Image

കൈവെ­ട്ടു­കാരും അന്ത­പ്പ­പു­രാ­ണവും (അല്‍പംനര്‍മ്മം; കുറെകാര്യങ്ങളും:സാം നില­മ്പ­ള്ളില്‍)

Published on 03 June, 2016
കൈവെ­ട്ടു­കാരും അന്ത­പ്പ­പു­രാ­ണവും (അല്‍പംനര്‍മ്മം; കുറെകാര്യങ്ങളും:സാം നില­മ്പ­ള്ളില്‍)
സിനിമാസംവി­ധാ­യ­കന്‍ ശ്രീ. പി.­റ്റി. കുഞ്ഞു­മു­ഹമ്മദ് എഴു­തിയ ഒരു­ക­ഥ­യിലെ കഥാ­പാ­ത്ര­മായ മുഹ­മ്മദും അദ്ദേ­ഹ­ത്തിന്റെ ദൈവ­മായ അള്ളാ­ഹു­വും­ത­മ്മില്‍ നട­ക്കുന്ന സംവാ­ദ­മാണ് ചോദ്യ­പേപ്പ­റില്‍ താന്‍ വിഷ­യ­മാ­ക്കി­യ­തെന്ന് പ്രൊഫ­സര്‍ ജോസഫ് വിശ­ദീ­ക­രി­ച്ചെ­ങ്കിലും അജ്ഞ­രായ മത­തീ­വ്ര­വാ­ദി­കള്‍ തങ്ങ­ളുടെ പ്രവാ­ച­ക­നെ­യാണ് അന്യ­മ­ത­ക്കാ­രന്‍ ആക്ഷേ­പി­ച്ച­തെന്ന് തെറ്റി­ദ്ധ­രിച്ച് അദ്ദേ­ഹ­ത്തിന്റെനേരെ തിരി­യു­ക­യാ­യി­രു­ന്നു. കേര­ള­ത്തിലെ മാധ്യ­മ­ങ്ങള്‍ എരി­തീ­യില്‍ എണ്ണ­യൊ­ഴിച്ച് തീവ്ര­വാ­ദി­ക­ളുടെ വിദ്വേ­ഷത്തെ വര്‍ധി­പ്പി­ക്കുക­യും­ ചെ­യ്തു. ഒരു പാവ­പ്പെട്ട മനു­ഷ്യന്റെ ജീവി­ത­ംതന്നെ കീഴ്‌മേല്‍മ­റിച്ച സംഭ­വ­വി­കാ­സ­ങ്ങള്‍ക്ക് ഇട­യാ­ക്കി­യത് ചില­രുടെ അജ്ഞ­ത­യാ­ണെ­ന്നു­ള്ള­താണ് സങ്ക­ട­ക­ര­ം. എന്തു­കൊണ്ട് മത­തീ­വ്ര­വാ­ദി­കള്‍ ശ്രീ. കുഞ്ഞു­മു­ഹ­മ്മ­ദി­ന്റെ­നേരെ തിര­ഞ്ഞില്ല എന്നചോദ്യം അവ­ശേ­ഷി­ക്കു­ന്നു.

ഇതി­വിടെ പ്രസ്താ­വി­ക്കാന്‍ ഇട­യാ­യത് പ്രൊഫ­സര്‍ ജോസഫും ഞാനും­ത­മ്മില്‍ സാമ്യ­മു­ണ്ടെന്ന് തോന്നി­യ­തു­കൊ­ണ്ടാ­ണ്. ഞാനെ­ഴുതിയ ഒരു നര്‍മ്മ­ഭാ­വന ചിലരുടെ അജ്ഞ­തയുടെ ഫല­മായി­ട്ടുള്ള രോഷപ്രതി­ക­ര­ണ­ത്തിന് ഇട­യാ­ക്കി­. ആ കൃതി ഞാന്‍ എഴു­തി­ത്തു­ട­ങ്ങി­യത് മറ്റൊ­രു­ കഥാ­പാ­ത്രത്തെ ആധാ­ര­മാ­ക്കി­യാ­യി­രുന്നു. ഏക­ദേശം പകു­തി­യോളം എഴു­തി­യ­പ്പോ­ളാണ് അന്ത­പ്പന്‍ എന്ന­പേര് അതിന് യോജി­ക്കു­മെന്ന് തോന്നി­യ­ത്. സാധാ­ര­ണ­മ­ല്ലാത്ത ഒരു­പേ­രാ­ണല്ലോ അത്, കേള്‍ക്കാനും രസ­മു­ണ്ട്. അന്ത­പ്പ­നെന്ന ഒരാളെ എനി­ക്ക­റി­യി­ല്ല. അത് ഒരാ­ളുടെ തൂലി­കാ­നാ­മ­മാ­ണെന്നും കരു­തു­ന്നി­ല്ല. ആപേ­രില്‍ ഒരാള്‍ കമന്റു­കള്‍ എഴു­തു­ന്നത് കണ്ടി­ട്ടു­ണ്ട്. സര­സ­നെന്നും നാര­ദ­നെന്നും മറ്റു­മുള്ള കള്ള­പ്പ­രു­ക­ളില്‍ കമന്റു­ക­ള്‍ എഴു­തുന്നവരില്‍ ഒരാ­ളാ­യിട്ടേ ഞാന്‍ അദ്ദേ­ഹത്തെ കരു­തി­യി­ട്ടു­ള്ളു. ചിലര്‍ പറ­ഞ്ഞ­തു­പോലെ ബുദ്ധി­മാ­നായ പണ്ഢി­തരാ­ജ­നാണ് അദ്ദേഹമെന്ന് എഴു­തുന്ന കമന്റു­ക­ളില്‍നിന്നും എനിക്ക് തോന്നി­യി­ട്ടി­ല്ല. ശ്രീ. ആന്‍ഡ്രൂസ് എഴി­തി­യ­തു­പോലെ ഒരു Social critic ആണ് അന്തപ്പനെന്നും മന­സി­ലാ­ക്കാന്‍ പ്രയാ­സ­മു­ണ്ട്. കമന്റു­കള്‍ എഴു­തു­ന്നതും എഴു­ത്തു­കാരെ വ്യക്തി­പ­ര­മാ­യിട്ട് ആക്ഷേ­പി­ക്കു­ന്ന­തു­മാണോ സോഷ്യല്‍ ക്രിട്ടി­ക്കിന്റെ കട­മ?

സ്വന്ത­മായി അസ്തിത്വം ഇല്ലാത്ത ഒരു പേരു­കാ­രനെ കഥാ­പാ­ത്രമാ­ക്കാന്‍ എഴു­ത്തു­കാ­ര­നുള്ള അവ­കാ­ശ­മാണ് ഞാന്‍ ഉപ­യോ­ഗി­ച്ച­ത്. ശ്രീ. സുധീര്‍ പറ­ഞ്ഞത് അന്ത­പ്പ­നെന്ന പേര് ഉപ­യോ­ഗി­ച്ച­തു­കൊ­ണ്ടാണ് കോലാ­ഹ­ല­ങ്ങ­ളെല്ലാം ഉണ്ടാ­യ­തെ­ന്നാ­ണ്. കോലാ­ഹ­ല­ങ്ങളെ കാര്യ­മാ­ക്കി­യെ­ടു­ത്താല്‍ എഴു­ത്തു­കാ­നെ ഭീരു­വാ­യി­ട്ടല്ലേ കണ­ക്കാ­ക്കാന്‍ സാധി­ക്കൂ. ഭീരു­വായ എഴു­ത്തു­കാ­രന് നില­നില്‍പ്പി­ല്ലെന്ന് ഞാന്‍ പറ­യാ­തെ­തന്നെ സുധീ­റിന് മന­സി­ലാ­കു­മെന്ന് വിചാ­രി­ക്കു­ന്നു. കമന്റു­കള്‍ ഞാന്‍ കാര്യ­മാ­ക്കാ­റി­ല്ല. എന്റെ കൃതി­ക­ളിലെ തെറ്റു­കു­റ്റങ്ങള്‍ ചൂണ്ടി­ക്കാ­ണി­ക്കുന്ന കമന്റു­ക­ളാ­ണെ­ങ്കില്‍ വായി­ക്കാ­റു­ണ്ട്, അതിനെ മാനി­ക്കാ­റു­മു­ണ്ട്. ഉദാ­ഹ­രണം വിദ്യാ­ധ­രന്റെ കമന്റു­കള്‍. വ്യക്തി­പ­മായ ആക്ഷേ­പ­ങ്ങളെ അത് അര്‍ഘി­ക്കുന്ന അവ­ജ്ഞ­യോടെ അവ­ഗ­ണി­ക്കാ­റാണ് ഉള്ള­ത്.

കള്ള­പ്പേ­രു­ക­ളില്‍ എഴു­തു­ന്ന­വര്‍ ഭീരു­ക്ക­ളാ­ണെന്ന് എല്ലാവര്‍ക്കും അറി­യാം; സ്വന്തം­പേര് പറ­യാന്‍ ധൈര്യ­മി­ല്ല­ത്ത­വര്‍. അവരും രാത്രി­യില്‍ ഇരു­ട്ട­ത്തു­ന­ടന്ന് അയല്‍ക്കാ­രന്റെ മെയില്‍ബോക്ക്‌സില്‍ മാലി­ന്യം­ കൊ­ണ്ടി­ടുന്നവനുംതമ്മില്‍ വ്യത്യാ­സ­മി­ല്ല. രോഹിണി മേനോന്‍ എന്ന­പേ­രില്‍ എഴു­തി­യ­വ്യ­ക്തിയും അതു­പോ­ലെ­യുള്ള ഒരു ഭീരു­വാ­ണ്. അത് ഒരാണാണോ പെണ്ണാ­ണോ­യെന്ന് സംശ­യ­മു­ണ്ട്. കഴി­ഞ്ഞ­പ്രാ­വശ്യം അവര്‍ എഴു­തി­യത് രോഹിണി നായര്‍ എന്ന­പേ­രി­ലാ­യി­രു­ന്നു. ഇനി അടു­ത്ത­പ്രാ­വശ്യം രോഹിണി നമ്പ്യാര്‍ എന്ന­പേ­രി­ലാ­യി­രിക്കും എഴു­തു­ന്ന­ത്. ഇതൊ­ക്കെ­യാണ് ഇവ­രുടെ കള്ള­ത്ത­ര­ങ്ങള്‍. രോഹിണി സ്ത്രീയാ­ണെ­ങ്കില്‍ ഒരു ­മാ­ന്യയുവ­തി­യുടെ ശബ്ദമല്ല അവ­രുടെ വാക്കു­ക­ളില്‍കൂടി കേട്ട്ത്. ( A special note to Rohini. `You asked me to stop writing and go on a vacation. Sure, I am ready to go, if you come with me. Please let me know.’ )
ഞാന്‍ സ്ത്രീകളെ ബഹു­മാ­നി­ക്കു­ന്ന­വനാണ്. രോഹിണി ഒരു മാന്യ­യ­ല്ലെന്ന് തോന്നി­യ­തു­കൊ­ണ്ടാണ് ഇങ്ങനെ എഴു­താന്‍ ഇട­യാ­യ­ത്. അത് ഒരു പുരു­ഷ­നോ നപും­സ­കമോ ആണെ­ങ്കില്‍ ക്ഷണം ഞാന്‍ പിന്‍വ­ലി­ക്കുന്നു, കാരണം ഞാന്‍ ഗേയ­ല്ല.

നര്‍മ്മം എഴു­താ­നും ആസ്വ­ദി­ക്കാനും എല്ലാ­വ­രെ­ക്കൊണ്ടും സാധി­ക്കി­ല്ല. അതിന് നര്‍മ്മ­ബോധം (sense of humour) ആവ­ശ്യ­മാ­ണ്. അന്ത­പ്പന് നര്‍മ്മ­ബോധം ഉണ്ടെ­ങ്കില്‍ അദ്ദേഹം കൃതിവായിച്ച് അദ്ദേഹം ആസ്വ­ദിച്ചുകാണുമെ­ന്നാണ് ഞാന്‍ വിചാ­രി­ച്ച­ത്. അദ്ദേ­ഹ­ത്തിന്റെ രോഷ­പ്ര­ക­ടനം എനിക്ക് മന­സി­ലാ­കും. പക്ഷേ, ഇപ്പോ­ഴത്തെ പ്രതി­ക­രണം വളരെ മോശ­മായ നില­വാ­ര­ത്തില്‍ ആയി­പ്പോ­യില്ലെ, അന്ത­പ്പാ. Shakespeare ന്റേയും Bernard Shaw യു­ടേയും കൃതി­കള്‍ വായി­ച്ചി­ട്ടുള്ള ഒരു­വ്യ­ക്തി ഇതു­പോലെ പ്രതി­ക­രി­ക്ക­ത്തി­ല്ല. എന്നാല്‍ ദൈവ­വി­ശ്വാ­സി­ക­ളെല്ലാം idiots ആണെ­ന്നുള്ള പ്രസ്താവം പിന്‍വ­ലി­ക്കേ­ണ്ട­താ­ണ്. അത് എന്നെ­മാ­ത്ര­മ­ല്ല, വിശ്വാ­സി­കളെ ഒന്ന­ടങ്കം ആക്ഷേ­പി­ക്കു­ന്ന­താ­ണ്. പിന്നെ, കഷ­ണ്ടി­യുടെ കാര്യ­മ­ല്ലേ? അതൊരു ആക്ഷേ­പ­മാ­യിട്ട് ഞാന്‍ കണ­ക്കാ­ക്കു­ന്നില്ല. എന്റെ അപ്പ­ന­പ്പൂ­പ്പ­ന്മാ­രാ­യിട്ട് എനിക്ക് തന്നി­ട്ടുള്ള പൈതൃ­ക­മാ­ണ­ത്. അതിനെ മറ­ച്ചു­വെ­യ്ക്കാതെ അഭി­മാ­ന­പൂര്‍വ്വം കൊണ്ടു­ന­ട­ക്കു­ന്നത് അതു­കൊ­ണ്ടാ­ണ്.

ഞാനൊരു നല്ല­പു­ള്ളി­യാ­ണെന്ന് ആരെ­ങ്കിലും ധരി­ച്ചി­ട്ടു­ണ്ടെ­ങ്കില്‍ ആധാ­രണ തിരു­ത്താന്‍ ആവ­ശ്യ­പ്പെ­ടു­ന്നു. മല­യാ­ളി­യുടെ എല്ലാ ദുഃസ്വഭാ­വ­ങ്ങളും എനിക്കു­മു­ണ്ട്. ഇങ്ങോ­ട്ടൊ­ന്നു­വെ­ച്ചാല്‍ അങ്ങോട്ടും ഒന്ന് കൊടു­ത്തി­ല്ലെ­ങ്കില്‍ എനിക്ക് ഉറ­ക്കം­വ­ര­ത്തി­ല്ല. കേര­ള­ത്തിലെ തീയില്‍ കുരു­ത്തത് അമേ­രി­ക്ക­യിലെ ഇളം­വെ­യി­ലില്‍ വാട­ത്തി­ല്ല­ല്ലോ. മാന്യ­ത­ന­ടിച്ച് നട­ക്കു­ന്ന­വ­രാ­ണല്ലോ നമ്മ­ളൊ­ക്കെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക