Image

ഡാളസ്സില്‍ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസിന് ഇന്ന് (വ്യാഴാഴ്ച) തുടക്കം

പി.പി.ചെറിയാന്‍ Published on 02 February, 2012
ഡാളസ്സില്‍ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസിന് ഇന്ന് (വ്യാഴാഴ്ച) തുടക്കം
ഡാളസ് : ഫോര്‍ട്ട് വര്‍ത്ത് മെട്രോ പ്ലെക്‌സിലെ പ്രവാസി മലായളികളുടെ ദീര്‍ഘകാല സ്വപ്നം ഇന്നു സഫലീകൃതമാകുന്നു. ഇനി ഡാളസ്സില്‍ നിന്നും കേരളത്തിലേക്ക് നേരിട്ട് പറക്കാം.

1985 ദുബായ് ഗവണ്‍മെന്റിന്റെ പരിപൂര്‍ണ്ണ ഉടമസ്ഥതയില്‍ ആരംഭിച്ച ഇന്റര്‍ നാഷണല്‍ എമിറേറ്റ്‌സ് വിമാനകമ്പനിയാണ് ഇതിന് വഴി ഒരുക്കിയിരിക്കുന്നത്.

ഡാളസ്സില്‍ നിന്നുള്ള എമിറേറ്റ്‌സിന്റെ കന്നിപറക്കല്‍ ഫെബ്രുവരി 2 വ്യാഴാഴ്ച 11.30നാണ്. ഡാളസ് സമയം 11.50(രാവിലെ) പുറപ്പെട്ട ഇ.കെ. 222 വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 12.20നാണ് ദുബായില്‍ എത്തിചേരുക. എല്ലാ ദിവസം ഈ വിമാനസര്‍വ്വീസ് ഡാളസ്സില്‍ നിന്നും ലഭ്യമാണ്.

ദുബായിയില്‍ നിന്നും ഇ.കെ.551 വിമാനം പ്രാദേശിക സമയം 2.45ന് പുറപ്പെട്ട് 16 മണിക്കൂര്‍ യാത്രക്കു ശേഷം ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ രാവിലെ 9.05ന് എത്തിച്ചേരും.

ഡാളസ്സില്‍ നിന്നും കേരളത്തിലേക്ക് ടിക്കറ്റെടുക്കുന്നവര്‍ക്ക് ദുബായില്‍ നിന്നുള്ള കേരള കണക്ക്ഷന് എട്ടുമണിക്കൂര്‍ കൂടുതല്‍ താമസം നേരിടുന്ന സാഹചര്യത്തില്‍ സൗജന്യ താമസ സൗകര്യം ലഭിക്കും.

ഈ വിമാനത്തില്‍ എല്ലാ ആധുനിക സൗകര്യങ്ങളും പ്രത്യേകിച്ചും മലയാളികളുടെ ഇഷ്ടവിഭങ്ങളും, മലയാള സിനിമയും ആസ്വദിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് എമിറേറ്റസ് അമേരിക്കന്‍ റീജിയണ്‍ മാനേജര്‍ അക്ക്ബര്‍ ഹൂസൈന്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഡാളസ്സില്‍ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസിന് ഇന്ന് (വ്യാഴാഴ്ച) തുടക്കംഡാളസ്സില്‍ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസിന് ഇന്ന് (വ്യാഴാഴ്ച) തുടക്കംഡാളസ്സില്‍ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസിന് ഇന്ന് (വ്യാഴാഴ്ച) തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക