകാന്തിനു പത്തുദിവസത്തെ വിലക്ക്

Published on 02 February, 2012
മോശം പെരുമാറ്റം: വിജയകാന്തിനു പത്തുദിവസത്തെ വിലക്ക്
ചെന്നൈ: ഡിഎംഡികെ സ്ഥാപകനും നിയമസഭ പ്രതിപക്ഷ നേതാവുമായ വിജയകാന്തിനെ തമിഴ്‌നാട് നിയമസഭയില്‍ നിന്നു പത്തുദിവസത്തേക്കു വിലക്കി. ഇന്നലെ സഭയില്‍ മുഖ്യമന്ത്രി ജയലളിതയുമായി  നടത്തിയ വാക്‌പോരും തുടര്‍ന്നുണ്ടായ നാടകീയരംഗങ്ങളും അപഗ്രഥിച്ച പ്രിവിലേജസ് കമ്മിറ്റിയുടേതാണ് അച്ചടക്ക നടപടി. 

വിലക്കയറ്റത്തെ ചൊല്ലിയുള്ള പരാമര്‍ശമാണ് ഇന്നലെ സഭയില്‍ ഡിഎംഡികെ-അണ്ണാഡിഎംകെ വാക്‌പോരിന് ഇടയാക്കിയത്. അണ്ണാഡിഎംകെ അംഗങ്ങള്‍ക്കെതിരെ വിജയകാന്ത് ചില ആംഗ്യവിക്ഷേപങ്ങള്‍ കാണിക്കുകയും ചെയ്തു. ഇതിനെ നിന്ദ്യമെന്ന് മുഖ്യമന്ത്രി ജയലളിത വിശേഷിപ്പിച്ചിരുന്നു.തുടര്‍ന്ന് വിജയകാന്ത് ഉള്‍പ്പെടെയുള്ള ഡിഎംഡികെ അംഗങ്ങളെ സ്പീക്കര്‍ ഡി.ജയകുമാര്‍ പുറത്താക്കി. വിജയകാന്തിന്റെ സഭയിലെ പെരുമാറ്റം സ്പീക്കര്‍ പ്രിവിലേജസ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക