Image

കമ്മ­ട്ടി­പ്പാടം എന്ന കുലു­ക്കി­സര്‍ബത്ത് (ജോര്‍­ജ് തു­മ്പ­യില്‍)

Published on 05 June, 2016
കമ്മ­ട്ടി­പ്പാടം എന്ന കുലു­ക്കി­സര്‍ബത്ത് (ജോര്‍­ജ് തു­മ്പ­യില്‍)
ഫൊ­ക്കാ­ന, ഫോ­മ, വേള്‍­ഡ് മ­ല­യാ­ളി, പ്ര­സ് ക്ല­ബ്ബ്- പ്ര­സ്ഥാ­നം എ­ന്തു­മാ­കട്ടെ, ജാ­തി-മ­ത-വര്‍­ഗ്ഗ-വര്‍­ണ്ണ നമ്പൂ­തി­രി, നായാ­ടി വ്യ­ത്യാ­സ­ങ്ങള്‍ എ­ന്തു­മാ­കട്ടെ. അ­മേ­രി­ക്കന്‍ മ­ല­യാ­ളിക­ളെ പ­റ്റി പൊ­തു­വാ­യി പ­റ­യാ­വു­ന്ന ഒ­രു വ­സ്­തു­ത­യാ­ണ് സ­മ­യ­ക്കു­റവ്. ഒ­ന്നി­നും സ­മ­യ­മില്ല എ­ന്ന­താ­ണ് ആ­രോ­ടു ചോ­ദി­ച്ചാലും കി­ട്ടു­ന്ന മ­റു­പടി. മൂ­ന്നി­നു പക­രം അ­ഞ്ചു നേ­രം ഉ­ണ്ണു­ക­യും ഏ­ഴു മ­ണി­ക്കൂ­റി­നു പക­രം പ­ത്തു മ­ണി­ക്കൂര്‍ ഉ­റ­ങ്ങു­കയും ചെ­യ്യു­ന്ന നാ­ട്ടി­ലെ സ­ഹോ­ദ­ര­ങ്ങ­ളോ­ടു­ള്ള അസൂ­യ പ്ര­ക­ടി­പ്പി­ച്ച് കൊ­ണ്ട് ത­ന്നെ നി­സ്സംശ­യം പ­റ­യാം, നി­ങ്ങള്‍ ഭാ­ഗ്യ­വാ­ന്മാരും ഭാ­ഗ്യ­വ­തി­കളും തന്നെ. രാ­വി­ലെ ജോ­ലി­ക്കു പോ­കു­ന്ന വ­ണ്ടി­യി­ലി­രു­ന്ന് ബ്രേ­ക്ക്­ഫാ­സ്റ്റ് എ­ന്ന പേ­രില്‍ എ­ന്തെ­ങ്കിലും കൊ­റി­ക്കു­ന്ന ശീ­ല­മു­ള്ള നാം നാ­ട്ടില്‍ ചെല്ലു­മ്പോള്‍ പുട്ടും ക­ട­ലയും അ­പ്പവും മു­ട്ടയും ദോ­ശയും ച­മ്മ­ന്തി­യു­മൊ­ക്കെ ഹാ­യ് എ­ന്തൊ­രു രു­ചി എ­ന്ന പേ­രില്‍ സ­യ­മെ­ടു­ത്ത് തി­ന്നുന്ന­ത് കാ­ണു­മ്പോള്‍ അ­റി­യാ­തെ അ­മേ­രി­ക്കന്‍ ത­ിരക്ക് ഓര്‍­ത്തു പോ­കുന്ന­ത് സ്വാ­ഭാ­വി­കം. ഇ­ങ്ങനെ, സ­മ­യ­മില്ലാ­തെ മുള്ളേലോ­ടു­ന്ന തി­രക്കി­നി­ട­യി­ലാ­ണ് അല്‍­പ്പം റി­ലാ­ക്‌­സേഷ­നു വേ­ണ്ടി ഒ­രു മ­ല­യാ­ളം പ­ടം കാ­ണാന്‍ തീ­യേ­റ്റ­റി­ലേക്ക് ഓ­ടു­ന്ന­ത്. അ­ങ്ങനെ ഓ­ടി ചെല്ലു­മ്പോള്‍ അ­വിടെ ഓ­ടുന്ന­ത് ക­മ്മ­ട്ടി­പ്പാ­ടം പോ­ലെ­യു­ള്ള ഒ­രു കൊല­വെറി ചി­ത്ര­മാ­ണെങ്കി­ലോ? തുട­ക്കം മു­തല്‍ സ­ഭ്യ­മല്ലാ­ത്ത­തും സം­സ്ക്കാ­ര ശൂ­ന്യ­വുമാ­യ സം­സാര ശൈലി. കുത്തും കൊല്ലും കൊ­ല­യും. എല്ലാ ക­ഥാ­പാ­ത്ര­ങ്ങളും ന­ര­ച്ച മു­ടിയും താ­ടിയു­മൊ­ക്കെ­യാ­യി വ­യ­സ്സാ­യി മു­ന്നേ­റു­മ്പോഴും നാ­യ­കന്‍ ദുല്‍­ഖര്‍ സല്‍­മാ­ന് ക­ട്ടിമീ­ശ വെ­ച്ചെ­ന്നൊ­ഴി­ച്ചാല്‍ വേ­റെ ഒ­രു മാ­റ്റ­വു­മില്ല.

കാ­ശു കൊ­ടു­ത്ത് എ­ഴു­തി­പ്പി­ടി­പ്പി­ച്ചതാണോ എ­ന്തോ, ചി­ല­ നല്ല ക­മ്മന്റ്‌­സ് വാ­യി­ച്ചതു കൊ­ണ്ടാണ് ഈ കു­മ്മാ­ട്ടി­ക്ക­ളി­ക്ക് പോ­യേക്കാം എ­ന്നു ക­രു­തി­യത്. ഭാ­ര്യ­യെ നിര്‍­ബ­ന്ധി­ച്ച് കൂ­ട്ടി­യ­താ­ണ്. ഒ­രാഴ്ച കൊ­ണ്ട് ഏ­ഴു കോ­ടി നേ­ടി എ­ന്നു കൂ­ടി വാ­യി­ച്ച­പ്പോള്‍ ക­ണ്ടി­ട്ട് ത­ന്നെ കാ­ര്യം ത­ന്നെ എ­ന്ന­റു­പ്പി­ച്ച­താ­ണ്.

വാ­രഫ­ലം നോ­ക്കി­യി­രു­ന്നു­വെ­ങ്കില്‍ ഈ സിനി­മ കാ­ണല്‍ എന്ന കൊ­ല­പാ­ത­ക­ത്തി­ന് കൂ­ട്ട് നില്‍­ക്കേ­ണ്ടി വ­രില്ലാ­യി­രുന്നു. ക­ഷ്ടം. ന­ടി മ­ഞ്­ജു­വാ­ര്യര്‍ പ­റ­ഞ്ഞ­ത്- ഈ സി­നി­മ­യെ­പ്പ­റ്റിയാ­ണോ എ­ന്നൊ­രു സം­ശയം. അ­വര്‍ പ­റഞ്ഞത്, ഇ­തൊ­രു സി­നി­മ­യല്ല മ­റി­ച്ച് ഒ­രു അ­നു­ഭ­വ­മാ­ണെ­ന്നാ­യി­രുന്നു. ശ­രിക്കും അ­നു­ഭ­വ­മാ­യി പോ­യെ­ന്ന് സിനി­മ ക­ണ്ടി­റ­ങ്ങി­യ­പ്പോള്‍ മ­ന­സ്സി­ലാ­യി.

നാ­ട്ടില്‍ പോ­യ ഷാ­ജി വര്‍­ഗീ­സ് കോട്ട­യം അ­ഭി­ലാ­ഷില്‍ നി­ന്നു പ­ടം ക­ണ്ട് ഛര്‍­ദ്ദി വ­ന്നി­ട്ട് ഇന്റര്‍­വെല്ലി­നു മുന്‍­പ് ഇ­റ­ങ്ങി­പ്പോയി. നാ­ട്ടില്‍ പോ­യ അ­നി­ലി­ന് ഇന്റര്‍­വെല്ലി­നു മുന്‍­പ് ത­ന്നെ വ­യ­റിള­ക്കം ആ­രം­ഭി­ച്ചു. ന്യൂജേ­ഴ്‌സി­യി­ലുള്ള ജോ­സ് മു­ണ്ടന്‍ചി­റ­യ്­ക്ക് ശ്വാ­സം മു­ട്ടലും ത­ല­ക­റ­ക്കവും തു­ട­ങ്ങി­യ­പ്പോ­ഴേ എഡി­സ­ണിലെ ബിഗ് സിനിമ തീ­യേ­റ്റര്‍ വി­ട്ടു. ലേ­ഖ­ക­ന്റെ ഭാ­ര്യ ആ­ദ്യ 15 മി­നി­റ്റി­നു ശേ­ഷം സ്­ക്രീ­നില്‍ നോ­ക്കാ­തെ ഫേ­സ് ബു­ക്കില്‍ ത­ന്നെ മു­ഴു­കി ഇ­രു­ന്നു. പ്‌­രാ­ക്ക് ആ­ത്മ­ഗ­ത­മാ­യി­രു­ന്നു­വെ­ങ്കില്‍ ത­ന്നെയും അ­തി­ന്റെ അ­ല­യ­ടി­കള്‍ ഉ­ച്ച­സ്ഥാ­യി­യില്‍ ത­ന്നെ എ­ന്റെ കര്‍­ണ്ണ­പു­ട­ങ്ങ­ളി­ലെ­ത്തി­യി­രു­ന്നു. വണ്ടി­യില്‍ കയ­റി­യ­പ്പോള്‍ പറ­ഞ്ഞത് വേര്‍ഡ് ബൈ വേര്‍ഡ് ഇപ്ര­കാ­രം, "ചാണ­ക­ക്കു­ഴി­യില്‍ വീണതു പോലെ­യായി' (സെ­പ്റ്റിക്ക് ടാങ്ക് എന്നു പറ­യാ­ത്തത് സിനിമ നിര്‍മ്മാ­താ­ക്കള്‍ക്ക് ആശ്വാ­സ­മാ­യേ­ക്കും.) 12 ഡോ­ളര്‍ കൊ­ടു­ത്തത­ല്ലേ എ­ന്നു ക­രു­തി വെ­റു­തേ ഒ­രു ഊ­ള­നാ­യി ഇ­രു­ന്നു കൊ­ടു­ത്തു ഞാന്‍.

ഈ സിനിമ ആസ്വാ­ദനശേഷി­യു­ള്ള­വര്‍ മാത്ര­മാണ് കാണേ­ണ്ട­തെന്നും യഥാര്‍ത്ഥ ജീവി­ത­മാണ് പ്രതി­ഫ­ലി­പ്പി­ക്കു­ന്ന­തു­മെ­ന്നൊ­ക്കെ­യാണ് സിനിമ വിദ­ഗ്ധ­ന്മാര്‍ പറഞ്ഞു പര­ത്തു­ന്ന­ത്. എന്നാല്‍ ഒരു കാര്യം വ്യക്ത­മായി പറ­യ­ട്ടെ, ഈ സിനിമ കാണ­ണ­മെ­ങ്കില്‍ ആസ്വാ­ദ­ന­ശേഷി മാത്രം പോര, അസാ­മാന്യ ശേഷി തന്നെ വേണം. ഇത്ത­ര­മൊരു ശേഷി കൃത്രി­മ­മായി ഉണ്ടാ­ക്കി­യെ­ടുത്ത്, ഇല്ലാത്ത കാശും കൊടുത്ത് പടം കണ്ട് നിര്‍മ്മാ­താ­ക്കള്‍ക്ക് കാശു­ണ്ടാക്കി കൊടു­ക്ക­ണ­മെന്നു പറ­യുന്ന വിദ­ഗ്ധ­രോട് ഒന്നേ പറ­യാ­നു­ള്ളു. ഇമ്മാ­തി­രി­യു­ള്ള ചവറു പട­ങ്ങള്‍ എന്തിന്റെ പേരി­ലാ­ണെ­ങ്കിലും കണ്ടി­രി­ക്കാ­നുള്ള അസാ­മാന്യ ശേഷി­യുള്ള അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്കി­ല്ല. മണ്ണിന്റെ മണ­മുള്ള സാധാ­രണക്കാരന് ദഹി­ക്കു­ന്ന­താ­വണം സിനിമ. അതൊരു കലാ­രൂ­പ­മാ­ണ്. അല്ലാതെ ഡോക്യു­മെന്ററി ഉണ്ടാക്കി കാണിച്ച് അതിനു സിനിമ എന്നു പേരിട്ട് വല്ല­വ­രു­ടെയും പോക്ക­റ്റില്‍ കിട­ക്കുന്ന കാശ് പിടിച്ചു പറി­ക്കാ­നു­ള്ള­താ­വ­രു­ത്. കേര­ള­ത്തില്‍ നിന്ന് ഇമ്മാ­തിരി ചവ­റു­കള്‍ പടച്ചു വിട്ട് അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ ക്ഷമ­യുടെ നെല്ലി­പലക കാണിച്ചു കൊടുക്കും എന്ന് ആര്‍ക്കെ­ങ്കിലും നേര്‍ച്ച ഉണ്ടെ­ങ്കില്‍ ഒന്നേ പറയാ­നുള്ള സുഹൃ­ത്തു­ക്ക­ളെ, മരു­ഭൂ­മി­യി­ലേക്ക് മണല്‍ കയറ്റി അയ­യ്ക്ക­രു­ത്.

കമ്മ­ട്ടി­പ്പാടം കണ്ടി­റ­ങ്ങി­യ­പ്പോള്‍ പലരും ചോദി­ക്കു­ന്നതു കേട്ടു, അമേ­രി­ക്ക­യി­ലുള്ള മല­യാ­ളി­ക­ളോട് നാട്ടി­ലു­ള്ള­വര്‍ക്ക് ഇത്രയും വിരോ­ധമോ? പ്ലീസ്, ഞങ്ങളെ വെ­റു­തെ കൊല്ലാ­കൊ­ല ചെ­യ്യ­രുത്. ഇ­വി­ടെ അ­ത്യാ­വ­ശ്യം ഞങ്ങള്‍ ജീ­വി­ച്ചോട്ടെ. വല്ല­പ്പോഴും ഒ­രു പ­ടം കാ­ണാന്‍ ഓ­ടി­യെ­ത്തു­മ്പോള്‍ ഇ­മ്മാ­തി­രി അ­ലു­കു­ലു­ത്ത് പ­ട­ങ്ങള്‍ കാ­ണി­ച്ച് ഞ­ങ്ങ­ളു­ടെ കു­ടും­ബ­ഭദ്ര­ത ത­കര്‍­ക്കാ­തി­രി­ക്കു­ക. കൂ­ടാ­തെ, ഞ­ങ്ങ­ളു­ടെ ത­ല­യിലും അല്‍­പ്പ­സ്വല്‍­പ്പം ആള്‍­ത്താമ­സം ഉ­ണ്ടെ­ന്നു­ന്നു­ള്ള നി­ല­യില്‍ ഞങ്ങ­ളെ ക­ണ­ക്കാ­ക്ക­ണ­മെ­ന്ന് അ­പേ­ക്ഷി­ക്കുന്നു. ഒപ്പം, പെ­രു­ച്ചാഴി, മണ്‍­സൂണ്‍ മാം­ഗോ­സ് പോ­ലെ­യുള്ള ലോ­കോ­ത്ത­ര സി­നി­മ­കള്‍ നിര്‍­മ്മി­ക്കു­ന്ന ആള്‍­ക്കാ­രാ­ണെ­ന്ന പേരു­ദോ­ഷം ഉ­ണ്ടെ­ന്നു ക­രു­തി എ­ന്തു­മാ­കാ­മെ­ന്നു നി­ങ്ങള്‍ ക­രു­ത­രു­തെ­ന്നു കൂ­ടി അ­ഭ്യര്‍­ത്ഥി­ക്കട്ടെ. ഏവര്‍ക്കും നല്ല നമ­സ്ക്കാ­രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക