Image

പ്രിയങ്കയുടെ മുത്തശ്ശിയുടെ സംസ്കാരം നടത്തി

Published on 06 June, 2016
പ്രിയങ്കയുടെ മുത്തശ്ശിയുടെ സംസ്കാരം നടത്തി
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ സംസ്കാരം പൊന്‍കുന്നം സെന്റ്‌തോമസ് യാക്കോബായ പള്ളിയില്‍ നടത്തി. പ്രിയങ്ക ചോപ്ര, സഹോദരന്‍ സിദ്ധാര്‍ത്ഥ് ചോപ്ര എന്നിവര്‍ ഉള്‍പ്പെടെ അടുത്ത ബന്ധുക്കളെല്ലാം പൊന്‍കുന്നത്ത് പളളിയില്‍ സംസ്കാരത്തിന് എത്തിയിരുന്നു.

പ്രിയങ്കയുടെ മാതാവ് മധു അശോക് ചോപ്രയുടെ മാതാവാണ് മേരി ജോണ്‍ അഖൗരി. കഴിഞ്ഞ ദിവസം മുംബൈയില്‍ നിര്യാതയായ മേരി ജോണ്‍ കുമരകം കവളപ്പാറ കുടുംബാംഗമാണ്. സംസ്കാരം സ്വദേശത്ത് നടത്തണമെന്ന് ഇവര്‍ നേരത്തേ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇന്നലെ പരുത്തുംപാരയില്‍ എത്തിച്ച മൃതദേഹം ശുശ്രൂഷകള്‍ക്ക് ശേഷം വൈകിട്ട് അഞ്ചിന് പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ എത്തിക്കുകയായിരുന്നു.

കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമാത്തിയോസ് സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. വൈദികരായ ഫാദര്‍ ബെന്നറ്റ് കുര്യാക്കോസ്, ഫാ.ജിനോ വര്‍ഗീസ്, ഫാ.ഡോ.ബിനോയ് തോമസ് എന്നിവര്‍ സബകാര്‍മികത്വം വഹിച്ചു. ബീഹാറിലെ എം.എല്‍.സി ആയിരുന്ന പരേതനായ ഡോ.അഖൈരിയുടെ ഭാര്യായണ് മേരി ജോണ്‍. മേരി ജോണും ബാഹാറിലെ എം.എല്‍.സി ആയിരുന്നിട്ടുണ്ട്.

മക്കളും പ്രിയങ്ക ചോപ്ര ഉള്‍പ്പെടെയുള്ള പേരക്കുട്ടികളും ഭര്‍ത്താവ് അഖൈരിയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മുംബൈ, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയിരുന്നു.
പ്രിയങ്കയുടെ മുത്തശ്ശിയുടെ സംസ്കാരം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക