Image

ബ്രിട്ടാസിന്റെ ജെ ബി ജംഗ്ഷന്‍ മികച്ച ടി.വി പരിപാടി

Published on 03 June, 2016
ബ്രിട്ടാസിന്റെ ജെ ബി ജംഗ്ഷന്‍ മികച്ച  ടി.വി പരിപാടി
തിരുവനന്തപുരം: 2014, 2015 വര്‍ഷങ്ങളിലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 16 അവാര്‍ഡുകളാണ് കൈരളി പീപ്പിള്‍ നേടിയത്. മികച്ച പരിപാടിയായി കൈരളി ടി.വി എംഡി ജോണ്‍ ബ്രിട്ടാസിന്റെ ജെ ബി ജംഗ്ഷന്‍ തെരഞ്ഞെടുത്തു. ഇഎം അഷ്‌റഫ്, എന്‍പി ചന്ദ്രശേഖരന്‍, ബിജു മുത്തത്തി എന്നിവരും അവാര്‍ഡിനര്‍ഹരായി.

കണ്‍മണി, വാവ സുരേഷ് എന്നിവരുമായി നടത്തിയ അഭിമുഖങ്ങള്‍ക്കാണ് ജെ ബി ജംഗ്ഷന് പുരസ്‌കാരം. 20,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

മികച്ച ടെലിഫിലിമിനുള്ള പുരസ്‌കാരം ഇഎം അഷ്‌റഫിനെയും മികച്ച വാര്‍ത്താ അവതാരകനുള്ള പുരസ്‌കാരം എന്‍പി ചന്ദ്രശേഖരനെയും തേടിയെത്തി.

മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം കൈരളി പീപ്പിളില്‍ സംപ്രേഷണം ചെയ്യുന്ന കേരള എക്‌സ്പ്രസും സ്വന്തമാക്കി. ബിജു മുത്തത്തിയാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. അമ്മക്കിളി എന്ന എപ്പിസോഡാണ് അവാര്‍ഡിന് അര്‍ഹമായത്.

2015 വര്‍ഷത്തെ ടിവി പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.
സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ വാര്‍ത്താ സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
കഥാവിഭാഗത്തിലും കഥേതര വിഭാഗത്തിലുമായി ആകെ 38 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. കഥാവിഭാഗത്തില്‍ 21 പുരസ്‌കാരങ്ങളും 5 പേര്‍ക്ക് പ്രത്യേകം ജൂറി പരാമര്‍ശവും ലഭിച്ചു. കഥേതര വിഭാഗത്തില്‍ 15 പേര്‍ക്ക് പുരസ്‌കാരം ലഭിച്ചപ്പോള്‍ 8 പേര്‍ക്ക് ജൂറി പരാമര്‍ശം ലഭിച്ചു.

മറ്റ് പ്രധാന പുരസ്‌കാരങ്ങള്‍
മികച്ച രണ്ടാമത്തെ സീരിയല്‍ കാട്ടുകുരങ്ങ് (അമൃത)
മികച്ച ടെലിഫിലിം (20 മിനിറ്റില്‍ കൂടിയത്) ബോംഴൂര്‍ മയ്യഴി
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പുരുഷന്‍) (രാജേഷ്/ മുറിപ്പാടുകള്‍/ ഗുഡ്‌നസ് ടിവി)
കുട്ടികള്‍ക്കുള്ള ലഘുചിത്രം മരമച്ഛന്‍ (ജീവന്‍ ടിവി)
മികച്ച നടി ജാനകി നായര്‍ (റിവല്‍ ലൈഫ്)
മികച്ച ബാലതാരം ആരോമല്‍ (കുഞ്ഞേടത്തി/ കൈരളി ടിവി)
ഛായാഗ്രഹണം ഫൗസിയ ഫാത്തിമ (അഗ്ഗദ് നയാഗ)
സംഗീത സംവിധാനം വിശ്വജിത്ത് (ആത്മേയം/ അമൃത)
ശബ്ദസംവിധാനം ടി.കൃഷ്ണനുണ്ണി (രാജകുമാരന്‍)
കലാസംവിധാനം ശന്തുഭായ് (കല്‍പാന്തകാലം)
മികച്ച ഡോക്യുമെന്ററി (ജനറല്‍) കനലാടി (സംവിധാനം വി.കെ.അനില്‍ കുമാര്‍)
ഡോക്യുമെന്ററി (സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ്) കുട്ടനാട്: ഒരു അപൂര്‍വ്വ മരുത തീണ (സംവിധാനംപ്രദീപ് നായര്‍)
ഡോക്യുമെന്ററി (ബയോഗ്രഫി) മറുവിളി (സംവിധാനംഅന്‍വര്‍ അലി), ഡ്രാമാനുജം (മഹേഷ് പഞ്ചു)
ഡോക്യുമെന്ററി (വുമണ്‍ ആന്റ് ചില്‍ഡ്രന്‍) അമ്മ (സംവിധാനംനീലന്‍)
വിദ്യാഭ്യാസ പരിപാടി ഒരു ദേശത്തിന്റെ പോരാട്ട ചരിത്രം (സംവിധാനം വിനീത്. വി. നായര്‍)
വിദ്യാഭ്യാസ പരിപാടിയിലെ മികച്ച അവതരണം ഗോവിന്ദ് പത്മസൂര്യ (അടി മോനേ ബസര്‍)
സംവിധായകന്‍ (ഡോക്യുമെന്ററി) രഞ്ജിത്ത് കുമാര്‍
ന്യൂസ് ക്യാമറാമാന്‍ സതീഷ്.എസ്.പിള്ള (ഫോറസ്റ്റ് റിട്ടേണ്‍സ്/ മനോരമ ന്യൂസ്)
വാര്‍ത്താ അവതാരകന്‍ എന്‍.പി.ചന്ദ്രശേഖരന്‍ (കൈരളി), ഫിറോസ് സാലി മുഹമ്മദ് (ജയ്ഹിന്ദ്)
അവതാരകന്‍ സനല്‍ പോറ്റി (ജീവന്‍)
കമന്റേറ്റര്‍ പ്രവീണ്‍ ഇറവങ്കര (ആറ്റുകാല്‍ പൊങ്കാല ലൈവ്/ കൈരളി പീപ്പിള്‍)
അഭിമുഖം ജോണി ലൂക്കോസ്, ഭാഗ്യലക്ഷ്മി (നേരേ ചൊവ്വേ, സെല്‍ഫി)
അന്വേഷണാത്മക പത്രപ്രവര്‍ത്തനം ബിജു പങ്കജ് (മാതൃത്വം വില്പനക്ക്/ മാതൃഭൂമി ന്യൂസ്)
ടിവി ഷോ (കറണ്ട് അഫയേഴ്‌സ്) ഞങ്ങള്‍ക്കും പറയാനുണ്ട് (മാതൃഭൂമി ന്യൂസ്)
കുട്ടികളുടെ പരിപാടി കിളിക്കൂട് (ഗുഡ്‌നസ് ടിവി)

പ്രത്യേക ജൂറി പരാമര്‍ശം: ബിജു പങ്കജ്, എം. വേണുകുമാര്‍, ബി.എസ്. രതീഷ് (സംവിധാനം), അജീഷ് (കാമറാപേഴ്‌സണ്‍), നിഷ ജെബി (വാര്‍ത്താവതരണം) ബിജു മുത്തത്തി (ആങ്കര്‍), റോമി മാത്യു (ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്). 

ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹൃസ്വ ചലച്ചിത്രമേള ഈ മാസം 10 മുതല്‍ 14 വരെ തിരുവനന്തപുരത്ത് നടക്കും. 75 ഹൃസ്വ ചിത്രങ്ങള്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ആകെ 204 ചിത്രങ്ങളാണ് ഐഡിഎസ്എഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുകയെന്നും മന്ത്രി അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക