Image

കുപ്രചരണം തള്ളിക്കളയണമെന്ന് കായികമന്ത്രി ജയരാജന്‍

Published on 05 June, 2016
കുപ്രചരണം തള്ളിക്കളയണമെന്ന്  കായികമന്ത്രി   ജയരാജന്‍
തിരുവനന്തപുരം: ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് അബദ്ധത്തിലായ കായികമന്ത്രി ഇ.പി ജയരാജന്‍ വിശദീകരണവുമായി രംഗത്ത്. 

തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്.

ഇന്നലെ കണ്ണൂര്‍ ജില്ലയില്‍ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രക്കിടയില്‍ മനോരമ ചാനല്‍ റിപ്പോര്‍ട്ടര്‍ എന്നെ വിളിച്ചു. നമ്മുടെ മുഹമ്മദലി അമേരിക്കയില്‍ അന്തരിച്ചു. നിരവധി ഗോള്‍ഡ് മെഡല്‍ ജേതാവാണ് ഇപ്പോള്‍ തന്നെ ഒരു അനുശോചനം തരണം എന്ന് ആവശ്യപ്പെട്ടു.

40 വര്‍ഷം മുമ്പ് കളിക്കളം വിട്ട ലോക ബോക്‌സിംഗ് ഇതിഹാസം അമേരിക്കന്‍ പൗരനായ സാമൂഹ്യ പ്രതിബന്ധതയുള്ള മുഹമ്മദ് അലിയാണ് മരിച്ചതെന്ന് അപ്പോള്‍ എനിക്ക് അറിയില്ലായിരുന്നു. അതു കൊണ്ടാണ് ഒരു അനുശോചനം നല്‍കിയത്. നാലഞ്ച് മിനിറ്റിനുള്ളില്‍ ഇത് വിശദമായി അന്വേഷിച്ചു, ലോക ചാമ്പ്യനായിരുന്ന മുഹമ്മദ് അലിയാണ് അമേരിക്കയില്‍ മരിച്ചതെന്ന് മനസിലായി. ഉടന്‍ എല്ലാ വാര്‍ത്താ ചാനലുകളിലും അദ്ദേഹത്തെ സ്മരിച്ചു കൊണ്ട് അനുശോചനം അറിയിക്കുകയും പത്രങ്ങള്‍ക്ക് അനുശോചന കുറിപ്പ് നല്‍കുകയും ചെയ്തു.

ഈ സത്യം മറച്ചു പിടിച്ച് ദുര്‍വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയായിരുന്നു . ഈ കുപ്രചരണം തള്ളിക്കളയണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വ്വം
ഇ.പി. ജയരാജന്‍ 
Join WhatsApp News
Windsor 2016-06-05 12:29:54
It is a joke
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക