Image

ആകാശ നഗരം പദ്ധതിക്ക് പ്രാഥമിക അനുമതിയാണ് നല്‍കിയതെന്ന് മുഖ്യമന്ത്രി

Published on 02 February, 2012
ആകാശ നഗരം പദ്ധതിക്ക് പ്രാഥമിക അനുമതിയാണ് നല്‍കിയതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആകാശ നഗരം പദ്ധതിക്ക് നിബന്ധനകളോടെയുള്ള പ്രാഥമിക അനുമതിയാണ് നല്‍കിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതി യാഥാര്‍ഥ്യമാകണമെങ്കില്‍ ഇനിയും നിരവധി ക്ലിയറന്‍സുകള്‍ ആവശ്യമാണ്. ഇതിനുശേഷമാകും അന്തിമ തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് വ്യവസായ വകുപ്പ് അനുമതി നല്‍കിയതിനെക്കുറിച്ച് ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞെങ്കിലും ഒന്നുമറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് വികേന്ദ്രീകൃത മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് സ്ഥലം കണ്‌ടെത്തുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും.

ബ്രഹ്മപുരത്തും ഞെളിയംപറമ്പിലുമുള്ള പ്ലാന്റുകള്‍ ആധുനീകവത്ക്കരിക്കും. തിരുവനന്തപുരത്തും കോട്ടയത്തും പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസുകാരുടെ സ്ഥലംമാറ്റം അസോസിയേഷനുകളല്ല തീരുമാനിക്കുന്നതെന്നും അതിന് വേറെ വഴിയുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാരുടെ സ്ഥലം മാറ്റത്തില്‍ തന്റെ ഓഫീസ് ഇടപെട്ടുവെന്ന മാധ്യമവാര്‍ത്തകളുടെ തെളിവ് നല്‍കിയാല്‍ നടപടി സ്വീകരിക്കും. അല്ലാതെ ഇക്കാര്യം പറഞ്ഞ് പുകമറ സൃഷ്ടിച്ചാല്‍ വഴങ്ങില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക