Image

പദ്മശ്രീ. RK. കൃഷ്ണ കുമാറും, ശ്രീ. പി.വിജയന്‍ ഐ.പി.എസ്സും ദേശീയ ശ്രീനാരായണ കണ്‍വെന്‍ഷനില്‍.

Published on 07 June, 2016
പദ്മശ്രീ.   RK. കൃഷ്ണ കുമാറും, ശ്രീ. പി.വിജയന്‍ ഐ.പി.എസ്സും ദേശീയ ശ്രീനാരായണ കണ്‍വെന്‍ഷനില്‍.
ജൂലൈ 7, 8 , 9 , 10 തീയതികളില്‍ ഹൂസ്റ്റനില്‍ വച്ച് നടത്തപ്പെടുന്ന ദേശീയ ശ്രീ നാരായണ കണ്‍ വെന്‍ഷന്റെ മുഖ്യ ആകര്‍ഷണമായ പ്രൊഫഷണല്‍ മീറ്റിലും സെമിനാറിലും പദ്മശ്രീ. ഞഗ കൃഷ്ണ കുമാറും, ശ്രീ. പി  വിജയന്‍ ഐ പി എസ്സും പങ്കെടുക്കുന്നു. 

ടാറ്റാ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, ടാറ്റാ കോഫീസ് , ടാറ്റാ ഇന്റര്‍നാഷനല്‍സ് തുടങ്ങി നിരവധി ടാറ്റാ സ്ഥാപനങ്ങളുടെ മേ ധാവിയായി  നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ള   ശ്രീ ഞഗ കൃഷ്ണ കുമാര്‍ അന്തര്‍ ദേ ശീയ തലത്തില്‍  പ്രസസ്തനായ മാനേജ് മെന്റ് വിദഗ് ധ നും,  സര്‍. രത്തന്‍ ടാറ്റാ യുടെ പ്രിയ സുഹൃത്തുമാണ്. ശ്രീ കൃഷ്ണ കുമാറിന്റെ മാനേജ് മെന്റ് വൈദ ഗ്ധ്യ ത്തി നുള്ള ആദര സൂചകമായി ഭാരത സര്‍ക്കാര്‍ 2009 ഇല്‍ ഇദ്ദേഹത്തിനു പദ്മ ശ്രീ പുരസ്‌കാരം നല്കുകയുണ്ടായി. വടക്കേ അമേരിക്കയിലുള്ള യുവ സംരഭകര്‍ക്കും, പ്രോഫഷനലുകള്‍ക്കും  ശ്രീ കൃഷ്ണ കുമാറിനോട് നേരിട്ട് സംവദിക്കാനുള്ള ഒരവസരമായി മാറുകയാണ് ദേശീയ ശ്രീ നാരായണ കണ്‍വെന്‍ഷന്‍. 

ശ്രീ കൃഷ്ണ കുമാറിനെ പോലെ യുള്ള മറ്റൊരു വിശിഷ്ട സാന്നിധ്യ മാണ് ശ്രീ പി. വിജയന്‍ ഐ.പി.എസ്. സി എന്‍ എന്‍  ഐ ബി എന്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര ജേതാവായ കര്‍മ്മ ധീരനായ  ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഓഫീസര്‍ വളരെ പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് സധൈര്യം പട പൊരുതി സ്വ പ്രയത്‌നം കൊണ്ട് ജീവിത വിജയത്തിന്റെ പടവുകള്‍ കയറിയ മഹദ് വ്യക്തിത്വമാണ്. സംസ്ഥാന ഇന്റ്റെലി ജന്‍സ് ഡി ഐ ജി യായി പ്രവര്‍ത്തനം അനുഷ്ട്ടിക്കുന്ന ശ്രീ. വിജയന്‍ നിരവധി ദേശീയ, സംസ്ഥാന പുരസ്‌കാര ങ്ങല്ക്കു ഉടമയാണ്. 

പ്രമുഖ ശ്രീനാരയണീയനും, വ്യവസായ പ്രമുഖനും ആയ ശ്രീ. വി കെ മുഹമ്മദ് പ്രൊഫഷനല്‍ സെമിനാറില്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതായിരിക്കും. ഭിലായ് ശ്രീ നാരായണീയ ധര്‍മ്മ സമാജം പ്രസിഡന്റും, ഗുരുദേവ തത്ത്വങ്ങള്‍ ജാതി മത ഭേതമന്യേ ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചിട്ടുള്ള ഈ ഈ മഹദ് വ്യക്ത്വിത്വം ഒരു മുന്‍ എയര്‍ ഫോര്‍സ് ഉദ്യോഗസ്ഥനും നിരവധി പുരസ്‌കാരങ്ങള്‍ക്കും ഉടമയാണ്.

ദേശീയ പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവായ ഡോ. എം അനിരുദ്ധന്‍ ആണ് ഈ പ്രൊഫ്‌ഫെഷനല്‍ മീറ്റിന്റെ മുഖ്യ ഉപദേശകനും മറ്റൊരു മഹദ് സാന്നിധ്യവും. വടക്കേ അമേരിക്കയിലെ അറിയപ്പെടുന്ന ഫുഡ് സയന്റ്റിസ്റ്റും, വ്യവസായ പ്രമുഖനും സംരഭകനും ആയ ഡോ. അനിരുദ്ധന്‍ അദ്ദേഹത്തിന്റെ പ്രവര്ത്തന പാരമ്പര്യം മറ്റുള്ളവരുമായി പങ്കു വെക്കുന്നതായിരിക്കും.

പുതിയ തൊഴില്‍ സംരഭകര്‍, ഉദ്യോഗാര്‍ത്തികള്‍ തുടങ്ങിയവര്‍ക്കായി, ഹെല്‍ത്ത് കെയര്‍, കരിയര്‍ കോച്ചിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി , ചെറുകിട വ്യവസായം തുടങ്ങിയ മേഖ ലകളില്‍ ഉള്ള വിദ ഗ്ധ രുടെ കൌണ്‍സലിംഗ്, Q ആന്‍ഡ് A  തുടങ്ങിയ സേവനങ്ങളും ഈ പ്രൊഫഷനല്‍ മീറ്റീന്റെ പ്രത്യേകളായിരിക്കും.

ശ്രീ. സുജി വാസവന്‍ ( Dallas  9729991374 ) ജനറല്‍ കണ്‍വീനര്‍ ആയ പ്രൊഫെഷണല്‍ കമ്മറ്റിയുടെ കൂടുതല്‍ വിവരങ്ങള്ക്കും, ഇതില്‍ പങ്കെടുക്കാനും  ബന്ധപ്പെടുക  സര്‍വശ്രീ. സുതന്‍ പാലക്കല്‍ (New York  347 993 4943)  ഡോ. ഹരി പീതാംബരന്‍ ( Los Angels  480 452 9047) ശ്രി. ശ്രീനിവാസന്‍ ശ്രീധരന്‍ (Philadelphia  610 574 9004)  ഡോ. വിജിലി ബാഹുലെയന്‍ ( Washington DC 240) 6880933) , ജയശ്രീ അനിരുദ്ധന്‍ ( Houston 281 573 7949) , ദീപക് കൈതക്കപ്പുഴ ( Dallas  9727932151), ഷിയാസ് വിവേക് (Houston 713  969 9681) അനൂപ് രവീന്ദ്രനാഥ് ( Chicago  847 873 5026 )

പദ്മശ്രീ.   RK. കൃഷ്ണ കുമാറും, ശ്രീ. പി.വിജയന്‍ ഐ.പി.എസ്സും ദേശീയ ശ്രീനാരായണ കണ്‍വെന്‍ഷനില്‍.
Join WhatsApp News
കീലേരി ഗോപാലന്‍ 2016-06-07 13:34:17
ശ്രീ നാരായണ ഗുരുവിന്‍റെ പേരിലുള്ള  സമ്മേളനത്തില്‍ അഥിതിയായി എത്തുന്ന ഒരു ഇസ്ലാം മതക്കാരനല്ലാതെ വേറെ അന്യ ജാതിമതസ്ഥരെ പ്രവേഷിപ്പിക്കുമോ? 
Sreenarayaneeyan 2016-06-07 19:52:04
ഗോപാലൻ,  ജാതി മത ഭേത മന്യേ ശ്രീ നാരയാണീ യരയിട്ടുള്ള എല്ലാവരക്കും പ്രവേശ നം ഉണ്ടാകും.
vayanakaran 2016-06-08 05:18:07
ശ്രീനാരായണീയൻ എന്ന ഒരു ജാതികൂടി  അതോ മതമോ, മതമായിരിക്കും ശരി .  അങ്ങനെ ഒന്നുകൂടി ഇരിക്കട്ടെ ഭാരതത്തിനു. അവിടെയാണൊ ജാതികൾക്ക് പഞ്ഞം. യേശൻ (യേശുവിന്റെ നാമത്തിൽ) നബിൻ (നബിയുടെ നാമത്തിൽ) എന്നൊക്കെ പുതിയ  ജാതികൾ/മതങ്ങൾ ഉണ്ടാക്കി
ഈ ഭൂമിയിൽ ചോരപുഴകളും, കലഹങ്ങളും ഉണ്ടാക്കാം.

ശ്രീനാരായണീയർ എന്ന് മാറ്റ്‌ മതക്കാർ പരിഹസിച്ച് വിളിച്ചതാണ്~. അത് ഈഴവ ജാതിക്കാര് തലയിലേറ്റി നടക്കുന്നത് ലജ്ജാവഹം. ഗുരുവിന്റെ പേരില് ഈഴവർ
ഒന്നിച്ച് ചേരുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അപരാധമാണ്. കാരണം അദ്ദേഹം ജാതി വേർതിരിവിഅൽ വിശ്വസിച്ചിരുന്നില്ലല്ലോ?
ആരുടെയെങ്കിലും പേരിലലല്ലേ സമ്മേളനങ്ങൾ വിളിച്ച്കൂട്ടൻ കഴിയൂ. അപ്പോൾ പിന്നെ ആ ആളുടെ ജാതി സ്വാഭാവികമായും തിരിച്ചു അറിയപ്പെടും. അദ്ദേഹം ഉൾപ്പെട്ടിരുന്ന
ജാതിക്കാർ മാത്രം സംബന്ദ്ധിക്കും.  കീലേരി
ഗോപാലാൻ കേരളത്തിൽ കുറച്ച് കാലം ജീവിച്ചിരുന്നെങ്കിൽ സംശയം ഉണ്ടാകുമായിരുന്നില്ല.  എല്ലാവരും മാര്ക്കം
കൂടി ഉന്നത ജാതികളാകുക എന്ന്  പറഞ്ഞു ഒരു  അവതാരം കൂടി വരുമായിരിക്കും. ആൻഡ്രുസ്സും, മാതുള്ളയും, അന്തപ്പനും
അതെക്കുറിച്ച് ചര്ച്ച നടത്തി ജനങ്ങളെ
പ്രബുട്ദ്ധരാക്കും.  
വിദ്യാധരൻ 2016-06-08 08:23:56
എന്തിനു നാം പിണങ്ങി നില്ക്കണം കൂട്ടരേ?
ഒത്ത്ചേർന്ന് നാമൊരു ജീവചൈതന്യമാകണം 
ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും 
പറയനും പുള്ളോനും ഈഴവനും 
ഒന്നായി തീർന്നു പരമ ചൈതന്യത്തിൻ ഭാഗമാവണം 
അന്നേ ഭൂമി സ്വർഗ്ഗമാവൂ 
ആഗ്രഹിച്ചില്ല സ്ഥാനമാനങ്ങൾ 
യേശുവോ, നബിയോ, ബുദ്ധനോ 
ശ്രീനാരായണ ഗുരുവോ ഒരിക്കലും 
പക്ഷെ കപട ഭക്തരാം അനുയായികൾ  
നരകമാക്കി ഈ ഉലകം കുടില ബുദ്ധിയാൽ. 
കണ്ടെത്തണം നമുക്കൊരു പൊതുവായ തട്ടകം 
ഒത്തു ചേരണം ഒരു വൻശക്തിയായി 
തുരത്തണം കൂട്ടമോടെ കുടിലരെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക