Image

ജയറാം തലമൊട്ടയടിച്ചത് മാത്രമല്ല, അനുഷ്‌ക ഷെട്ടി വണ്ണം കുറച്ചു, ഭാഗന്മതിയ്ക്ക് വേണ്ടി

Published on 05 June, 2016
ജയറാം തലമൊട്ടയടിച്ചത് മാത്രമല്ല, അനുഷ്‌ക ഷെട്ടി വണ്ണം കുറച്ചു, ഭാഗന്മതിയ്ക്ക് വേണ്ടി
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ജയറാമിന്റെ പുതിയ ലുക്ക് കണ്ട് ആരാധകര്‍ ഒന്ന് ഞെട്ടി. തലമൊട്ടയടിച്ച് കട്ട താടി വച്ചായിരുന്നു ജയറാം മേക്ക് ഓവര്‍ നടത്തിയത്. പുതിയ തെലുങ്ക് ചിത്രം ഭാഗന്മതിയ്ക്ക് വേണ്ടിയായിരുന്നു ജയറാമിന്റെ ഈ മേക്ക് ഓവര്‍.

ജി അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസും അനുഷ്‌ക ഷെട്ടിയുമാണ് മറ്റ് താരങ്ങള്‍. ചിത്രത്തിന് വേണ്ടി ഇവരും വമ്പന്‍ മേക്ക് ഓവര്‍ നടത്തിയിട്ടുണ്ട്. 18 കിലോ ഭാരമാണ് അനുഷ്‌ക ഷെട്ടി ചിത്രത്തിന് വേണ്ടി കുറച്ചത്. ഇഞ്ചിടപഴുകി ചിത്രത്തിന് വേണ്ടി അടുത്തിടെ അനുഷ്‌ക 20 കിലോ ഭാരം കൂട്ടിയിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രത്തിന് വേണ്ടി ഭാരം കുറച്ചിരിക്കുന്നു.

ചിത്രത്തില്‍ പ്രഭാസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ബാഹുബലി രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് താരം. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വി വംശി, കൃഷ്ണ റെഡ്ഡി, പ്രമോദ് ഉളപ്പടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക