Image

മോഡിയുടെ നിശബ്ദതക്കെതിരെ പ്രാര്‍ഥനാ വിജില്‍ വാഷിംഗ്ടണ്‍ ഡി.സി.യില്‍

Published on 05 June, 2016
മോഡിയുടെ  നിശബ്ദതക്കെതിരെ പ്രാര്‍ഥനാ വിജില്‍ വാഷിംഗ്ടണ്‍ ഡി.സി.യില്‍
വാഷിംഗ്ടണ്‍, ഡി.സി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസിലെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ജൂണ്‍ 8 ബുധനാഴ്ച രാവിലെ 9 മുതല്‍ 12 വരെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്റെ (ഫിയകോന) ആഭിമുഖ്യത്തില്‍ പ്രാര്‍ഥനാ ജാഗരണം (പ്രേയര്‍ വിജില്‍) നടത്തുന്നു.

ഇതൊരു പ്രതിഷേധ പ്രകടനമല്ലെന്നു ഫിയകോന പറയുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ മോഡിയെ ഫിയകോന സ്വാഗതം ചെയ്യുന്നു. എന്നാല്‍ മോഡിയുടെ അനുചരര്‍ മറ്റ് ഇന്ത്യാക്കാര്‍ക്ക് എതിരെ നടത്തുന്ന അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കു വേണ്ടിയും ഇതു കണ്ടില്ലെന്നു നടിക്കുന്ന മോഡിയുടെ നിലപാടിനും തുടരുന്ന നിശബ്ദതക്കും എതിരെയാണ് വിജില്‍.

ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിക്കിരയകുന്ന ജനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് വിജിലില്‍ പങ്കെടുക്കാന്‍ സംഘടന അഭ്യര്‍ഥിക്കുന്നു.

ജൂണ്‍ 8-നു രാവിലെ 9 മുതല്‍ 12 വരെ വാഷിംഗ്ടണ്‍ ഡി.സിയില്‍ 100 മെരിലാന്‍ഡ് അവന്യു നോര്‍ത്ത് ഈസ്റ്റിലാണു വിജില്‍. യു.എസ്. സുപ്രീം കോര്‍ട്ടിനും കാപിറ്റോള്‍ ഹില്ലിനും എതിരെ.

മെട്രോ ഓറഞ്ച് ലൈന്‍ എടുത്ത് കാപിറ്റോള്‍ സൗത്ത് സ്റ്റേഷനില്‍ ഇറങ്ങുക. റെഡ് ലൈന്‍ ആണെങ്കില്‍ യൂണിയന്‍ സ്റ്റേഷനില്‍ ഇറങ്ങുക. സുപ്രീം കോര്‍ട്ടിനു നേരെ മൂന്നു ബ്ലോക്ക് നടക്കുക.
Join WhatsApp News
Indian 2016-06-06 18:36:31
Dear ,
pl google search the news about a pastor and his wife paraded naked. Both stand to each other to cover the body parts. will it happen in any civilized place except under Hindtva groups?
joy 2016-06-06 18:05:38

Of course only problems with so called "christans in India and outside of India (Pravasi ).

What a shame

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക