Image

നൊബേല്‍ സമ്മാന ജേതാവ് വിസ്‌ലാവ സിംബോര്‍സ്‌ക അന്തരിച്ചു

Published on 02 February, 2012
നൊബേല്‍ സമ്മാന ജേതാവ് വിസ്‌ലാവ സിംബോര്‍സ്‌ക അന്തരിച്ചു
നോബല്‍ സമ്മാനജേതാവും പ്രശസ്ത പോളിഷ് കവയിത്രിയുമായ വിസ്ലോവ സിംബോര്‍സ്‌ക അന്തരിച്ചു. 88 വയസ്സായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്നായിരുന്നൂ മരണം. 1996ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത് സിംബോര്‍സ്‌കയ്ക്കാണ്. സാഹിത്യ നിരൂപക കൂടിയായ സിംബോര്‍സ്‌ക ഫ്രഞ്ച് കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

സോഷ്യലിസ്റ്റ് റിയലിസ്റ്റ് ശൈലിയിലാണ് സിംബോര്‍സ്‌ക കവിതകള്‍ എഴുതിത്തുടങ്ങിയത്. സ്റ്റാലിന്‍ കാലത്താണ് ദാറ്റ്‌സ് വാട്ട് വി ലീവ് ഫോര്‍ എന്ന ആദ്യകവിതാസമാഹാരം പുറത്തിറങ്ങിയത്. രണ്ട് വര്‍ഷത്തിന് ശേഷം രണ്ടാമത്തെ പുസ്തകം ക്വസ്റ്റ്യന്‍ പുട്ട് മൈസെല്‍ഫ് പ്രസിദ്ധീകരിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടായിരുന്നൂ സിംബോര്‍സ്‌കയുടെ ആഭിമുഖ്യം. കമ്മ്യൂണിസം ലോകത്തെ മാറ്റിമറിക്കുമെന്ന വിശ്വാസം ആദ്യകാലത്ത് സിംബോര്‍സ്‌കയില്‍ സജീവമായിരുന്നു. ആദ്യകാലകവിതകളില്‍ ഇത് പ്രകടമായി. പോളണ്ട് കമ്യൂണിസ്റ്റ് ഭരിച്ചപ്പോള്‍ ഭരണത്തിനും സോവിയറ്റ് യൂണിയനും ഉറച്ച പിന്തുണ നല്‍കി. പിന്നീട് കമ്മ്യൂണിസം പ്രായോഗികമല്ലെന്ന വിശ്വാസത്തിലേക്ക് അവര്‍ വഴിമാറി. ഇടതുപക്ഷം എഴുത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും ഇല്ലാതായി. 

അവസാനകാലത്ത് പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരായുള്ള ലേക് വലേസയുടെ സോളിഡാരിറ്റി പ്രസ്ഥാനത്തിന് സിംബോര്‍സ്‌ക ഉറച്ച പിന്തുണ നല്‍കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക