Image

മിനിമം വേതന വാഗ്ദാനം തള്ളി; വെറുതെ കിട്ടുന്ന പണം വേണ്ടെന്ന് സ്വിസ് ജനത

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 06 June, 2016
മിനിമം വേതന വാഗ്ദാനം തള്ളി; വെറുതെ കിട്ടുന്ന പണം വേണ്ടെന്ന് സ്വിസ് ജനത
സൂറിച്ച്: സ്വിറ്റ്‌സര്‍ലാന്റ് ഗവണ്‍മെന്റ് മുന്നോട്ട് വച്ച എല്ലാവര്‍ക്കും മിനിമം വേതനമെന്ന വാഗ്ദാനം സ്വസ് ജനത നിരസിച്ചു. ഹിതപരിശോധനയിലാണ് നിര്‍ദ്ദേശം ജനങ്ങള്‍ വോട്ട് ചെയ്ത് തള്ളിയത്. മുതിര്‍ന്നവര്‍ക്ക് പ്രതിമാസം 2500 ഡോളറും കുട്ടികള്‍ക്ക് 600 ഡോളറും അടിസ്ഥാന വരുമാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ലക്ഷത്തിലേറെ പേര്‍ സംഘടിപ്പിച്ച സമരത്തെ തുടര്‍ന്നായിരുന്നു ഗവണ്‍മെന്റ് ഈ വാഗ്ദാനം മുന്നോട്ട് വച്ചത്.
രാജ്യത്തെ ദാരിദ്ര്യം ഇതിലൂടെ തുടച്ചുനീക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്നാണ് ജനഹിതം അറിയാന്‍ സ്വിസ് ഗവണ്‍മെന്റ് ഹിതപരിശോധന നടത്തിയത്. എന്നാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതമുണ്ടാകുമെന്ന് വാദിച്ചവര്‍ ഹിതപരിശോധനയില്‍ നീക്കത്തെ എതിര്‍ത്ത് തോല്‍പ്പിച്ചു. ജനങ്ങളെ മടിയന്മാരാക്കാനേ ഇത് ഉപകരിക്കൂ എന്നാണ് എതിര്‍ക്കുന്നവരുടെ വാദം. ഹിതപരിശോധന ഫലം എല്ലാവര്‍ക്കും മിനിമം വേതനം നല്‍കുന്നതിന് അനുകൂലമായിരുന്നെങ്കില്‍ സ്വിറ്റ്‌സര്‍ലാന്റിന് 20800 കോടി ഫ്രാങ്കിന്റെ ബാദ്ധ്യതയുണ്ടാകുമായിരുന്നു എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും അടിസ്ഥാന വേതനം എന്ന ആശയം ഫിന്‍ലന്റ്, കാനഡ, നെതര്‍ലാന്റ്‌സ് ഗവണ്‍മെന്റുകളും ഏറ്റെടുത്തിട്ടുണ്ട്.

മിനിമം വേതന വാഗ്ദാനം തള്ളി; വെറുതെ കിട്ടുന്ന പണം വേണ്ടെന്ന് സ്വിസ് ജനത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക