Image

ശമ്പളം വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഷാര്‍ജയില്‍ തൊഴിലാളികളുടെ പണിമുടക്ക്‌

Published on 02 February, 2012
ശമ്പളം വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഷാര്‍ജയില്‍ തൊഴിലാളികളുടെ പണിമുടക്ക്‌
ഷാര്‍ജ: ഭരണകൂടം അനുവദിച്ച ശമ്പള വര്‍ധന തങ്ങള്‍ക്ക്‌ നല്‍കാത്തതിലുള്ള പ്രതിഷേധം അധികൃതരെ അറിയിക്കുന്നതിന്‌ ഷാര്‍ജയില്‍ ആയിരത്തിലേറെ ശുചീകരണ തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം രാവിലെ അഞ്ച്‌ മുതല്‍ ഉച്ച 12 വരെ തൊഴിലെടുക്കാതെ പ്രതിഷേധിച്ച തൊഴിലാളികളോട്‌ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഉന്നത അധികാരികള്‍ എത്തി സംസാരിച്ചതിനെ തുടര്‍ന്നാണ്‌ തിരികെ ജോലിയില്‍ പ്രവേശിച്ചത്‌. മൂന്ന്‌ ദിവസത്തിനുള്ളില്‍ ഇവര്‍ക്ക്‌ വര്‍ധിപ്പിച്ച ശമ്പളം അനുവദിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചിട്ടുണ്ടത്രെ.

നിലവിലെ ശമ്പളമായ 896 ദിര്‍ഹത്തിന്‍െറ കൂടെ ശുചീകരണ തൊഴിലാളികള്‍ക്ക്‌ 403 ദിര്‍ഹം കൂടി വര്‍ധിപ്പിച്ച്‌ നല്‍കാനാണ്‌ മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. എന്നാല്‍ കൂടിയ ശമ്പളം ചുകപ്പ്‌ യൂനിഫോം ധരിച്ച്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക്‌ മാത്രമാണ്‌ നല്‍കിയത്‌. പച്ച യൂനിഫോം ധരിച്ച്‌ ജോലി ചെയ്യുന്നവര്‍ക്ക്‌ ലഭിച്ചിരുന്നില്‌ളെന്ന്‌ ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ പറഞ്ഞു. മുനിസിപ്പാലിറ്റിയുടെ വിസയിലാണ്‌ ഇവരും ജോലിചെയ്യുന്നത്‌. 30 വര്‍ഷത്തിലേറെ സര്‍വീസുള്ള തൊഴിലാളികള്‍ വരെ ഇക്കൂട്ടത്തിലുണ്ട്‌. സര്‍ക്കാറിന്‍െറ മുഴുവന്‍ നിയമങ്ങളും തങ്ങള്‍ക്ക്‌ ബാധകമാണെന്നും ശമ്പള വര്‍ധനയില്‍ നിന്ന്‌ മാത്രം ഒഴിവാക്കിയ നടപടി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താനാണ്‌ പ്രതിഷേധിച്ചതെന്നും ഇവര്‍ പറയുന്നു. പ്രതിഷേധവുമായി രംഗത്തത്തെിയവരില്‍ എഴുനൂറില്‍പരം തൊഴിലാളികള്‍ ഇന്ത്യക്കാരാണ്‌. ഇതില്‍ നാനൂറിലേറെ മലയാളികളുണ്ട്‌.
ശമ്പളം വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഷാര്‍ജയില്‍ തൊഴിലാളികളുടെ പണിമുടക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക