Image

ഗീലാനി വീണ്ടും ഹാജരാകണമെന്ന് പാക് സുപ്രീം കോടതി

Published on 02 February, 2012
ഗീലാനി വീണ്ടും ഹാജരാകണമെന്ന് പാക് സുപ്രീം കോടതി
ഇസ്‌ലാമാബാദ്: കോടതിയലക്ഷ്യ കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി വീണ്ടും നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് പാക് സുപ്രീം കോടതി ഉത്തരവിട്ടു. ഫിബ്രവരി 13ന് സുപ്രീം കോടതിയില്‍ ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കോടതിയുത്തരവ് ഉണ്ടായിട്ടും അഴിമതിക്കേസില്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെ നടപടിയെടുക്കാതിരുന്നതിനാണ് സുപ്രീം കോടതിയുടെ വിമര്‍ശനമുണ്ടായത്. സമാനമായ കേസില്‍ കഴിഞ്ഞ മാസം കോടതിയില്‍ നേരിട്ട് ഹാജരായി ഗീലാനി വിശദീകരണം നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക