Image

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരം പൊന്‍കുന്നത്ത്

Published on 06 June, 2016
ബോളിവുഡ് താരം  പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരം പൊന്‍കുന്നത്ത്

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ സംസ്‌കാരം പൊന്‍കുന്നം സെന്റ്‌തോമസ് യാക്കോബായ പള്ളിയില്‍ നടത്തി. പ്രിയങ്ക ചോപ്ര, സഹോദരന്‍ സിദ്ധാര്‍ത്ഥ് ചോപ്ര എന്നിവര്‍ ഉള്‍പ്പെടെ അടുത്ത ബന്ധുക്കളെല്ലാം പൊന്‍കുന്നത്ത് പളളിയില്‍ സംസ്‌കാരത്തിന് എത്തിയിരുന്നു.

പ്രിയങ്കയുടെ മാതാവ് മധു അശോക് ചോപ്രയുടെ മാതാവാണ് മേരി ജോണ്‍ അഖൗരി. കഴിഞ്ഞ ദിവസം മുംബൈയില്‍ നിര്യാതയായ മേരി ജോണ്‍ കുമരകം കവളപ്പാറ കുടുംബാംഗമാണ്. സംസ്‌കാരം സ്വദേശത്ത് നടത്തണമെന്ന് ഇവര്‍ നേരത്തേ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇന്നലെ പരുത്തുംപാറയില്‍ എത്തിച്ച മൃതദേഹം ശുശ്രൂഷകള്‍ക്ക് ശേഷം വൈകിട്ട് അഞ്ചിന് പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ എത്തിക്കുകയായിരുന്നു.

കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമാത്തിയോസ് സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. വൈദികരായ ഫാദര്‍ ബെന്നറ്റ് കുര്യാക്കോസ്, ഫാ. ജിനോ വര്‍ഗീസ്, ഫാ. ഡോ. ബിനോയ് തോമസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ബീഹാറിലെ എം.എല്‍.സി ആയിരുന്ന പരേതനായ ഡോ. 
അഖൗരിയുടെ ഭാര്യയാണ്  മേരി ജോണ്‍. മേരി ജോണും ബാഹാറിലെ എം.എല്‍.സി ആയിരുന്നിട്ടുണ്ട്. 

താന്‍ മാമോദീസാ മുങ്ങിയ കുമരകം പള്ളിയില്‍ അന്ത്യവിശ്രമം നടത്തണമെന്നായിരുന്നു മേരി ജോണിന്റെ ആഗ്രഹം. പക്ഷെ അതു നടന്നില്ല.

സംസ്‌കാരം കുമരകത്തുവച്ച് നടത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. മൃതദേഹവുമായി പ്രിയങ്കയുടെ കുടുംബാംഗങ്ങള്‍ കേരളത്തിലെത്തി. വീട്ടുകാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന്അടിയന്തര പള്ളിക്കമ്മിറ്റി യോഗം ചേര്‍ന്നു. അന്യമതസ്ഥനെ വിവാഹം കഴിച്ചതും പിന്നീട് പള്ളിയുമായി ഇവര്‍ യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ലെന്നതും മറ്റും ചര്‍ച്ചയായി. നിലവിലുള്ള വഴക്കങ്ങള്‍ക്കും നടപടികള്‍ക്കും വിരുദ്ധമാകും സംസ്‌കാരമെന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനം.

പിന്നീടു ചില കുടുംബസുഹൃത്തുക്കളുടെ സഹായത്തോടെ പൊന്‍കുന്നത്തെ പള്ളിയില്‍ സംസ്‌കാരത്തിനുള്ള അവസരമൊരുക്കുകയായിരുന്നു. അന്യമതസ്ഥനെ വിവാഹം ചെയ്‌തെങ്കിലും അവര്‍മുംബൈയില്‍ മുടങ്ങാതെ പള്ളിയില്‍ പോകുന്ന ഇടവകാംഗമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സഭയുടെതന്നെ മറ്റൊരു പള്ളിയില്‍ സംസ്‌കരിക്കാന്‍ സൗകര്യം ഒരുക്കിയത്. 
ബോളിവുഡ് താരം  പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരം പൊന്‍കുന്നത്ത് ബോളിവുഡ് താരം  പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരം പൊന്‍കുന്നത്ത് ബോളിവുഡ് താരം  പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരം പൊന്‍കുന്നത്ത് ബോളിവുഡ് താരം  പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരം പൊന്‍കുന്നത്ത്
Join WhatsApp News
Benoy Chethicot 2016-06-06 13:39:24
The church committee, its Achan and the whole congregation of St. John's Jacobite Syrian Chruch, Attamangalam should be ashamed of following draconian rules and thereby refusing funeral services for Priyanka Chopra's grandmother, who was a practicing Christian, on the basis that she married a Hindu. Exposes the hypocrisy of Church leaders in Kerala. Pathetic.
joy 2016-06-06 18:02:50
anything happen when you have enough money.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക