Image

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; 2 പേര്‍ കൂടി ജീവനൊടുക്കി

Published on 02 February, 2012
വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; 2 പേര്‍ കൂടി ജീവനൊടുക്കി
ബത്തേരി: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ഇന്ന്‌ രണ്ട്‌ കര്‍ഷകരാണ്‌ ആത്മഹത്യ ചെയ്‌തത്‌. മുക്കംകുന്ന്‌ സ്വദേശി ബിജു പീറ്റര്‍ (35), ബത്തേരി സ്വദേശിനിയായ കമലാക്ഷി (52) എന്നിവരാണ്‌ ജീവനൊടുക്കിയത്‌.

കമലാക്ഷിയെ വിഷം കഴിച്ചു മരിച്ച നിലയിലും ബിജുവിനെ വീടിന്‌ സമീപം തൂങ്ങി മരിച്ച നിലയിലും കണ്‌ടെത്തുകയായിരുന്നു. കമലാക്ഷിയുടെ ഭര്‍ത്താവ്‌ ബാലന്‌ രണ്‌ട്‌ വര്‍ഷമായി ജോലിക്ക്‌ പോകാനാകാത്ത അവസ്ഥയാണ്‌. ആകെയുള്ള 80 സെന്റ്‌ സ്ഥലത്ത്‌ നടത്തിയിരുന്ന കൃഷിയിലുണ്ടായ നഷ്‌ടമാണ്‌ ആത്മഹത്യയ്‌ക്ക്‌ കാരണമായത്‌.

കൃഷിയിലെ നഷ്‌ടം മൂലം ബിജുവിന്‌ ആറ്‌ ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നതാണ്‌ ആത്മഹത്യയ്‌ക്ക്‌ കാരണമെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക