Image

ഷെറിന്‍ അമേരിക്കയില്‍ തട്ടിപ്പുകേസില്‍ പ്രതി, ഇന്ത്യയിലെ താമസം രേഖകളില്ലാതെ

Published on 03 June, 2016
ഷെറിന്‍ അമേരിക്കയില്‍ തട്ടിപ്പുകേസില്‍ പ്രതി, ഇന്ത്യയിലെ താമസം രേഖകളില്ലാതെ
ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളി വാഴാര്‍മംഗലം ഉഴത്തില്‍ ജോയ് വി. ജോണിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മകന്‍ ഷെറിന്‍ അമേരിക്കയില്‍ തട്ടിപ്പുകേസില്‍ പ്രതിയായിരുന്നുവെന്ന് കണ്ടെത്തി. രണ്ടായിരത്തിലാണ് ഇയാളെ അമേരിക്കന്‍ പോലീസ് തട്ടിപ്പില്‍ അറസ്റ്റ് ചെയ്തത്. കൂടാതെ ഇയാള്‍
മതിയായ രേഖകളില്ലാതെയാണ് ഇന്ത്യയില്‍ താമസിച്ചു വന്നിരുന്നതെന്നു കണ്ടെത്തി.

ഇന്നലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ഓഫിസില്‍നിന്നു കോണ്‍സുലര്‍ പീറ്റര്‍ ജോണ്‍ തെയ്‌സ്, സ്വപ്ന ജോണ്‍­ എന്നിവരെത്തി ഷെറിനെ ചോദ്യം ചെയ്തപ്പേ­ാഴാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്. ഇയാളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി 2012 ല്‍ അവസാനിച്ചതായും കണ്ടെത്തി.

സിഐ ഓഫിസില്‍ രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ 12 വരെ നീണ്ടു. അമേരിക്കന്‍ പൗരത്വമുള്ള ഷെറിന് ഇന്ത്യയില്‍ താമസിക്കാന്‍ ആവശ്യമായ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഇല്ലെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായി. യുഎസില്‍ തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നതായും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പൊലീസിനോടു പറഞ്ഞു.

അതിനിടെ ആദ്യം കണ്ടെടുത്ത തോക്ക് അമേരിക്കന്‍ നിര്‍മിത കളിത്തോക്കാണെന്നു പൊലീസ് പറഞ്ഞു. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഇനിയും കണ്ടെത്താനായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക