Image

അമേരിക്കന്‍ എയര്‍ലൈന്‍സ്: 13,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

Published on 02 February, 2012
അമേരിക്കന്‍ എയര്‍ലൈന്‍സ്: 13,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

ഡാളസ് : അമേരിക്കയിലെ മൂന്നാമത്തെ വലിയ വിമാനക്കമ്പിയായ അമേരിക്കന്‍ എയര്‍ലൈന്‍സ് 13,000 പേരെ പിരച്ചുവിടുമെന്ന് തൊഴിലാളി യൂണിയന്‍ മുന്നറിയിപ്പു നല്‍കി.

88,000 ജോലിക്കാരുള്ള എയര്‍ലൈന്‍സില്‍ നിന്നും എയര്‍ലൈന്‍സ് മെയിന്റന്‍സ് വിഭാഗത്തിലെ 4,600 പേര്‍ക്കും, ഗ്രൗണ്ട് വര്‍ക്കേഴ്‌സിലെ 4000 പേര്‍ക്കും, ഫ്‌ളയ്റ്റ് അറ്റന്‍ഡര്‍മാരിലെ 2300 പേര്‍ക്കുമാണ് തൊഴില്‍ നഷ്ടപ്പെടുക എന്ന് കമ്പനി സി.ഇ.ഓ തോമസ്
ഹോര്‍ട്ടണ്‍ ഫെബ്രവരി 1ന് ബുധാഴ്ച തൊഴിലാളികളുടെ ഇടയില്‍ വിതരണം ചെയ്ത ലറ്ററില്‍ പറയുന്നു. 400 പൈലറ്റുമാര്‍ക്കും ജോലി നഷ്ടപ്പെടുമെന്നു അദ്ദേഹം കൂട്ടിചേര്‍ത്തു. കാലങ്ങളായി നിലവിലുണ്ടായിരുന്ന തൊഴിലാളികളുടെ പെന്‍ഷന്‍ പദ്ധതിയും ചിലവു ചുരുക്കുന്നതിന്റെ ഭാഗമായി നിര്‍ത്തല്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

2011 ആദ്യ ഒമ്പതു വര്‍ഷം 884 മില്യണ്‍ 904 മില്യണ്‍ ഡോളറാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. അമേരിക്കന്‍ തൊഴില്‍ മേഖല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അമേരിക്കന്‍ എയര്‍ലൈന്‍സ്: 13,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.
അമേരിക്കന്‍ എയര്‍ലൈന്‍സ്: 13,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക