Image

"മറുപടി': സാമൂഹ്യപ്രസക്തിയുള്ള ചിത്രവുമായി വി.എം.വിനു

Published on 06 June, 2016
"മറുപടി': സാമൂഹ്യപ്രസക്തിയുള്ള ചിത്രവുമായി വി.എം.വിനു
ഉത്തരേന്ത്യയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ വി.എം.വിനു ഒരുക്കുന്ന ചിത്രമാണ് "മറുപടി'. റഹ്മാന്‍, ഭാമ, ബേബി നയന്‍താര എന്നിവര്‍ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ പ്രമേയത്തിന് സമകാലീന കേരളീയ സമൂഹത്തില്‍ ഏറെ പ്രസക്തിയുണ്ട്.

നിയമവും അധികാരവും ഒന്നായി നിന്നുകൊണ്ട് വേട്ടയാടുന്ന ഒരു കുടുംബത്തിന്റെ കഥയാണ് മറുപടി. വളരെ ശക്തമായ ഒരു കുടുംബകഥയാണ് മറുപടിയിലൂടെ വിനു പറയുന്നത്. ഏതു കുടുംബത്തിലും സംഭവിക്കാവുന്ന കാര്യമാണ് ഇതിലും പറയുന്നത്.

ബാങ്ക് ഉദ്യോഗസ്ഥനായ എബി, ഭാര്യ സാറ, മകള്‍ റിയ എന്നിവരുടെ കുടുംബത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു പോകുന്നത്. സാറയെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതാണ് എബി.അനാഥാലയത്തില്‍ വളര്‍ന്ന സാറയെ സംബന്ധിച്ച് അവള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച വിവാഹബന്ധമാണ് എബിയുടെ ഭാര്യയായതിലൂടെ ലഭിച്ചത്. ഇതിനിടെ എബിക്ക് കൊല്‍ക്കത്തയിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നു. കൊല്‍ക്കത്ത ജീവിതത്തിനിടയിലാണ് ഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ദുരന്തങ്ങള്‍ ഉണ്ടാകുന്നത്. ഈ ദുരന്തത്തെ നേരിടുന്നതിനായി എബിയുടെ കുടുംബം നടത്തുന്ന പോരാട്ടങ്ങളുടെ കഥയാണ് മറുപടി.

റഹ്മാന്റെയും ഭാമയുടെയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളായിരിക്കും മറുപടിയിലെ എബിയും സാറയും. ഏറെ അഭിനയസാധ്യതകള്‍ ഉള്ള കഥാപാത്രമാണ് രണ്ടുപേരുടേയും. റഹ്മാനെ സംബന്ധിച്ച് ഹൗ ഓള്‍ഡ് ആര്‍ യു വിനു ശേഷം മലയാളത്തില്‍ ലഭിക്കുന്ന മികച്ച കഥാപാത്രമാണ് എബി. മലയാളത്തില്‍ ഇടയ്ക്കിടക്ക് നിരവധി വേഷങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഒരു ഹിറ്റ് സിനിമയുടെ ഭാഗമാകാന്‍ തക്ക കരുത്തുറ്റ കഥാപാത്രങ്ങളൊന്നും ഭാമയ്ക്ക് ലഭിക്കുന്നില്ല. കേരളത്തിലെ പെണ്‍മക്കളുള്ള എല്ലാ രക്ഷിതാക്കളും കണ്ടിരിക്കേണ്ട ചിത്രമാണ് മറുപടി എന്നു പറഞ്ഞാല്‍ പോലും അതിശയോക്തിയാകില്ല.

ബേദി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അഷ്‌റഫ് ബേദി നിര്‍മിക്കുന്ന ചിത്രത്തിന് ജുലൈനാ അഷ്‌റഫാണ് കഥയും തിരക്കഥയും. രചിച്ചിട്ടുള്ളത്. ജോസഫ് പുന്നവേലിയാണ് സംഭാഷണം . ദേവന്‍, സന്തോഷ് കീഴാറ്റൂര്‍, സുരഭി, സുധീര്‍ ചാറ്റര്‍ജി, ഷിജു നായര്‍, വത്സലാ മേനോന്‍ എന്നിവരെ കൂടാതെ പ്രശസ്ത ഡാന്‍സ് കൊറിയോഗ്രാഫര്‍ സുജായയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കണ്ണൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു. ഛായാഗ്രഹണം വേണുഗോപാലും എഡിറ്റിംഗ് മിഥുനും നിര്‍വഹിക്കുന്നു. ബാവയാണ് കലാസംവിധാനം. മേക്കപ്പ് രതീഷ് അമ്പാട്ട്. കോസ്റ്റ്യൂം ഡിസൈന്‍ സായ്. അംബ്രോസ് വര്‍ഗീസാണ് അസോസിയേറ്റ് ഡയറക്ടര്‍. മനോജ് കാരന്തൂരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സഹസംവിധാനം ഹരി, മാക്‌സൈ്വല്‍, ജിബിന്‍, അഹമ്മദ്, അര്‍ജുന്‍
"മറുപടി': സാമൂഹ്യപ്രസക്തിയുള്ള ചിത്രവുമായി വി.എം.വിനു"മറുപടി': സാമൂഹ്യപ്രസക്തിയുള്ള ചിത്രവുമായി വി.എം.വിനു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക