Image

നാഗവല്ലിയായി അനുപമ പരമേശ്വരന്‍ വേഷമിട്ട 'അ...ആ'

Published on 07 June, 2016
നാഗവല്ലിയായി അനുപമ പരമേശ്വരന്‍ വേഷമിട്ട 'അ...ആ'
നാഗവല്ലി എന്ന പേര് കേള്‍ക്കുമ്പോഴേ മലയാളികളുടെ മനസില്‍ ആദ്യം ഓടിയെത്തുക മണിച്ചിത്രത്താഴ് എന്ന ചിത്രവും ശോഭന അവതരിപ്പിച്ച കഥാപാത്രവുമാണ്.
 
എന്നാല്‍ തെലുങ്കില്‍ 'അ...ആ' എന്ന ചിത്രത്തില്‍ നാഗവല്ലിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് പ്രേമം എന്നചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടനടിയായി മാറിയ അനുപമ പരമേശ്വരന്‍. റൊമാന്റിക് കോമഡിയായ ചിത്രത്തില്‍ സാമന്തയാണ് നായിക. ചിത്രം തെലുങ്കിലും വിദേശരാജ്യങ്ങളിലും വന്‍ കളക്ഷനാണ് ഇതിനകം നേടിയത്. ചിത്രത്തിലെ അനുപമയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 

പൃഥ്വിരാജ് നായകനായ ജയിംസ് ആന്‍ഡ് ആലിസ് എന്ന ചിത്രത്തിലാണ് അനുപമ മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. പ്രേമത്തിന്റെ തെലുങ്ക്് റീമേക്കിലാണ് അനുപമ ഇനി അഭിനയിക്കാന്‍ പോകുന്നത്. നാഗ ചൈതന്യയാണ് നിവിന്‍പോളിയുടെ വേഷം ചെയ്യുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക