Image

വൃക്ക ദാനം ചെയ്ത ലേഖാ നമ്പൂതിരി ചികില്‍സക്ക് പണമില്ലാതെ തേങ്ങുന്നു

സ്വന്തം ലേഖകന്‍ Published on 04 June, 2016
വൃക്ക ദാനം ചെയ്ത ലേഖാ നമ്പൂതിരി ചികില്‍സക്ക് പണമില്ലാതെ തേങ്ങുന്നു
ലേഖാ നമ്പൂതിരി കേരളത്തിന്റെ അഭിമാനം ആവുന്നത് പ്രതിഫലം പോലും വാങ്ങാതെ അപരിചിതനായ ഒരു മുസ്ലീം യുവാവിന് ജാതിമതം നോക്കാതെ തന്റെ വൃക്ക ദാനം ചെയ്തു ജീവന്‍ കൊടുത്തപ്പോള്‍ ആണ്.

ലേഖ ഇപ്പോള്‍ ഗുരുതരമായി നട്ടെല്ല് രോഗത്താല്‍ ചികില്‍സക്ക് പണമില്ലാതെ ആശുപത്രിയില്‍ നിന്നും പോരെണ്ടിവന്നു എന്നത് അസഹ്യമാണ് !

വായനക്കാരെ ,സുഹൃത്തുക്കളെ ഈ സര്‍ക്കാരിനു ലേഖയെ രക്ഷിക്കാന്‍ കഴിയണം.  അതിനര്‍ഥം മനുഷ്യത്വത്തെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കാന്‍ ജനങ്ങള്‍ ഉണ്ട് എന്ന് നമ്മെത്തന്നെയും ലോകത്തെ തന്നെയും ബോധിപ്പിക്കല്‍ ആകും അതിനുള്ള ക്യാമ്പയിന്‍ തുടങ്ങട്ടെ ! ലേഖാ നമ്പൂതിരിക്ക് സഹായം എത്തിക്കുവാനുള്ള വിലാസം
Lekha N Namboothiri
AC NO 67270420199
SBT Chettikulangara branch
IFSC CODE ..SBTR0000934
ഫോണ്‍ : 00919562556867


ലേഖ എം നമ്പൂതിരി 'ഇടതൂര്‍ന്ന മനുഷ്യസ്‌നേഹത്തിന്റെ' പ്രതീകം

'ലേഖ ' എന്ന മലയാള പദത്തിന്, അരിക്, ലിപി, രേഖ, വര, ഇടതൂര്‍ന്ന വൃക്ഷക്കൂട്ടം .... എന്നിവയൊക്കെയാണ് ശബ്ദതാരാവലിയിലെ അര്‍ത്ഥധാരകള്‍...! മാവേലിക്കരക്കാരിയായ ലേഖ എം നമ്പൂതിരി എന്ന 'ഇടതൂര്‍ന്ന മനുഷ്യസ്‌നേഹത്തിന്റെ' പ്രതീകമായ സ്ത്രീ, ഈ രാത്രിയില്‍ എന്റെ തൂലികയ്ക്ക് വരെ പരിചിതമാകുന്നത്, പാലക്കാട് സ്വദേശിയായ ഷാഫി നബാസ് എന്ന നിര്‍ധന യുവാവിന് സൗജന്യമായി വൃക്ക നല്‍കി നമ്മില്‍ പലര്‍ക്കും അസാധാരണമായി തോന്നാവുന്ന മാനവിക സുകൃതത്തിന്റെ ഔന്നത്യത്തില്‍ നില്‍ക്കുന്നത് കൊണ്ടാണ്.
ഒരു മലയാള സിനിമയാണ് ലേഖയ്ക്ക് മാതൃകയായത്. ലേഖ എക്കാലത്തെയും മനുഷ്യസ്‌നേഹികള്‍ക്കും മാതൃകയായി മാറുകയുണ്ടായി. നമ്പൂതിരിയായി ജനിച്ച ലേഖ മുസ്ലിമായ ഒരു യുവാവിനു വൃക്ക നല്‍കുന്നതിനെ പതിവുപോലെ ഓണ്‍ലൈന്‍ ലോകത്തെ മതവെറിയന്‍മാര്‍ പരിഹാസ്യമായി അപമാനിച്ചതും നമ്മുടെ വേദന തിങ്ങുന്ന ഓര്‍മ്മകളിലുണ്ട്.
ഇപ്പോള്‍ പരിമിതമായ പദസമ്പത്തുകൊണ്ട് വിവരിക്കാന്‍ ആവാത്തവിധം അത്രമേല്‍ അസാധാരണമായ ജീവിത ദുരിതത്തിലൂടെ കടന്നുപോവുകയാണ് ശ്രീമതി. ലേഖ. വാടകവീട്ടില്‍ കുഞ്ഞുങ്ങളോടൊപ്പം ജീവിക്കുന്ന ലേഖ ഒരു ബ്യൂട്ടി പാര്‍ലറില്‍ നിന്നുള്ള നാമമാത്രമായ വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. തീക്ഷ്ണമായ ദാരിദ്യത്തിന്റെ ആസുരതയിലും ലേഖ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് Mammootty യുടെ 'ലൌഡ് സ്പീക്കര്‍' എന്ന സിനിമ കണ്ടു പ്രചോദിതയായി മനുഷ്യ സ്‌നേഹത്തിന്റെ മഹോന്നതിയില്‍ അത്രമേല്‍ വലിയവളായി നിന്ന് നമ്മെയെല്ലാം വിസ്മയിപ്പിച്ചത്.
കായംകുളത്തു വച്ചുണ്ടായ ഒരപകടത്തെത്തുടര്‍ന്നു നട്ടെല്ല് തകര്‍ന്നു ജീവിതം കിടക്കയിലേക്ക് ചുരുക്കി വരച്ച ദുസ്ഥിതിയിലാണ് ലേഖയിപ്പോള്‍. രണ്ടാഴ്ചയോളം കണ്ടിയൂരിലെ ഒരാശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും, ബില്ലടക്കാന്‍ പണമില്ലാത്ത വല്ലാത്ത ഒരു ഘട്ടത്തില്‍ നിര്‍ബന്ധമായി ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിയിരിക്കുകയാണ്...!
കനത്ത ഇരുള്‍ നിറഞ്ഞ ജീവിതങ്ങള്‍ക്ക് മുന്നില്‍ വിളക്കായി അവതരിക്കുന്ന മനുഷ്യര്‍ക്ക് സ്വന്തം വ്യക്തി ജീവിതത്തില്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒറ്റപ്പെടുന്നത്, ഒരു സാമൂഹ്യ ദുരന്തമാണ്. നന്മ വറ്റിയിട്ടില്ലാത്ത ജനതയായ നാം മലയാളികള്‍ നമുക്കിടയില്‍ ഇത്തരം വിധിവിളയാട്ടങ്ങള്‍ ഉണ്ടാകുന്നത് പ്രതിരോധിച്ചേ മതിയാകൂ..!
ശ്രീമതി ലേഖ, ആ മക്കളുടെ അമ്മയായി, നമ്മുടെയെല്ലാം വരുംതലമുറയിലെ മക്കള്‍ക്ക് മനുഷ്യസ്‌നേഹത്തിന്റെയും, കാരുണ്യത്തിന്റെയും, മതങ്ങള്‍ക്ക് അപ്പുറത്തെ മാനവികതയുടെയും ഉദാത്ത മാതൃകയായി.... ജീവിച്ചിരിക്കുന്നു എന്നുറപ്പുവരുത്തേണ്ടത് എന്റെയും നിങ്ങളുടെയും, ഏറ്റവും ചുരുങ്ങിയ ജന്മ നിയോഗങ്ങളില്‍ ഒന്നാണ്...!
പ്രിയപ്പെട്ട മനുഷ്യ സ്‌നേഹികളെ....,
ലേഖയെ സഹായിക്കണം.... വിദഗ്ദ ചികിത്സ നല്‍കണം... നമ്മളാല്‍ ആവുന്നത് അവരുടെ ബാങ്ക് അക്കൗണ്ട്‌ലേക്ക് നിക്ഷേപിച്ചു സ്വന്തം മനസ്സാക്ഷിയോട് എക്കാലത്തും നീതി ചെയ്യുവാന്‍ നാം തയ്യാറാകണം...!
സ്വാര്‍ഥതയുടെയും, വര്‍ഗ്ഗീയതയുടെയും, മതവൈരത്തിന്റെയും കനത്ത ഇരുട്ടില്‍ കത്തിച്ചു വച്ച ഒരു വിളക്കിനെ കെടാതെ കാക്കാന്‍ ഈ പ്രപഞ്ചത്തെ കൂട്ടിയിണക്കുന്ന സോഷ്യല്‍ മീഡിയ കാലത്ത് നമുക്ക് സാധിച്ചില്ലെങ്കില്‍, പിന്നെ നമ്മളെല്ലാം എന്തിനു ജനിച്ചു, ജീവിക്കുന്നു എന്ന് അപമാനഭാരത്തോടെ ചിന്തിക്കേണ്ടി വരില്ലേ....?!
നിക്ഷേപിക്കുന്നത് എത്ര ചെറിയ സംഖ്യയായാലും,നമ്മുടെ ജീവിത സുകൃതങ്ങളുടെ ശേഖരത്തിലേക്ക് അതൊരു ഈടുവയ്പ്പായിരിക്കും .... ഉറപ്പ്....! 
Join WhatsApp News
I salute her 2016-06-05 16:24:29
ലേഖ നമ്പുതിരിയല്ല, ലേഖാ മനുഷ്യസ്‌നേഹി എന്നോ മനുഷ്യ രാശിക്കു ലഭിച്ച പുണ്യമെന്നോ വിശേഷിപ്പിക്കാം. ഇത്തരം ആളുകള്‍ ഉള്ളതുകൊണ്ടാണു ഭൂമി കറങ്ങുന്നതും മഴ പെയ്യുന്നതും, വിളകള്‍ ഉണ്ടാകുന്നതു.
ഇത്തരമൊരു വ്യക്തി കഷ്ടപ്പെടാന്‍ ഇടവരരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക