Image

കൈവെ­ട്ടു­കാരും അന്ത­പ്പ­പു­രാ­ണവും (അല്‍പംനര്‍മ്മം; കുറെകാര്യങ്ങളും:സാം നില­മ്പ­ള്ളില്‍)

Published on 03 June, 2016
കൈവെ­ട്ടു­കാരും അന്ത­പ്പ­പു­രാ­ണവും (അല്‍പംനര്‍മ്മം; കുറെകാര്യങ്ങളും:സാം നില­മ്പ­ള്ളില്‍)
സിനിമാസംവി­ധാ­യ­കന്‍ ശ്രീ. പി.­റ്റി. കുഞ്ഞു­മു­ഹമ്മദ് എഴു­തിയ ഒരു­ക­ഥ­യിലെ കഥാ­പാ­ത്ര­മായ മുഹ­മ്മദും അദ്ദേ­ഹ­ത്തിന്റെ ദൈവ­മായ അള്ളാ­ഹു­വും­ത­മ്മില്‍ നട­ക്കുന്ന സംവാ­ദ­മാണ് ചോദ്യ­പേപ്പ­റില്‍ താന്‍ വിഷ­യ­മാ­ക്കി­യ­തെന്ന് പ്രൊഫ­സര്‍ ജോസഫ് വിശ­ദീ­ക­രി­ച്ചെ­ങ്കിലും അജ്ഞ­രായ മത­തീ­വ്ര­വാ­ദി­കള്‍ തങ്ങ­ളുടെ പ്രവാ­ച­ക­നെ­യാണ് അന്യ­മ­ത­ക്കാ­രന്‍ ആക്ഷേ­പി­ച്ച­തെന്ന് തെറ്റി­ദ്ധ­രിച്ച് അദ്ദേ­ഹ­ത്തിന്റെനേരെ തിരി­യു­ക­യാ­യി­രു­ന്നു. കേര­ള­ത്തിലെ മാധ്യ­മ­ങ്ങള്‍ എരി­തീ­യില്‍ എണ്ണ­യൊ­ഴിച്ച് തീവ്ര­വാ­ദി­ക­ളുടെ വിദ്വേ­ഷത്തെ വര്‍ധി­പ്പി­ക്കുക­യും­ ചെ­യ്തു. ഒരു പാവ­പ്പെട്ട മനു­ഷ്യന്റെ ജീവി­ത­ംതന്നെ കീഴ്‌മേല്‍മ­റിച്ച സംഭ­വ­വി­കാ­സ­ങ്ങള്‍ക്ക് ഇട­യാ­ക്കി­യത് ചില­രുടെ അജ്ഞ­ത­യാ­ണെ­ന്നു­ള്ള­താണ് സങ്ക­ട­ക­ര­ം. എന്തു­കൊണ്ട് മത­തീ­വ്ര­വാ­ദി­കള്‍ ശ്രീ. കുഞ്ഞു­മു­ഹ­മ്മ­ദി­ന്റെ­നേരെ തിര­ഞ്ഞില്ല എന്നചോദ്യം അവ­ശേ­ഷി­ക്കു­ന്നു.

ഇതി­വിടെ പ്രസ്താ­വി­ക്കാന്‍ ഇട­യാ­യത് പ്രൊഫ­സര്‍ ജോസഫും ഞാനും­ത­മ്മില്‍ സാമ്യ­മു­ണ്ടെന്ന് തോന്നി­യ­തു­കൊ­ണ്ടാ­ണ്. ഞാനെ­ഴുതിയ ഒരു നര്‍മ്മ­ഭാ­വന ചിലരുടെ അജ്ഞ­തയുടെ ഫല­മായി­ട്ടുള്ള രോഷപ്രതി­ക­ര­ണ­ത്തിന് ഇട­യാ­ക്കി­. ആ കൃതി ഞാന്‍ എഴു­തി­ത്തു­ട­ങ്ങി­യത് മറ്റൊ­രു­ കഥാ­പാ­ത്രത്തെ ആധാ­ര­മാ­ക്കി­യാ­യി­രുന്നു. ഏക­ദേശം പകു­തി­യോളം എഴു­തി­യ­പ്പോ­ളാണ് അന്ത­പ്പന്‍ എന്ന­പേര് അതിന് യോജി­ക്കു­മെന്ന് തോന്നി­യ­ത്. സാധാ­ര­ണ­മ­ല്ലാത്ത ഒരു­പേ­രാ­ണല്ലോ അത്, കേള്‍ക്കാനും രസ­മു­ണ്ട്. അന്ത­പ്പ­നെന്ന ഒരാളെ എനി­ക്ക­റി­യി­ല്ല. അത് ഒരാ­ളുടെ തൂലി­കാ­നാ­മ­മാ­ണെന്നും കരു­തു­ന്നി­ല്ല. ആപേ­രില്‍ ഒരാള്‍ കമന്റു­കള്‍ എഴു­തു­ന്നത് കണ്ടി­ട്ടു­ണ്ട്. സര­സ­നെന്നും നാര­ദ­നെന്നും മറ്റു­മുള്ള കള്ള­പ്പ­രു­ക­ളില്‍ കമന്റു­ക­ള്‍ എഴു­തുന്നവരില്‍ ഒരാ­ളാ­യിട്ടേ ഞാന്‍ അദ്ദേ­ഹത്തെ കരു­തി­യി­ട്ടു­ള്ളു. ചിലര്‍ പറ­ഞ്ഞ­തു­പോലെ ബുദ്ധി­മാ­നായ പണ്ഢി­തരാ­ജ­നാണ് അദ്ദേഹമെന്ന് എഴു­തുന്ന കമന്റു­ക­ളില്‍നിന്നും എനിക്ക് തോന്നി­യി­ട്ടി­ല്ല. ശ്രീ. ആന്‍ഡ്രൂസ് എഴി­തി­യ­തു­പോലെ ഒരു Social critic ആണ് അന്തപ്പനെന്നും മന­സി­ലാ­ക്കാന്‍ പ്രയാ­സ­മു­ണ്ട്. കമന്റു­കള്‍ എഴു­തു­ന്നതും എഴു­ത്തു­കാരെ വ്യക്തി­പ­ര­മാ­യിട്ട് ആക്ഷേ­പി­ക്കു­ന്ന­തു­മാണോ സോഷ്യല്‍ ക്രിട്ടി­ക്കിന്റെ കട­മ?

സ്വന്ത­മായി അസ്തിത്വം ഇല്ലാത്ത ഒരു പേരു­കാ­രനെ കഥാ­പാ­ത്രമാ­ക്കാന്‍ എഴു­ത്തു­കാ­ര­നുള്ള അവ­കാ­ശ­മാണ് ഞാന്‍ ഉപ­യോ­ഗി­ച്ച­ത്. ശ്രീ. സുധീര്‍ പറ­ഞ്ഞത് അന്ത­പ്പ­നെന്ന പേര് ഉപ­യോ­ഗി­ച്ച­തു­കൊ­ണ്ടാണ് കോലാ­ഹ­ല­ങ്ങ­ളെല്ലാം ഉണ്ടാ­യ­തെ­ന്നാ­ണ്. കോലാ­ഹ­ല­ങ്ങളെ കാര്യ­മാ­ക്കി­യെ­ടു­ത്താല്‍ എഴു­ത്തു­കാ­നെ ഭീരു­വാ­യി­ട്ടല്ലേ കണ­ക്കാ­ക്കാന്‍ സാധി­ക്കൂ. ഭീരു­വായ എഴു­ത്തു­കാ­രന് നില­നില്‍പ്പി­ല്ലെന്ന് ഞാന്‍ പറ­യാ­തെ­തന്നെ സുധീ­റിന് മന­സി­ലാ­കു­മെന്ന് വിചാ­രി­ക്കു­ന്നു. കമന്റു­കള്‍ ഞാന്‍ കാര്യ­മാ­ക്കാ­റി­ല്ല. എന്റെ കൃതി­ക­ളിലെ തെറ്റു­കു­റ്റങ്ങള്‍ ചൂണ്ടി­ക്കാ­ണി­ക്കുന്ന കമന്റു­ക­ളാ­ണെ­ങ്കില്‍ വായി­ക്കാ­റു­ണ്ട്, അതിനെ മാനി­ക്കാ­റു­മു­ണ്ട്. ഉദാ­ഹ­രണം വിദ്യാ­ധ­രന്റെ കമന്റു­കള്‍. വ്യക്തി­പ­മായ ആക്ഷേ­പ­ങ്ങളെ അത് അര്‍ഘി­ക്കുന്ന അവ­ജ്ഞ­യോടെ അവ­ഗ­ണി­ക്കാ­റാണ് ഉള്ള­ത്.

കള്ള­പ്പേ­രു­ക­ളില്‍ എഴു­തു­ന്ന­വര്‍ ഭീരു­ക്ക­ളാ­ണെന്ന് എല്ലാവര്‍ക്കും അറി­യാം; സ്വന്തം­പേര് പറ­യാന്‍ ധൈര്യ­മി­ല്ല­ത്ത­വര്‍. അവരും രാത്രി­യില്‍ ഇരു­ട്ട­ത്തു­ന­ടന്ന് അയല്‍ക്കാ­രന്റെ മെയില്‍ബോക്ക്‌സില്‍ മാലി­ന്യം­ കൊ­ണ്ടി­ടുന്നവനുംതമ്മില്‍ വ്യത്യാ­സ­മി­ല്ല. രോഹിണി മേനോന്‍ എന്ന­പേ­രില്‍ എഴു­തി­യ­വ്യ­ക്തിയും അതു­പോ­ലെ­യുള്ള ഒരു ഭീരു­വാ­ണ്. അത് ഒരാണാണോ പെണ്ണാ­ണോ­യെന്ന് സംശ­യ­മു­ണ്ട്. കഴി­ഞ്ഞ­പ്രാ­വശ്യം അവര്‍ എഴു­തി­യത് രോഹിണി നായര്‍ എന്ന­പേ­രി­ലാ­യി­രു­ന്നു. ഇനി അടു­ത്ത­പ്രാ­വശ്യം രോഹിണി നമ്പ്യാര്‍ എന്ന­പേ­രി­ലാ­യി­രിക്കും എഴു­തു­ന്ന­ത്. ഇതൊ­ക്കെ­യാണ് ഇവ­രുടെ കള്ള­ത്ത­ര­ങ്ങള്‍. രോഹിണി സ്ത്രീയാ­ണെ­ങ്കില്‍ ഒരു ­മാ­ന്യയുവ­തി­യുടെ ശബ്ദമല്ല അവ­രുടെ വാക്കു­ക­ളില്‍കൂടി കേട്ട്ത്. ( A special note to Rohini. `You asked me to stop writing and go on a vacation. Sure, I am ready to go, if you come with me. Please let me know.’ )
ഞാന്‍ സ്ത്രീകളെ ബഹു­മാ­നി­ക്കു­ന്ന­വനാണ്. രോഹിണി ഒരു മാന്യ­യ­ല്ലെന്ന് തോന്നി­യ­തു­കൊ­ണ്ടാണ് ഇങ്ങനെ എഴു­താന്‍ ഇട­യാ­യ­ത്. അത് ഒരു പുരു­ഷ­നോ നപും­സ­കമോ ആണെ­ങ്കില്‍ ക്ഷണം ഞാന്‍ പിന്‍വ­ലി­ക്കുന്നു, കാരണം ഞാന്‍ ഗേയ­ല്ല.

നര്‍മ്മം എഴു­താ­നും ആസ്വ­ദി­ക്കാനും എല്ലാ­വ­രെ­ക്കൊണ്ടും സാധി­ക്കി­ല്ല. അതിന് നര്‍മ്മ­ബോധം (sense of humour) ആവ­ശ്യ­മാ­ണ്. അന്ത­പ്പന് നര്‍മ്മ­ബോധം ഉണ്ടെ­ങ്കില്‍ അദ്ദേഹം കൃതിവായിച്ച് അദ്ദേഹം ആസ്വ­ദിച്ചുകാണുമെ­ന്നാണ് ഞാന്‍ വിചാ­രി­ച്ച­ത്. അദ്ദേ­ഹ­ത്തിന്റെ രോഷ­പ്ര­ക­ടനം എനിക്ക് മന­സി­ലാ­കും. പക്ഷേ, ഇപ്പോ­ഴത്തെ പ്രതി­ക­രണം വളരെ മോശ­മായ നില­വാ­ര­ത്തില്‍ ആയി­പ്പോ­യില്ലെ, അന്ത­പ്പാ. Shakespeare ന്റേയും Bernard Shaw യു­ടേയും കൃതി­കള്‍ വായി­ച്ചി­ട്ടുള്ള ഒരു­വ്യ­ക്തി ഇതു­പോലെ പ്രതി­ക­രി­ക്ക­ത്തി­ല്ല. എന്നാല്‍ ദൈവ­വി­ശ്വാ­സി­ക­ളെല്ലാം idiots ആണെ­ന്നുള്ള പ്രസ്താവം പിന്‍വ­ലി­ക്കേ­ണ്ട­താ­ണ്. അത് എന്നെ­മാ­ത്ര­മ­ല്ല, വിശ്വാ­സി­കളെ ഒന്ന­ടങ്കം ആക്ഷേ­പി­ക്കു­ന്ന­താ­ണ്. പിന്നെ, കഷ­ണ്ടി­യുടെ കാര്യ­മ­ല്ലേ? അതൊരു ആക്ഷേ­പ­മാ­യിട്ട് ഞാന്‍ കണ­ക്കാ­ക്കു­ന്നില്ല. എന്റെ അപ്പ­ന­പ്പൂ­പ്പ­ന്മാ­രാ­യിട്ട് എനിക്ക് തന്നി­ട്ടുള്ള പൈതൃ­ക­മാ­ണ­ത്. അതിനെ മറ­ച്ചു­വെ­യ്ക്കാതെ അഭി­മാ­ന­പൂര്‍വ്വം കൊണ്ടു­ന­ട­ക്കു­ന്നത് അതു­കൊ­ണ്ടാ­ണ്.

ഞാനൊരു നല്ല­പു­ള്ളി­യാ­ണെന്ന് ആരെ­ങ്കിലും ധരി­ച്ചി­ട്ടു­ണ്ടെ­ങ്കില്‍ ആധാ­രണ തിരു­ത്താന്‍ ആവ­ശ്യ­പ്പെ­ടു­ന്നു. മല­യാ­ളി­യുടെ എല്ലാ ദുഃസ്വഭാ­വ­ങ്ങളും എനിക്കു­മു­ണ്ട്. ഇങ്ങോ­ട്ടൊ­ന്നു­വെ­ച്ചാല്‍ അങ്ങോട്ടും ഒന്ന് കൊടു­ത്തി­ല്ലെ­ങ്കില്‍ എനിക്ക് ഉറ­ക്കം­വ­ര­ത്തി­ല്ല. കേര­ള­ത്തിലെ തീയില്‍ കുരു­ത്തത് അമേ­രി­ക്ക­യിലെ ഇളം­വെ­യി­ലില്‍ വാട­ത്തി­ല്ല­ല്ലോ. മാന്യ­ത­ന­ടിച്ച് നട­ക്കു­ന്ന­വ­രാ­ണല്ലോ നമ്മ­ളൊ­ക്കെ.
Join WhatsApp News
Ninan Mathulla 2016-06-03 19:41:18
Sam Nilamballil has proved that he has sense of humor. Appreciate the courage as a writer.
Anthappan 2016-06-04 19:15:29
I don’t agree with Prof Joseph coming up with a question as follows in an exam paper and I don’t agree with the people who reacted by cutting of his hand. 

T. J. Joseph, a professor of Malayalam language at Newman College, Thodupuzha, set a question in the Malayalam semester examination paper for second-year BCom students in March 2010. In the examination, question 11 asked students to punctuate a dialogue between a character and God, given below”

Original text in Malayalam

മുഹമ്മദ്: പടച്ചോനേ പടച്ചോനേ
ദൈവം: എന്താടാ നായിന്റെ മോനേ
മുഹമ്മദ്: ഒരു അയില അതു മുറിച്ചാൽ എത്ര കഷണമാണ്
ദൈവം: മൂന്നു കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ

While I sympathize with Prof. Joseph for losing his hand, I don’t agree with him for forming question like the above in an exam paper. I am glad  I didn’t have any professors like him. 

 Radical, fanatic, and fundamentalist religious leaders are creating chaos everywhere.  They are misguiding ordinary hardworking people and looting them. 

വ്യാജൻ 2016-06-06 11:35:32
സുഹൃത്തിനോട്  എഴുത്ത് മോശം ആണെന്ന് പറഞ്ഞാൽ വെറുതെ ഒരു ശത്രുവിനെ ഉണ്ടാക്കാം എന്നല്ലാതെ പ്രയോചനം ഒന്നുമില്ല. അതുകൊണ്ടാണ് ഞാൻ വ്യാജ പേര് വച്ച് എഴുതുന്നത്‌.  അല്ലാതെ ഭയം കൊണ്ടല്ല.  വ്യാജ പേരിലാണ് ട്രമ്പ്‌ ന്യുയോർക്ക് ടൈംസ്‌നെയും വാഷിങ്ങ്ടൻ പോസ്ടിനെയും ഒക്കെ വിളിച്ചത്.  പുനരുദ്ധാനത്തിന് ശേഷം യേശു പോലും വ്യാജനായിട്ടാണ് ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടത്. ഇത് ഭീരുത്ത്വം കൊണ്ടാണോ എന്ന് സാമിനെ സപ്പോർട്ട് ചെയ്യുന്ന മാത്തുള്ള ഒന്ന് പറഞ്ഞു താന്നാൽ നന്നായിരുന്നേനെ.   അന്തപ്പൻ. ആണ്ട്രൂസ്. വിദ്യാധരൻ തുടങ്ങിയ പുലികുട്ടികളുടെ ഒരാധകനാണ് ഞാൻ . നാടോടുമ്പോൾ നടുവെ ഓടണ്ട എന്ന ചിന്താഗതിക്കാരാണ് ഇവർ. ഇവരുടെ പേരുകൾ വ്യാജനോ യഥാര്‍ത്ഥമോ എന്നൊക്കെ ചിന്തിച്ചു ഞാൻ  മുടി കോഴിക്കാറില്ല .  മാത്തുല്ലയുടെ ഒരു പടം കണ്ടിട്ട്‌ ഇപ്പോൾ മുടിയുണ്ട്. ഇങ്ങനെപോയാൽ വലിയ കാലതാമസം ഇല്ലാതെ മുടിയില്ലാത്തെ പടത്തോട്കൂടിയ ലേഖനങ്ങൾ പ്രതീക്ഷിക്കാം ആയിരിക്കും. ആയതുകൊണ്ട് അന്തപ്പൻ വ്യാജനോ യഥാര്‍ത്ഥമോ എന്ന് ചിന്തിച്ചു സമയം കളയാതെ വിഷയത്തെ അടിസ്ഥാനമാക്കി പ്രതികരിക്കുക .

 അറിയിപ്പ് 

ഇതിലെ പേരുകൾ എല്ലാം സാങ്കല്പികം മാത്രമാണ്. ജീവിചിരിക്കുന്നവരായി തോന്നിയാലും മരിച്ചവരായിരിക്കാം.  പ്രതികരനകോളം മുഴുവൻ വ്യാജപ്പേരുകൾ കൊണ്ട് നിറഞ്ഞിട്ടും അതെല്ലാം തഴഞ്ഞു എന്റെ പ്രിയ അന്താപ്പായിയെ ഒറ്റ തിരിച്ചു ആക്രമിക്കാൻ ശ്രമിക്കുന്നത് നോക്കി നില്ക്കാൻ ആവില്ല. അഥവാ ആര്ക്കെങ്കിലും അവരുടെ പേരിനോട് സാമ്യം ഉണ്ടെന്നു തോന്നിയാൽ നർമ്മായി കരുതി അവഗണിക്കുക . അല്ലാതെ തലപുകഞാലോചിച്ചും, തല ചൊറിഞ്ഞും മുടി കൊഴിപ്പിക്കാതെ ഇരിക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക