Image

ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്റര്‍നാഷണല്‍ യോഗാ ഡേ നടത്തി

ജോര്‍ജ് ജോണ്‍ Published on 07 June, 2016
ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്റര്‍നാഷണല്‍ യോഗാ ഡേ നടത്തി
ഫ്രാങ്ക്ഫര്‍ട്ട്: യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലിയുടെ രണ്ടാമത്  അന്തരാഷ്ട്ര യോഗാ ഡേ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഫ്രാങ്ക്ഫര്‍ട്ട് നീഡാ പാര്‍ക്കില്‍ വച്ച് നടത്തി. രാവിലെ 11 മണിക്ക് കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ വിശിഷ്താഥികളുടെ സാന്നിദ്ധ്യത്തില്‍ നിലവിളക്ക് കൊളുത്തി യോഗാ ഡേ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ മോഡിയുടെ ആശംസാ സന്ദേശം വായിച്ച് സംസാരിച്ചു. തികച്ചും പ്രതികൂല കാലാവസ്ഥയില്‍ ഏതാണ്ട് 400 പേര്‍ ഈ ഫ്രാങ്ക്ഫര്‍ട്ടിലെ യോഗാ ഡേയില്‍ പങ്കെടുത്ത് യോഗാഭ്യാസങ്ങള്‍ ചെയ്തു. 

കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാറും, കോണ്‍സുലേറ്റിലെ എല്ലാ കോണ്‍സുല്‍മാരും മറ്റ് ഉദ്യോഗസ്ഥരും യോഗാഭ്യാസങ്ങള്‍ ചെയ്ത് സജീവമായി ഇതില്‍ പങ്കെടുത്തു. യോഗായില്‍ പ്രരിശീലനം നല്‍കുന്ന സ്‌ക്കൂളുകളിലെ വിദഗ്ദ്ധര്‍ വിവിധ യോഗാസനങ്ങള്‍ കാണിച്ചു കൊടുത്ത് എല്ലാവര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കി. തുടര്‍ന്ന് പ്രഗല്‍ഭ യോഗാ വിദഗ്ദ്ധര്‍ വ്യായാമങ്ങള്‍ വിശദീകരിച്ച് പ്രഭാഷണങ്ങള്‍ നടത്തി. 

ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്റര്‍നാഷണല്‍ യോഗാ ഡേ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക