Image

മോഡി മാജിക് എല്‍ക്കാത്ത രണ്ടു വര്‍ഷം (കളത്തില്‍ വര്‍ഗീസ്­)

Published on 04 June, 2016
മോഡി മാജിക് എല്‍ക്കാത്ത രണ്ടു വര്‍ഷം (കളത്തില്‍ വര്‍ഗീസ്­)
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റിട്ടു രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ ജനതയുടെ മനസില്‍ ഇപ്പോള്‍ എന്താണ് ലോകം മുഴുവന്‍ യാത്രയും അതുകൊണ്ട് ഉണ്ടാകുന്ന പബ്ലിസിറ്റിയും അല്ലാതെ ഭാരതത്തിന്റെ തനതായ വികസനത്തിന് മോഡിയുടെ മാജിക് ഉപയോഗിക്കാന്‍ അദ്ദേഹത്തിനു സാധിച്ചുവോ?

ഓരോ ദിവസവും പ്രശ്‌നങ്ങള കുറയുകയല്ല, കുടുകയാണ് . മതാധിഷ്ഠിത, ഏകാധിപത്യരാഷ്ട്രമാക്കാനുള്ള ശ്രമങ്ങളാണു രണ്ടുവര്‍ഷമായി കണ്ടുകൊണ്ടിരിക്കുന്നത്.ദേശീയസര്‍വകലാശാലകളുടെ ജനാധിപത്യ­മതേതര­ബൗദ്ധികസ്വഭാവം നശിപ്പിക്കുന്നതുമുതല്‍ വ്യക്തിയുടെ ആഹാരശീലങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്നതുവരെ ഈ ഭരണകൂടത്തിനു ചെയ്യാവുന്നതെല്ലാം മറയും മടിയുമില്ലാതെ നടത്തിപ്പോരുകയാണു മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂ­ടം .

ഭാരതീയസമൂഹം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ബഹുസ്വരതയെന്ന മഹത്തായ സങ്കല്‍പ്പം ഏറ്റവുംവലിയ ഭീഷണി നേരിട്ട കാലമായിരുന്നു ഇത്. ഇന്ത്യന്‍സമൂഹത്തിന്റെ ചാലകശക്തിയായ മതേതരത്വവും ബഹുസ്വരതയും തകര്‍ത്ത് ഒരു മതാധിഷ്ഠിതരാഷ്ട്രം യാഥാര്‍ത്ഥ്യമാക്കുക എന്ന ആര്‍.എസ്.എസ് അജണ്ഡ പൂര്‍ത്തീകരിക്കുകയെന്ന ഏകലക്ഷ്യമാണു മോദിക്കുള്ളത്. ഈ ഫാസിസ്റ്റ് ലക്ഷ്യം ജനങ്ങളില്‍നിന്നു മറച്ചുവയ്ക്കാനുള്ള പട്ടുകുപ്പായങ്ങളാണ് അഛാദിന്‍, കള്ളപ്പണം തിരിച്ചുകൊണ്ടുവരല്‍ തുടങ്ങിയ വാചാടോപങ്ങള്‍. ഒന്നു പറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്നതു ഫാസിസത്തിന്റെ അടിസ്ഥാനസ്വഭാവമാണ്.

ബി.ജെ.പി സര്‍ക്കാര്‍ ഭരണത്തിലേറിയ അന്നുമുതല്‍ സോണിയാഗാന്ധിയടക്കമുള്ള പ്രതിപക്ഷനേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കാനും പൊതുജനമധ്യത്തില്‍ താറടിക്കാനുമുള്ള ശ്രമങ്ങള്‍ നിര്‍ലജ്ജം നടപ്പാക്കുകയാണ്. അഗസ്റ്റ വെസ്റ്റ്‌­ലാന്റ കേസില്‍ സോണിയാഗാന്ധിയെ ഉള്‍പ്പെടുത്താനാവിശ്യമായ തെളിവുകള്‍ സൃഷ്ടിച്ചുനല്‍കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഇറ്റാലിയന്‍ അധികൃതരോട് ആവിശ്യപ്പെട്ടുവെന്നതരത്തിലുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. ഒരു പ്രധാനമന്ത്രിക്ക് ഇത്രയേറെ അധഃപതിക്കാന്‍ കഴിയുമോ.

സുബ്രമണ്യന്‍സ്വാമിയെപ്പോലുള്ളവരെ വിലയ്‌­ക്കെടുത്ത് പാര്‍ലമെന്റില്‍ വ്യാജആരോപണങ്ങളുയര്‍ത്തി നോക്കി. ഒന്നും ഫലം കണ്ടില്ല.
സാമൂഹികവും രാഷ്ട്രീയവും മതപരവുമായ അന്യവല്‍ക്കരണങ്ങള്‍ അവരെ ദേശീയമുഖ്യധാരയില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുന്നു. ബീഫ് ഉപയോഗിക്കുന്നവര്‍ മാത്രമല്ല, ഉപയോഗിച്ചുവെന്നു സംശയിക്കപ്പെടുന്നവര്‍പോലും കൊല്ലപ്പെടണമെന്ന കാട്ടുനീതിയാണു സംഘപരിവാറിനുപഥ്യം. ബീഹാര്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ഉത്തര്‍പ്രദേശില്‍ മുഹമ്മദ് അഖ്‌­ലാഖ് എന്ന ഹതഭാഗ്യന്‍ ബീഫ് വീട്ടില്‍ സൂക്ഷിച്ചുവെന്നു സംശയിക്കപ്പെട്ടതിന്റെ ഫലമായി മര്‍ദനമേറ്റു മരിച്ചത്.

അദ്ദേഹത്തിന്റെ മകന്‍ സൈനികനാണെന്നുകൂടി ഓര്‍ക്കണം. ഝാര്‍ഖണ്ഡില്‍ പശുവിനെ വെട്ടാന്‍ കൊണ്ടുവന്നുവെന്ന കാരണം പറഞ്ഞാണു പതിനഞ്ചുകാരനെ തല്ലിക്കൊന്നത്. ഏതു സംസ്ഥാനത്തു തെരഞ്ഞെടുപ്പുവന്നാലും ബി.ജെ.പിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒരേയൊരായുധം മതവികാരമാണ്. രാമക്ഷേത്രം, ബീഫ് നിരോധനം, ഏക സിവില്‍ കോഡ് തുടങ്ങിയ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും വര്‍ഗീയധ്രൂവീകരണത്തിനായി അവര്‍ ഉപയോഗിക്കും. സാക്ഷി മഹാരാജ്, യോഗി ആദിത്യനാഥ്, സ്വാധി നിരജ്ഞന്‍ ജ്യോതി തുടങ്ങിയവര്‍ ഇതിനു പ്രത്യേകം പരിശീലിക്കപ്പെട്ടവരാണ്. ഇവരില്‍ പലരും ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിലും നിയമനിര്‍മാണസഭകളിലും അംഗങ്ങളുമാണ്. വാക്കുകളിലൂടെ ഇവര്‍ വമിപ്പിക്കുന്ന വര്‍ഗീയവിഷജ്വാലയാണു പാവം അഖ്‌­ലാഖുമാരെ തല്ലിക്കൊല്ലാന്‍ വെറിപൂണ്ട അനുയായികള്‍ക്കു പ്രേരണയാകുന്നത്.

ഇത്തരം കൊലപാതകങ്ങളെ അപലപിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.
സ്വതന്ത്രരായ മനുഷ്യര്‍ രൂപപ്പെടുന്ന ഇടങ്ങളും ഫാസിസ്റ്റുകള്‍ക്ക് ചതുര്‍ഥിയാണ്.

ജനാധിപത്യസംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുകയെന്നതു ഫാസിസ്റ്റ് വിനോദമാണ്. മുപ്പതു ശതമാനത്തില്‍ത്താഴെ വോട്ടുവാങ്ങി കേന്ദ്രം ഭരിക്കുന്ന മോദിയും സംഘവും ഒരുകാര്യം മനസിലാക്കണം. എഴുപതു ശതമാനത്തിലധികം ഇന്ത്യന്‍പൗരന്മാര്‍ നിങ്ങളുടെ സ്വാധീനവലയത്തിനു പുറത്താണ്. ഇന്ത്യയെ ജനാധിപത്യ­മതേതര­ബഹുസ്വരസമൂഹമായി നിലനിര്‍ത്താന്‍ അവര്‍ക്കു കഴി­യും.

ഇന്ത്യയിലെ ന്യുനപക്ഷങ്ങളുടെ രക്ഷ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണെന്നതു തര്‍ക്കമറ്റ വസ്തുതയാണ്. ഒന്നേകാല്‍ നൂറ്റാണ്ടായി ഈ പ്രസ്ഥാനത്തിന്റെ പ്രഖ്യാപിതനയമാണത്. അതുകൊണ്ടുതന്നെ മൂന്നുവര്‍ഷത്തിനുശേഷം നടക്കുന്ന ലോക്‌­സഭാ തെരഞ്ഞെടുപ്പില്‍ മതേതരവിശ്വാസികള്‍ കോണ്‍ഗ്രസിലൂടെ മോദിഭരണത്തിനു മറുപടിനല്‍കുമെന്നുറപ്പാണ്.അതിനുള്ള തയ്യാറെടുപ്പുകള്‍ ഇവിടെയും നമുക്ക് തുടങ്ങേണ്ടിയിരിക്കുന്നു .പ്രവാസി സമൂഹം മോഡിയുടെ പുറം പുച്ച് മനസിലാക്കിയില്ലങ്കില്‍ നാളെ നമുക്ക് ഉണ്ടാകാന്‍ പോകുന്ന നഷ്ടങ്ങള്‍ എന്താണെന്ന് പോലും പ്രവചിക്കുക വയ്യ .
Join WhatsApp News
കീലേരി ഗോപാലന്‍ 2016-06-05 17:17:54

വര്‍ഷങ്ങളോളം അഴിമതി ഭരണം നടത്തിയ നെഹ്‌റു കുടുംബമാണ് നമ്മുടെ രാജ്യത്തെ ദയനീയമായ അവസ്ഥയില്‍ എത്തിച്ചത്. ഈ സ്ഥിതിയില്‍ നിന്ന് കര കയറണമെങ്കില്‍ രണ്ട് വര്‍ഷങ്ങള്‍ പോര. ഈ സ്ഥിതിയില്‍ പോയാല്‍ താമസിയാതെ കോണ്ഗ്രസ്സ് മ്യൂ,സിയത്തിനു പറ്റിയ ഉരുപ്പടിയാകും

bijuny 2016-06-05 12:49:16
Well expressed.
ഒരു കോൺഗ്രസ്‌ കാരന്റെ ദീന രോദനം.
അല്ലതെ എന്ത് പറയാൻ ?
kendravum poyi. keralavum poyi.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക