Image

ബിസ്റ്റോള്‍ ക്രിക്കറ്റ് ലീഗ്: ബ്രിസ്‌ക ക്രിക്കറ്റ് ക്ലബും ബ്രിസ്റ്റോള്‍ മലയാളീസും ജൂണ്‍ നാലിന് ഏറ്റുമുട്ടും

Published on 03 June, 2016
ബിസ്റ്റോള്‍ ക്രിക്കറ്റ് ലീഗ്: ബ്രിസ്‌ക ക്രിക്കറ്റ് ക്ലബും ബ്രിസ്റ്റോള്‍ മലയാളീസും ജൂണ്‍ നാലിന് ഏറ്റുമുട്ടും

 ബ്രിസ്റ്റോള്‍: ക്രിക്കറ്റ് ലീഗിലെ അതിശക്തരായ ബ്രിസ്‌ക ക്രിക്കറ്റ് ക്ലബും ബ്രിസ്റ്റോള്‍ മലയാളീസും തമ്മിലുള്ള വാശിയേറിയ ക്രിക്കറ്റ് ലീഗ് മത്സരത്തിനു ബ്രിസ്റ്റോള്‍ വേദിയാകുന്നു. ജൂണ്‍ നാലിനു (ശനി) ഉച്ചകഴിഞ്ഞു 1.30ന് ബ്രിസ്‌ക ക്രിക്കറ്റ് ക്ലബിന്റെ ഹോം ഗ്രൗണ്ടായ പേജ് പാര്‍ക്കിലാണു മത്സരം. ബ്രിസ്റ്റോളിലെ മലയാളികളുടെ ടീമുകള്‍ ഏറ്റുമുട്ടുന്ന ആവേശകരമായ മത്സരമാണു നടക്കുക. 

ബ്രിസ്റ്റോളിലെ എല്ലാ കായിക പ്രേമികളെയും മത്സരത്തിലേക്കു ബ്രിസ്‌ക സ്‌പോര്‍ട്‌സ് സെക്രട്ടറി നിതിന്‍ ലൂക്ക് സ്വാഗതം ചെയ്തു.

കളി നടക്കുന്ന സ്ഥലം: പാര്‍ക്ക് റോഡ്, സ്റ്റേപിള്‍ ഹില്‍, ബ്രിസ്റ്റോള്‍ BSI6 5 LD.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക