Image

അമേരിക്കയും ഇന്‍ഡ്യയും വിവര സാങ്കേതിക പരിശീലനത്തിന് കൈകോര്‍ക്കുന്നു.

Published on 02 February, 2012
അമേരിക്കയും ഇന്‍ഡ്യയും വിവര സാങ്കേതിക പരിശീലനത്തിന് കൈകോര്‍ക്കുന്നു.
ഡാളസ് : ഇന്‍ഡ്യയുടെ വിവിധ ഗ്രാമങ്ങളില്‍ വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം എത്തിക്കുവാന്‍ ഇന്‍ഡ്യയും അമേരിക്കയും കൈക്കോര്‍ക്കുന്നു. ഇന്‍ഡ്യയുടെ ഉള്‍ഗ്രാമങ്ങളിലെ യുവതീ യുവാക്കള്‍ക്ക് വിവര സാങ്കേതിക പരിശീലനത്തിന് സൗകര്യമൊരുക്കുവാന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ആര്‍ലിന്‍ഗ്ടണിലെ ഇന്റര്‍ ഡവലപ്‌മെന്റ് ഏജന്‍സിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

വിവിധ സ്ഥലങ്ങളില്‍ 1500 പുതിയ ഐറ്റിഐ കളും 5000 വിവര സാങ്കേതിക പരിശീലനത്തിനുള്ള സെന്ററുകളും തുറക്കുവാനുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര ലേബര്‍ മിനിസ്റ്റര്‍ മല്ലികാര്‍ജുന്‍ കാര്‍ഗെ ഡാളസിലെത്തി. ഇന്‍ഡ്യന്‍ കോണ്‍സല്‍ ജനറല്‍ ശ്രീ. സന്‍ജീവ് അറോറയും ഏഴ് കാബിനറ്റ് സെക്രട്ടറിമാരും അമേരിക്കന്‍ ഗവണ്‍മെന്റ് ട്രേഡ് അണ്ടര്‍ സെക്രട്ടറിയും ഡെലിഗേഷനും മന്ത്രിയെ അനുഗമിക്കുന്നുണ്ട്.

ഇന്‍ഡ്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസും ഇന്‍ഡ്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സിലും സംയുക്തമായി ലേബര്‍ മിനിസ്റ്റര്‍ മല്ലികാര്‍ജുന്‍ കാര്‍ഗെയുടെ ബഹുമാനാര്‍ഥം ജൂലൈയ് 30ന് റിച്ചാര്‍ഡ്‌സന്‍ ഫണ്‍ ഏഷ്യ ഓഡിറ്റോറിയത്തില്‍ സ്വീകരണ സമ്മേളനവും ബാങ്ക്വറ്റും നടത്തി.

വിദ്യാഭ്യാസമ ഓരോ ഭാരത പൗരന്റെയും മൗലികാവകാശമാണെന്നും നൂതന സാങ്കേതിക വിദ്യയുടെ പ്രയോജനം സാധാരണ ജനങ്ങളിലെത്തിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ലേബര്‍ മിനിസ്റ്റര്‍ മല്ലികാര്‍ജുന്‍ കാര്‍ഗെ പറയുകയുണ്ടായി.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 64-ാം രക്തസാക്ഷിത്വദിനത്തിന്റെ ഓര്‍മ്മയ്ക്കായി രണ്ടു മിനിറ്റ് മൗനാചരണത്തോടെയാണു ചടങ്ങു തുടങ്ങിയത്.

ഇന്‍ഡ്യന്‍ കോണ്‍സല്‍ജനറല്‍ ശ്രീ. സന്‍ജീവ് അറോറയും സന്നിഹിതനായിരുന്ന സ്വീകരണ സമ്മേളനത്തിലും അത്താഴവിരുന്നിലും പ്രത്യേക ക്ഷണിതാക്കളായി ഡാളസിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

റിപ്പോര്‍ട്ട് : ആന്‍ഡ്രൂസ് അഞ്ചേരി
അമേരിക്കയും ഇന്‍ഡ്യയും വിവര സാങ്കേതിക പരിശീലനത്തിന് കൈകോര്‍ക്കുന്നു.അമേരിക്കയും ഇന്‍ഡ്യയും വിവര സാങ്കേതിക പരിശീലനത്തിന് കൈകോര്‍ക്കുന്നു.അമേരിക്കയും ഇന്‍ഡ്യയും വിവര സാങ്കേതിക പരിശീലനത്തിന് കൈകോര്‍ക്കുന്നു.അമേരിക്കയും ഇന്‍ഡ്യയും വിവര സാങ്കേതിക പരിശീലനത്തിന് കൈകോര്‍ക്കുന്നു.അമേരിക്കയും ഇന്‍ഡ്യയും വിവര സാങ്കേതിക പരിശീലനത്തിന് കൈകോര്‍ക്കുന്നു.അമേരിക്കയും ഇന്‍ഡ്യയും വിവര സാങ്കേതിക പരിശീലനത്തിന് കൈകോര്‍ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക