Image

ഇന്ത്യയെ നാണം കെടുത്തുന്ന പ്രസംഗം മോദി നിര്‍ത്തണമെന്ന് ശിവസേന

Published on 08 June, 2016
ഇന്ത്യയെ നാണം കെടുത്തുന്ന പ്രസംഗം മോദി നിര്‍ത്തണമെന്ന് ശിവസേന
മുംബൈ: ഇന്ത്യയെ നാണം കെടുത്തുന്ന രീതിയില്‍ വിദേശങ്ങളില്‍ പോയി പ്രസംഗിക്കുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്ന് ശിവസേന മുഖപത്രമായ സാംമ്‌ന.

വിദേശ പര്യടനങ്ങളില്‍ ഇന്ത്യയിലെ സംവിധാനങ്ങളിലെ അഴിമതിയെ കുറിച്ച് മോദി ആവര്‍ത്തിച്ചു നടത്തുന്ന പരാമര്‍ശങ്ങള്‍ രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

അഴിമതിയുടെ കഥകള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് കൂടി വരുന്നുണ്ട്. അതുകൊണ്ട് ഗാന്ധി കുടുംബത്തെ തന്നെ കുറ്റം പറയാന്‍ സാധിക്കുമോ?

ഗാന്ധി കുടുംബവും റോബര്‍ട്ട് വാദ്രയും നടത്തുന്ന അഴിമതികളെപ്പറ്റി ആവശ്യത്തിലധികം പറഞ്ഞു കഴിഞ്ഞു. ഇനി ആരോപിതര്‍ക്കെതിരെ നടപടി സ്വികരിക്കേണ്ട സമയമാണ്. അല്ലാതെ യൂറോപ്പിലും, അമേരിക്കയിലും ഇതെപ്പറ്റി പ്രസംഗിച്ചു നടന്നാല്‍ യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.

കള്ളപ്പണം തിരിച്ചുകൊണ്ട് വന്ന് ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലും 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. അത് പാലിക്കണമെന്നും ആവശ്യപ്പെടുന്നു.

ബീഫ്, മട്ടണ്‍, ചിക്കന്‍, മുട്ട, മീന്‍, വെളുത്തുള്ളി, ഉള്ളി തുടങ്ങിയവ കഴിക്കുന്നത് പാപമായി കാണുമ്പോള്‍ പൊതു മുതല്‍ മോഷ്ടിക്കുന്നത് അങ്ങനെ കാണാത്ത ഒരേ ഒരു രാജ്യം ഇന്ത്യ ആയിരിക്കുമെന്ന് ശിവസേന കുറ്റപ്പെടുത്തുന്നു. 
Join WhatsApp News
bijuny 2016-06-08 10:32:29
That is right. When you stand on the side of the country what they said is  right.
The other day Rahul Gandhi said, censoring that Punjabi movie on drugs is not a solution to drug problem . Right thing to say. Drugs is a big menace all over the country now.


John Varghese 2016-06-08 10:59:59
Let him give some clarification for Gujarat kalapam and his keeping quite on it.  I hope he will be kicked out of power by the people of India.  
GEORGE 2016-06-08 11:46:32
ഗുജറാത് വംശഹത്യയെ ഒരിക്കലും ന്യായീകരിക്കുക അല്ല. മോഡിയെ എതിർക്കുന്നവർകു അതൊരു പിടി വള്ളി ആയിരിക്കാം. സ്വതന്ത്ര ഇന്ത്യയിൽ നടന്ന വര്ഗീയ ലഹലകളുടെ ചരിത്രം നോക്കിയാൽ രാഷ്ട്രീയ ലാഭത്തിനു വേണ്ടി കലാപം നടത്തിയത് ആരൊക്കെ ആണെന്ന് മനസ്സിലാവും. 1984 ൽ ഡൽഹിയിൽ 2500 ൽ പരം സിഖു കാരെ ചുട്ടു കൊന്ന പാർട്ടിയെ ബഹു ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ നാടാണ് നമ്മുടേത്‌. മാറാട് കലാപം നടന്നപ്പോൾ ശ്രീ അന്തോണി മുഖ്യൻ ആയിരുന്നു. എന്തിനു അക്രമ രാഷ്ട്രീയത്തിന്റെ ആൾ രൂപം എന്ന് പറയുന്ന പിണറായി വിജയന് നല്ല ഭൂരി പക്ഷത്തോടെ കേരള മുഖ്യൻ ആയി. ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി എന്ന് വരും തലമുറ പറയുക മോഡിയെ ആയിരിക്കും. (തീവ്ര ഹിന്ദു ഭ്രാന്ടന്മാർ കുഴപ്പം ഉണ്ടാക്കി ഇല്ലെങ്ങിൽ) കാത്തിരുന്നു കാണുക. 
കഴുത 2016-06-08 13:34:20
നേതാക്കന്മാരുടെ കുണ്ടിക്ക് തഴമ്പുള്ളടത്തോളം 
ജനങ്ങളാം ഞങ്ങൾ കഴുതകൾക്ക് രക്ഷയില്ല 
അവർ ഞങ്ങളെ ഓടിച്ചിട്ട്‌ പിടിച്ചു 
ഞങ്ങളുടെ മുതുകിൽ കയറി ഇരുന്ന് യാത്ര ചെയ്യും  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക