Image

ഐസിസി വിയന്നയില്‍ വിശുദ്ധരുടെ തിരുനാള്‍ ആഘോഷം ജൂണ്‍ 19ന്

Published on 08 June, 2016
ഐസിസി വിയന്നയില്‍ വിശുദ്ധരുടെ തിരുനാള്‍ ആഘോഷം ജൂണ്‍ 19ന്

 വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റേയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും തിരുനാള്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെ തിരുനാളിനോടുകൂടി സംയുക്തമായി ആഘോഷിക്കും. 

വിയന്നയിലെ മൈഡിലിംഗ് ദേവാലയത്തില്‍ ജൂണ്‍ 19നു (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് ആഘോഷമായ വിശുദ്ധ കുര്‍ബാനയോടുകൂടി തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്നു 4.30ന് പ്രദക്ഷിണം, അഗാപ്പെ എന്നിവ നടക്കും. വിയന്ന അതിരൂപത സഹായ മെത്രാന്‍ ഡോ. ഫ്രാന്‍സ് ഷാരള്‍ പ്രദക്ഷിണത്തിനു കാര്‍മികത്വം വഹിക്കും. 

ഐസിസി വിയന്നയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. തിരുനാളില്‍ പങ്കെടുക്കാന്‍ വിയന്നയിലെ എല്ലാ മലയാളികളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോബി ആന്റണി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക