Image

വിനീത് മുതല്‍ വിനീത് വരെ: സംഗീതത്തിന്റെ പൊരുള്‍ തേടി ഒരു തീര്‍ഥയാത്ര

Published on 09 June, 2016
വിനീത് മുതല്‍ വിനീത് വരെ: സംഗീതത്തിന്റെ പൊരുള്‍ തേടി ഒരു തീര്‍ഥയാത്ര

 ഗര്‍ഷോം ടിവി യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍- 2 ആവേശോജ്വലമായ പരിസമാപ്തിയിലേക്ക് കടക്കുന്നു. ഏറെ സവിശേഷതകളുമായി സ്റ്റാര്‍ സിംഗര്‍ സീസണ്‍- 2 ഇതിനകം തന്നെ വളരെയേറെ ജനപ്രിയം ആയിക്കഴിഞ്ഞു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. 

2015 ലെ യുക്മ ദേശീയ കലാമേളയുടെ വേദിയില്‍ നര്‍ത്തകനും നടനുമായ മലയാളത്തിന്റെ അഭിമാനം വിനീത് ആണ് സീസണ്‍ -2 ന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വിനീത് അഭിനയിച്ച സിനിമയിലെ ഗാനങ്ങളുമായി പല യൂണിവേഴ്‌സിറ്റികളില്‍നിന്നായി നിരവധി മലയാളി വിദ്യാര്‍ഥികള്‍ കലാമേള നഗറില്‍ സീസണ്‍ -2 ഉദ്ഘാടനത്തിനെത്തിയിരുന്നു. വിനീത് ഉദ്ഘാടനം ചെയ്ത സംഗീതത്തിന്റെ പൊരുള്‍ തേടിയുള്ള ഈ തീര്‍ഥയാത്ര അതിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തി നില്‍ക്കുമ്പോള്‍ ബഹുമുഖ പ്രതിഭയായ മറ്റൊരു വിനീതാണ് നായകത്വം വഹിക്കുന്നു എന്നതാണ് ആകസ്മികമായ മറ്റൊരു സവിശേഷത. ഗായകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍ നയിക്കുന്ന 'നാദവിനീതഹാസ്യം' പ്രോഗ്രാമിനോടനുബന്ധിച്ചാണ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ -2ന്റെ ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിക്കുന്നത്. 

യുവാക്കളുടെ ഹരമായ വിനീത് ശ്രീനിവാസന്റെ ആദ്യ യൂറോപ്യന്‍ പര്യടനത്തിനത്തില്‍ നേരിട്ട് കാണാന്‍ ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്താതിരിക്കാന്‍ വിദ്യാര്‍ഥികളും യുവാക്കളുമടങ്ങുന്ന ഒരു വലിയ നിര തന്നെ എത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. തങ്ങളുടെ ഹരമായ വിനീത് ശ്രീനിവാസന്റെ മുന്നില്‍ പാടാന്‍ കഴിയുന്നതിന്റേയും വിനീതില്‍ നിന്നും സമ്മാനങ്ങള്‍ ഏറ്റുവാങ്ങാമെന്നതിന്റെയും ത്രില്ലില്‍ ആണ് ഗ്രാന്‍ഡ് ഫിനാലെയിലെ എല്ലാ മത്സരാര്‍ഥികളും. അനു ചന്ദ്ര (സ്വിന്‍ഡണ്‍), അലീന സജീഷ് (ബേസിംഗ് സ്റ്റോക്ക്), സന്ദീപ് കുമാര്‍ (ബ്രിസ്റ്റോള്‍), സത്യനാരായണന്‍ (നോര്‍ത്താംപ്ടണ്‍), ഡോ. വിപിന്‍ നായര്‍ (നോര്‍ത്താംപ്ടണ്‍) എന്നിവരാണ് ഗ്രാന്‍ഡ് ഫിനാലെയിലെ താരങ്ങള്‍. 

ജൂണ്‍ 18നു (ശനി) ലെസ്റ്ററില്‍ നടക്കുന്ന 'നാദവിനീതഹാസ്യം' സ്റ്റേജ് ഷോയോടനുബന്ധിച്ചാണ് സ്റ്റാര്‍ സിംഗര്‍ ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറുക.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക