Image

ലോകത്തെ ഏറ്റവും വിലകൂടിയ 'റോള്‍സ് റോയ്‌സ്' സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങി

ജോര്‍ജ് ജോണ്‍ Published on 04 June, 2016
ലോകത്തെ ഏറ്റവും വിലകൂടിയ 'റോള്‍സ് റോയ്‌സ്' സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങി
ഫ്രാങ്ക്ഫര്‍ട്ട്: സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തെ 'റോള്‍സ് റോയ്‌സ്' അതാണ് സൊളാരീന്‍ സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തെ വിലകൂടിയ സ്മാര്‍ട്ട്‌ഫോണ്‍.  ഇസ്രയേലില്‍ നിന്നും എത്തുന്ന സൊളാരീന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ ചൈനീസ് ഭാഗങ്ങള്‍  ഉപയോഗിക്കുന്നുണ്ടെങ്കിലും നിര്‍മ്മാണം ശരിക്കും ഇസ്രയേലില്‍ നിന്നാണ്. ടെല്‍ അവീവിലെ സിറിന്‍ ലാബ് ആണ് ഈ ഹൈ എന്റ് സ്മാര്‍ട്ട്‌ഫോണിന്റെ നിര്‍മ്മാതാക്കള്‍. 

ലോകത്തില്‍ ആര്‍ക്കും നല്‍കാന്‍ കഴിയാത്ത പ്രൈവസിയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് നിര്‍മ്മാതക്കള്‍ അവകാശപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാമഗ്രികളാണ് ഫോണ്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു എന്നാണ് ഇവരുടെ അവകാശവാദം. ലോകത്ത് വന്‍വിലയില്‍ ഫോണുകള്‍ ഇറങ്ങുന്നത് ആദ്യത്തെ സംഭവമല്ല, നോക്കിയ 2006 ല്‍ സിഗ്‌നേച്ചര്‍ കോബ്ര എന്ന പേരിലും, 2011 ല്‍ കോണ്‍സ്റ്റലേഷന്‍ എന്ന പേരിലും ഹൈ എന്റ് ഫോണ്‍ ഇറക്കിയിരുന്നു. 14000 ഡോളര്‍ ഏകദേശം, ഒന്‍പത് ലക്ഷം രൂപയാണ,് ഈ ഫോണിന്റെ വില.

ജൂണ്‍30 ന് ലണ്ടനിലായിരിക്കും ആദ്യമായി ഈ ഫോണ്‍ എത്തുക. 5.5 ആണ് ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം. ഡ്യൂവല്‍ 2 ജിഗാ ഹെര്‍ട്‌സ് പ്രോസ്സര് ക്യൂവല്‍കോം സ്‌നാപ് ഡ്രാഗണ്‍ പ്രോസ്സര്‍!, 4 ജിബി റാം, ഒപ്പം 128ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. 4,040 എംഎഎച്ചാണ് ബാറ്ററി ശേഷി. 24 എംപിയാണ് പിന്നിലെ പ്രധാന ക്യാമറ, ഇത് 4 കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ പര്യാപ്തമാണ്. 8 എംപിയാണ് സെല്‍ഫി ക്യാമറ.   159.8 ഃ 78 ഃ 11.1 ആണ് ഫോണിന്റെ വലിപ്പം, 243 ഗ്രാം ആണ് ഫോണിന്റെ തൂക്കം.

ഇന്ത്യയിലെ ഇകോമേഴ്‌സ് സൈറ്റുകള്‍ വഴി വില്‍പ്പനയ്ക്ക് എത്തുന്ന ഫോണ്‍ റീട്ടെയില്‍ വഴിയും വില്‍ക്കാന്‍ ശ്രമിക്കുമെന്നാണ് സിറിന്‍ലാബ് നല്‍കുന്ന സൂചന.

ലോകത്തെ ഏറ്റവും വിലകൂടിയ 'റോള്‍സ് റോയ്‌സ്' സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക