Image

ഒരു സുന്ദരിയും രണ്ട് തലയണകളും (നര്‍മ്മകഥ: സുധീര്‍ പണിക്കവീട്ടില്‍)

Published on 04 June, 2016
ഒരു സുന്ദരിയും രണ്ട് തലയണകളും (നര്‍മ്മകഥ: സുധീര്‍ പണിക്കവീട്ടില്‍)
ദല്‍ഹി നഗരത്തിലെ തണുപ്പുള്ള രാത്രി. കുളിരുകൊണ്ടോടുന്ന കാറ്റിന്റെ കിതപ്പ് കാതോര്‍ത്ത് നില്‍ക്കുന്ന പൂനിലാവ്. ഓരോ ജീവതരംഗവും ഇണയെത്തേടുന്ന വികാരനിര്‍ഭരമായ നിമിഷങ്ങളില്‍ ലജ്ജാനമ്രമുഖിയാകുന്ന രാത്രി. രാവിന്റെ മഷിച്ചെപ്പ് തുറന്ന് കണ്ണെഴുതിയ നക്ഷത്രകന്യകമാര്‍ ആകാശപന്തലില്‍ താലമേന്താന്‍ കാത്ത് നിന്നു. ഏതൊ അപ്‌സര കന്യകയുടെ ന്രുത്തത്തിനെന്നപോലെ ഒരുങ്ങുന്ന രാത്രി. ഒരു മധുവിധു കാലത്തിന്റെ മാദകഗന്ധം നിറഞ്ഞുകവിയുന്ന മനോഹര രാത്രി.

നഗരത്തിന്റെ ഹോട്ടല്‍ മുറികള്‍ മുഴുവന്‍ സന്ദര്‍ശകരെകൊണ്ട് നിറഞ്ഞു. ഷാളും പുതച്ച്‌കൊണ്ട് മുറികള്‍ക്കുള്ളിലേക്ക് മന്ദസ്മിതത്തോടെ ഓടിപ്പോകും നവവധുക്കളെ നോക്കി പൗര്‍ണ്ണമിചന്ദ്രിക പുഞ്ചിരി പൊഴിച്ച് നിന്നു. അരങ്ങേറാന്‍ പോകുന്ന ഒരു മന്മഥപൂരത്തിന്റെ അനുഭൂതി അയവിറക്കിക്കൊണ്ട് അവരുടെ കാലിലെ കൊലുസ്സുകള്‍ പരസ്പരം കൂട്ടിമുട്ടി കുണുങ്ങിച്ചിരിച്ചു

മങ്ങിയ വെളിച്ചത്തില്‍ ഉറക്കം തൂങ്ങി നില്‍ക്കുന്ന ഹോട്ടല്‍ ജീവനക്കാരന്റെ മുന്നില്‍ ഒരാള്‍ നിന്ന് സംസാരിക്കുന്നു.

"ഒരു മുറി വേണം'.

ഹോട്ടല്‍ ജീവനക്കാരന്‍ അല്പ്പം ഉറക്കച്ചടവോടെ പറഞ്ഞു. മുറികള്‍ ഒന്നും ഒഴിവില്ല. അല്പം നേരത്തെ വന്നെങ്കില്‍ ശ്രമിക്കാമായിരുന്നു.

""അങ്ങനെ പറയരുത്, ഈ ചുറ്റുവട്ടത്തൊക്കെ അന്വേഷിച്ചു. ഇനി ഇടമില്ല അന്വേഷിക്കാന്‍. എന്നാല്‍ കിടക്കാനൊരിടം വേണം താനും.

ചെറുപ്പത്തിലെ കഷണ്ടി കയറിയ ചെറുപ്പക്കാരന്‍ തോളില്‍ തൂക്കിയിട്ട എയര്‍ ബാഗ് താഴെവച്ച് താഴ്മയോടെ വീണ്ടും അപേക്ഷിച്ചു.

പെട്ടെന്നാണു്­ യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായത്. അത്‌കൊണ്ട് കാലേകൂട്ടി ഒന്നും ഏര്‍പ്പാട് ചെയ്യാന്‍ സാധിച്ചില്ല. ഈ നഗരത്തില്‍ ആരേയും പരിചയവുമില്ല. ദയവായി സഹായിക്കണം.

ചെറുപ്പക്കാരന്റെ തടിച്ച ചുണ്ടിലൂടെ കൊഴിഞ്ഞ് വീണ വിനയത്തിന്റെ മെലിഞ്ഞ വാക്കുകള്‍ ഹോട്ടല്‍ ജീവനകാരനെ ദയാലുവാക്കി.

നാട്ടില്‍ എവിട്യാ വീട്"

എന്റെ വീട് ത്രുശ്ശൂരണ്­. പേരു്­ സുതാത്മന്‍.

ഞാന്‍ ലോനപ്പനണു്­. ത്രുശ്ശൂരന്ന്യാ നമ്മടേം വീട്

സുതാത്മന്‍ ആശയോടെ ഹോട്ടല്‍ ജീവനക്കാരനെ നോക്കിപ്പറഞ്ഞു. ലോനപ്പേട്ടന്‍ ഒന്ന് മനസ്സ് വച്ച് ശരിയാക്കിതരണം.

ലോനപ്പന്‍ പറഞ്ഞത് ശരിയായിരുന്നു. ഒരു മുറിപോലും ഒഴിവില്ല. അയാള്‍ അദ്ദേഹത്തിന്റെ രജിസ്റ്റര്‍ വെറുതെ മറിച്ച്‌നോക്കികൊണ്ടിരുന്നു. മിക്കവാറും മുറികളില്‍ നവ ദമ്പതിമാര്‍. പിന്നെ വയസ്സ് പുതുക്കാന്‍ വന്ന മദ്ധ്യപ്രായം കഴിഞ്ഞ ഭാര്യഭര്‍ത്താക്കന്മാര്‍. ലോനപ്പന്‍ ഒരു സിഗരറ്റിനു തീ കൊളുത്തി രണ്ട് പുക അകത്തേക്ക് എടുത്ത് ഒന്നു ചുമച്ച്‌കൊണ്ട് പറഞ്ഞു. "ഒരു രക്ഷയുമില്ല". എന്താ ചെയ്യുക...

അപ്പോള്‍ ഹോട്ടല്‍ ബോയ് വന്നു. ഉറക്കം വരാതിരിക്കാന്‍ ലോനപ്പേട്ടന്‍ പതിവായി കുടിക്കുന്ന കട്ടന്‍ കാപ്പിയുമായി. അവന്‍ വാതില്‍ തുറന്നപ്പോള്‍ മുറിക്കുള്ളിലേക്ക് ഓടിവന്ന കാറ്റിന്റെ കയ്യില്‍ ഒരു മണമുണ്ടായിരുന്നു. സന്ദര്‍ശകര്‍ വാരിപ്പൂശിയ സുഗന്ധദ്രവ്യങ്ങളുടെ കൂടി കലര്‍ന്ന ഗന്ധം. ആ സുഗന്ധം ലോനപ്പേട്ടനെ തൊട്ടുണര്‍ത്തി. അയാള്‍ ഒന്നുകൂടി ആ മണം വാസനിച്ച്‌കൊണ്ട് ആലോചിച്ചു. ഒരാശയം അയാളുടെ മനസ്സിലുദിച്ചു. തനിക്ക് പരിചിതമായ സുഗന്ധം. അയാള്‍ വീണ്ടും ചിന്തിച്ചു. ഒപ്പം സിഗരറ്റ് ആഞ്ഞു വലിച്ച്‌കൊണ്ട് രജിസ്റ്റര്‍ വീണ്ടും മറിച്ച് നോക്കി എന്തോ ഉറപ്പ് വരുത്തി.

അയാളുടെ മുഖത്ത് തമാശ കലര്‍ന്ന ഒരു പുഞ്ചിരി വിടര്‍ന്നു. അയാള്‍ എന്തോ ഓര്‍ത്തിട്ടെന്നപോലെ വീണ്ടും സുസ്‌മേരവദനനായി.

അത്കണ്ട് അതിശയത്തോടെ നില്‍ക്കുന്ന സുതാത്മനെ ചൂണ്ടി ലോനപ്പേട്ടന്‍ ഹോട്ടല്‍ ബോയിയോട് പറഞ്ഞു. "കാപ്പി അവനു കൊടുക്ക്"
ബോയി കാപ്പി അവിടെ വച്ചുപോയി.

ഹോട്ടല്‍ ബോയ് കൊണ്ട് വന്ന കട്ടന്‍ കാപ്പി മുറി ചോദിച്ച് വന്ന ചെറുപ്പക്കാരനു നിര്‍ബന്ധിച്ച് നല്‍കിക്കൊണ്ട് ലോനപ്പേട്ടന്‍ പറഞ്ഞു.

"നിനക്കുറങ്ങാന്‍ ഒരു സ്ഥലം തരാം. പക്ഷെ രാവിലെ അഞ്ച്മണിക്ക് നീ സ്ഥലം വിടണം"

ലോനപ്പേട്ടന്റെ ഏത് നിബന്ധനയും അനുസരിക്കാന്‍ അയാള്‍ തയ്യാറായിരുന്നു.

എങ്കില്‍ കൂടെ വരൂ. എന്നു പറഞ്ഞ്‌കൊണ്ട് ലോനപ്പേട്ടന്‍ നടന്നു.

അരണ്ട വെളിച്ചമുള്ള ഇടനാഴിയിലൂടെ നടന്നപ്പോള്‍ അടച്ചിട്ട മുറികള്‍ക്കുള്ളില്‍ നിന്നും അടക്കിപ്പിടിച്ച സംസാരം. ആരും ഉറങ്ങിട്ടില്ല.

കുറച്ച്കൂടി മുന്നോട്ട് നടന്നിട്ട് ഒരു മുറിയുടെ മുമ്പില്‍ ലോനപ്പേട്ടന്‍ നിന്നു. എന്നിട്ട് "ശ്ശ്" എന്ന് ശബ്ദമുണ്ടാക്കി ചുണ്ടത്ത് വിരല്‍ വച്ചുകൊണ്ട് പറഞ്ഞു.

"ശബ്ദമുണ്ടാക്കരുത്" അതിനുശേഷം അദ്ദേഹം കയ്യിലുണ്ടായിരുന്ന താക്കോല്‍ കൊണ്ട് ആ മുറി സവാധാനം തുറന്നു.

അലങ്കരിച്ച മനോഹരമായ മുറി. അതിനുള്ളിലെ ഇരട്ടക്കട്ടിലില്‍ ഒരു സുന്ദരി ഒറ്റക്കുറങ്ങുന്നു. ജാലക തിരശ്ശീലയിലൂടെ പൂനിലാവ് അരിച്ചിറങ്ങുന്ന മുറിയിലെ വെളിച്ചത്തില്‍ സുതത്മന്‍ എന്ന യുവാവ് ആ യുവതിയെ ശ്രദ്ധിച്ചു.

കടും നീലനിറത്തിലുള്ള ലോലമായ നിശാവസ്ത്രം ഹുക്കുകള്‍ ഊരിപ്പോയി അത് കുറേശ്ശ മാറിക്കിടക്കുന്നത്‌കൊണ്ട് മലര്‍ന്ന് കിടക്കുന്ന അവളുടെ ഒരു തുട മുതല്‍ കണങ്കാല്‍ വരെ നഗ്‌നമായിരുന്നു. സ്വര്‍ണ്ണത്തിന്റെ നിറം. മിന്നുന്ന മാദകമെനി. അഴക് അളവില്ലാതെ ഈശ്വരന്‍
കൊടുത്ത ലക്ഷണം എല്ലാ അവയവങ്ങളിലുമുണ്ട് . സൂക്ഷിച്ച്‌നോക്കിയപ്പോള്‍ ഒരു കാതിലെ ലോലാക്ക് മെത്തയില്‍ വീണു കിടക്കുന്നു. ചെറുപ്പ കാരന്റെ ചുണ്ടില്‍ "വെള്ളിതിങ്കള്‍ പൂങ്കിണ്ണം തുള്ളി തൂവ്വും ... തെങ്കാശി കുങ്കുമം എള്ളോളം നുള്ളി നോക്കവേ.. എന്ന ഗാനം ഊറി വന്നു. ഒരു നിമിഷം എല്ലാം മറനു നിന്ന ചെറുപ്പക്കാരന്റെ തോളില്‍ തട്ടി ലോനപ്പേട്ടന്‍ പറഞ്ഞു.

"ഞങ്ങളുടെ കാബറെ നര്‍ത്തകിയാണു. പാവം ശകലം വെള്ളമിടിച്ച് ഉറങ്ങുകയാണു. അത് പതിവാണു്­.ക്രുത്യം ആറുമണിക്കേ ഉണരുകയുള്ളു. ആ ചെക്കന്‍ കട്ടന്‍ കാപ്പിയുമായി വന്നപ്പോള്‍ ആരൊ നമ്മുടെ റിസ്പ്ഷന്‍ വഴി പോയി. ആ പോയവര്‍ക്ക് ഇവള്‍ വാരിപൂശുന്ന കുന്ത്രാണ്ടത്തിന്റെ മണമുണ്ടായിരുന്നു. അപ്പോഴാണു്­ ഞാനീ കാര്യം ഓര്‍ത്തത്.

ചെറുപ്പക്കാരന്‍ ഒന്ന്ം മനസ്സിലാകാതെ ചോദിച്ചു.

"ഞാന്‍ ഇവരുടെ കൂടെ കിടക്കാനോ...."

നീ അവരുടെ കൂടെ കിടക്കേണ്ട... ഓ ആക്രാന്തം.. ഉള്ളിലിരിപ്പ് കൊള്ളാമല്ലോ. പൊന്നുമോനെ, ചതിക്കല്ലേ.. ദേ അവര്‍ കിടക്കുന്ന കിടക്കയില്‍ ... (കട്ടിലിന്റെ ഒരു വശം തൊട്ടുകാണിച്ച്) ഇവിടെ കിടന്നോളണം. ഞാന്‍ രണ്ട് തലയിണ നിങളുടെ മദ്ധ്യത്തില്‍ വെയ്ക്കും. നീ അടങ്ങി ഒതുങ്ങി ശബ്ദ്മുണ്ടാക്കാതെ കിടന്നുറങ്ങി ക്രുത്യം അഞ്ച് മണിക്ക് ഏണീറ്റ് വന്ന് എന്നെ കാണണം. ഞാന്‍ താഴെയുണ്ടാവും. പിന്നെയുള്ള കാര്യം അപ്പോള്‍, ഈ പെണ്ണ്
നല്ല ഉറക്കമാണു്­ .. എന്നാല്‍ ഗുഡ്‌നൈറ്റ്, ലോനപ്പേട്ടന്‍ വിട പറഞ്ഞു.

താങ്ക്‌സ്ണ്ടുട്ടോ, ഒരു പാട് താങ്ക്‌സ്, യുവാവ് വളരെ നന്ദിപൂര്‍ വ്വം പറഞ്ഞു.

"ശ്ശ്" നീ താങ്ക്‌സ് പറഞ്ഞ് ആ പെമ്പ്രന്നോരെ ഉണര്‍ത്തല്ലേ. പോയിക്കിടന്നുറങ്ങാന്‍ നോക്ക്, ലോനപ്പേട്ടന്‍ അത് പറഞ്ഞ് നടന്നു. എന്നിട്ട് വാതില്‍ക്കല്‍ നില്‍ക്കുന്ന യുവാവിനെ തിരിഞ്ഞ് നോക്കി നെഞ്ചത്ത് കൈവച്ച് പറഞ്ഞു, കുഴപ്പമൊന്നും ഉണ്ടാക്കല്ലേ എന്റെ ചങ്ങാതി.

"ഇല്ല" എന്ന് ആദരവോടെ സുതത്മന്‍ തലകൊണ്ട് ആംഗ്യം കാട്ടി. അയാള്‍ വാതില്‍ പൊളികള്‍ പതുക്കെ അടച്ച് ശബ്ദമുണ്ടാക്കാതെ ഉറങാന്‍ കിടന്നു. ലോനപ്പെട്ടന്‍ മേലോട്ട് നോക്കി "എന്റെ ഈശോ" എന്നു വിളിച്ച് വിസ്തരിച്ച് ഒരു കുരിശ്ശും വരച്ച് നടന്നുപോയി.

ദേവകന്യകയെപോലുള്ള ഒരു യുവ സുന്ദരി രണ്ട് തലയണകളുടെ അപ്പുറത്ത് കിടക്കുന്ന വിവരവുംഅവരെങ്ങാനും അപ്പോള്‍ ഉണര്‍ന്നാല്‍ ഉണ്ടാകുവാന്‍ പോകുന്ന പൂരവും ആലോചിച്ച് അയാളുടെ നാഡികള്‍ വെടിക്കെട്ട് ആരംഭിച്ചു. അത്‌കൊണ്ട് അനാവശ്യ ചിന്തകള്‍ ദൈവം സഹായിച്ച് മനസ്സില്‍ വന്നില്ല. അല്ലെങ്കിലും മാനവും മര്യാദയുമുള്ള ചെറുപ്പക്കാരനായിരുന്നു അയാള്‍. എന്തോ അന്നത്തെ ദുരിതം നിറഞ്ഞ പകല്‍ ഏല്പ്പിച്ച ക്ഷീണം അയാളെ എളുപ്പം ഉറക്കിക്കളഞ്ഞു.

ആ ഹോട്ടല്‍ മുറിയിലെ വധൂവരന്മാരേയും, ഭാര്യഭര്‍ത്താക്കന്മാരേയും, മറ്റ് കമിതാക്കളേയും പഞ്ചബാണങ്ങളെയ്ത് രസിച്ചിരുന്ന കാമദേവന്‍ ആ മുറിയുടെ വാതില്‍ക്കലും എത്തി നോക്കി. രണ്ട് തലയണകള്‍കൊണ്ട് മതില്‍ക്കെട്ടി അപ്പുറത്തും ഇപ്പുറത്തും കിടന്നുറങ്ങുന്ന യുവതിയേയും യുവാവിനേയും കണ്ട് അക്ഷമനായ് പൂവ്വമ്പന്‍ തന്റെ മാരാസ്ത്രം യുവതിയുടെ നേര്‍ക്ക് തൊടുത്തുവിട്ടു നിന്നു പാടി " അക്കരെയിക്കരെ നിന്നാലെങ്ങെനേ ആശ തീരും, നിങ്ങടെ ആശ തീരും"..

അമ്പിന്റെ മുനകൊണ്ട് അഭിനിവേശത്തിന്റെ തള്ളലോടെ അര്‍ദ്ധസുഷുപ്തിയില്‍ അവള്‍ ഒരു വശത്തോട്ട് ചെരിഞ്ഞ് കിടന്നു. ഒരാലിംഗനത്തിനെന്നപോലെ ആ കോമളാംഗി അവളുടെ കൈകള്‍ നീട്ടി. അപ്പോള്‍ കയ്യില്‍ തടഞ്ഞ തലയണകള്‍ അവരെ ഉണര്‍ത്തി. മുറിയിലെ അരണ്ട വെളിച്ചത്തില്‍ കിടക്കയുടെ മദ്ധ്യത്തില്‍ വച്ചിരുന്ന തലയണകല്‍ അവര്‍ കണ്ടു. അഴിഞ്ഞ തല്‍മുടി കെട്ടിഒതുക്കാന്‍ അവള്‍ ഏണിറ്റിരുന്നു.

അപ്പോള്‍ അതാ, തലയണകള്‍ക്കപ്പുറത്ത് നിഷ്ക്കളങ്കനായി ഒരു പുരുഷന്‍ ഉറങ്ങുന്നു.അല്പ്പ നേരം അവള്‍ ഏതോ സ്വപനത്തിലാണെന്ന് ചിന്തിച്ചു. പിന്നൊരത്ഭുല്‍തം. അവള്‍ക്ക് അപ്പോള്‍ പറയാനാവാത്ത ഒരു മാനസികാവസ്ഥയഅയിരുന്നു. ഉടനെ അവളില്‍ ഭയം പടര്‍ന്നു കയറി. ഇയാള്‍ കള്ളനോ, വിടനോ?

എന്തിനയാള്‍ തന്റെ മുറിയില്‍ വന്നു. നേരം പ്രഭാതമായിത്തുടങ്ങിയിരുന്നു. യുവതി വൈകിയെ ഉണരുകയുള്ളൂ എന്ന് സമാധാനിച്ചുറങ്ങുന്ന
പാവം യുവാവ് ഇതൊന്നുമറിയാതെ നിദ്രാദേവിയെ കെട്ടിപ്പിടിച്ച് കിടന്നു. വിളിച്ച് കൂവി ആളെ കൂട്ടണോ? അതോ റിസ്പ്ഷനിലേക്ക് വിളിക്കണോ, കുറച്ച് നേരത്തേക്ക് അവരുടെ പ്രത്യുല്പന്നമതിത്വം നഷ്ടപ്പെട്ടു. ഒഴിയാത്ത് ആവനാഴിയില്‍ നിന്ന് ശരവര്‍ഷം പെയ്ത്‌കൊണ്ടിരിന്നു കാമദേവനപ്പോള്‍.

വൈകാരികാവേശം കൊണ്ട് മ്രുദുലയാകുന്നു സ്ത്രീ. അപ്പോള്‍ അവള്‍ക്ക് കോപമില്ല. ലജ്ജകൊണ്ട് കുനിയുന്ന മുഖത്ത് നിയന്ത്രിക്കാനാവാത്ത രതിഭാവങ്ങളുമായി കാല്‍നഖം കൊണ്ട് കാമലേഖനമെഴുതുന്ന കാമിനിയാകുന്നു അവള്‍ അപ്പോള്‍.

നിര്‍ വ്രുതിയുടെ നിമിഷങ്ങള്‍ കൊതിക്കുന്ന മനസ്സും അതിനു തയ്യാറാകുന്ന ശരീരവുമായി അവള്‍ തളര്‍ന്നുപോകുന്നു. ഇവിടേയും കാബ്‌റേ
നര്‍ത്തകി കോപിച്ചില്ല, അയാളോട് ഇറങ്ങിപോകാന്‍ പറഞ്ഞില്ല.

അവള്‍ അയാളെ തൊട്ടുവിളിച്ചു. അവര്‍ കാബ്‌റെ നര്‍ത്തകിയെപോലെ മദാലസയല്ലായിരുന്നു. മാദകത്വം കാണിച്ച് പുരുഷന്മാരെ
വെട്ടില്‍ വീഴ്ത്തുന്ന ന്രുത്തം ചവിട്ടുന്നവര്‍ അല്ലായിരുന്നു. കൈ നിറയെ വരവുമായി പ്രത്യക്ഷപ്പെടുന്ന അനുരാഗത്തിന്റെ ദേവിയായിരുന്നു അവള്‍. അവരുടെ മ്രുദുല സ്പര്‍ശനം യുവാവിനെ ഞെട്ടിയുണര്‍ത്തിച്ചു.

അയാള്‍ തൊഴുകയ്യോടെ പറഞ്ഞു. ക്ഷമിക്കണം ഇത്ര നേരത്തെ ഉണരുമെന്നറിഞ്ഞില്ല, തലയണകള്‍ചൂണ്ടിക്കാണിച്ച് ദാ.. ഇപ്പുറത്ത് ഒന്ന് തലചായ്ച്ചു. ഒരു മുറിയും ഒഴിവില്ലായിരുന്നു. ലോനപ്പേട്ടന്‍ എല്ലാം പറയും ലോനപ്പേട്ടന്റെ പേരു കേട്ടപ്പോള്‍ യുവതിക്ക് ആശ്വാസമായി. യുവാവിന്റെ പരവശതയും വെപ്രാളവും കണ്ട് യുവതി പൊട്ടിപൊട്ടിച്ചിരിച്ചു. യുവാവ് അവിടെ എത്താനുണ്ടായ സാഹചര്യങ്ങളെല്ലാം കേട്ടപ്പോള്‍ അവള്‍ ചോദിച്ചു. "നിങ്ങള്‍ക്ക് എന്താണു ജോലി"

"ഞാന്‍ ഒരു പര്‍വ്വതാരോഹണക്കാരനാണു്­."

യുവതി വീണ്ടും ചിരിച്ചു. എന്നിട്ട് അയാളെ അത്ഭുതം കൂറൂന്ന കണ്ണുകള്‍ ഇറുക്കി നോക്കി. പിന്നെ ശ്രുംഗാരലോലയായി പതുക്കെ മന്ത്രിച്ചു. "ഒരു രാത്രി മുഴുവന്‍ ഉണ്ടായിട്ടും രണ്ട് തലയണകള്‍ മറികടക്കാന്‍ കഴിവില്ലാതിരുന്ന നിങ്ങള്‍ ഏത് പര്‍ വ്വതമാണു്­ മറികടക്കാന്‍ പോകുന്നത്."

ശു­ഭം
Join WhatsApp News
Jyothi 2016-06-04 08:56:50
എത്ര നിഷ്കളങ്ക മായ രചന! ... 
കാമ ജ്വരം പൂണ്ട് ..സ്ത്രീകൾ പുരുഷന്മാരെ 
വക വരുത്തുന്ന കാലം അത്ര വിദൂരസ്ഥ മല്ല 
എന്ന നർമ്മത്തിൽ പൊതിഞ്ഞ ആശ്വാസവും!
(ദിനം പ്രതി നടക്കുന്ന പീഡന ഗാഥ സഹിച്ചു സഹിച്ചു  
"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ" 
എന്ന ചിന്തയിൽ സ്ത്രീകൾ
 കാമദേവനെ ധ്യാനിച്ച്‌ ധ്യാനിച്ച്‌ കൈവന്ന 
പുണ്യ വുമാകാം അവർക്ക് കൈവരുന്ന ഈ  കാമാർത്തി ! ) 
പാവം പുരുഷന്മാർ!! 
"വെറും ഒരു മോഷ്ടാവായ" 
അവരെ വെറുതെ ആളുകൾ
 "കള്ളാ  കള്ളാ" 
എന്ന് വിളിക്കാണെന്ന് മനസ്സിലായീ . 
അമ്പ ടീ സ്ത്രീകളെ !!!
ഡൽഹിയിലെ തണുപ്പും ... 
തൃശൂർ ന്റെ ഗൃഹാതുരത്വവും 
ഒത്തു ചേർന്ന സുഗന്ധം.  
എന്തായാലും ചിരിച്ചു. 
John Philip 2016-06-04 14:48:53
ഭാഷയുടെ ഒഴുക്കും രസികത്വവും, അവസാനം
നായികയുടെ ചോദ്യവും ശരിക്കും ആസ്വദിച്ചു.
അമേരിക്കൻ മലയാളി എഴുത്തുകാരിൽ പലരുടേയും കൃത്രിമമായി ഉണ്ടാക്കുന്ന ഭാവനയിൽ
വിരിയുന്ന കൃതികൾ ബോറടിയാണു. ഇതേപോലെ
നിഷ്കളങ്കമായ രചനകൾ ഇനിയും ഉണ്ടാകട്ടെ
Aniyankunju 2016-06-05 12:33:54
Being fair to all men, it should be noted that the poor Man was a Mountaineer, and NOT a deep sea Diver.
andrew 2016-06-05 10:55:20

An artist is a creator. Artist creates beauty from imagination. Art without imagination is dead and poor imitation.

Sri.Sudhir is a man of imagination and so he is a creative artist. He can carve out beautiful sculptures. That is creation. his unique style is in every of his writings.

Women has natural instinct to analyze men. In fact they need that ability for survival. But men in general lost that ability. But certain gifted men like Sri Sudhir has that intrinsic instinct to dig deep into feminine mind and intoxicate the readers.

Long live writers like him.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക