Image

ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് അനു ഇമ്മാനുവിലിനെ ഒഴിവാക്കിയതിനെ കുറിച്ച് അമല്‍ നീരദ് പറയുന്നു

Published on 03 June, 2016
ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് അനു ഇമ്മാനുവിലിനെ ഒഴിവാക്കിയതിനെ കുറിച്ച് അമല്‍ നീരദ് പറയുന്നു
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയെ സംബന്ധിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ പലയിടത്തും കേള്‍ക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായിക നിരയിലെത്തിയ അനു ഇമ്മാനുവിലിനെയായിരുന്നു ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത്.

എന്നാല്‍ പെട്ടന്ന് ഒരു ദിവസം അനു ഇമ്മാനുവലിനെ പിന്മാറ്റി എന്നും പകരം പുതിയ നായിക വന്നു എന്നും കേട്ടു. അനവിന് അഭിനയം അറിയാത്തതിനാല്‍ താരത്തെ പുറത്താക്കി എന്ന തരത്തില്‍ ഗോസിപ്പുകളും വന്നു. തിരക്കുകാരണമാണ് അഭിനയിക്കാന്‍ കഴിയാതിരുന്നത് എന്ന് നായിക പറഞ്ഞിട്ടും ചിലര്‍ വിശ്വസിച്ചില്ല. ഇതാ വിഷയത്തില്‍ ആദ്യമായി സംവിധായകന്‍ പ്രതികരിയ്ക്കുന്നു.

അനു ഇമ്മാനുവല്‍ ഒരു തെലുങ്ക് ചിത്രത്തിനായി നേരത്തെ കരാറൊപ്പിട്ടിരുന്നു. അതിനാല്‍ ഡേറ്റ് ക്ലാഷുണ്ടായി. ഒരു വലിയ സംഘം വിദേശത്ത് ഷൂട്ടിന് പോകേണ്ടതുണ്ട്. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നില്ല. വിസ ലഭിയ്ക്കാനും താമസമുണ്ടായി -അമല്‍ വ്യക്തമാക്കി.

ഒരു പകുതി ദിവസം മാത്രമേ അനുവിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചുള്ളൂ. അതിനാല്‍ പുതിയ ആള്‍ വന്നപ്പോള്‍ വീണ്ടും ചിത്രീകരിക്കേണ്ടി വന്ന രംഗങ്ങള്‍ കുറവായിരുന്നു എന്നും അമല്‍ പറഞ്ഞു. പ്രമുഖ ബോളിവുഡ് ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകള്‍ കാര്‍ത്തിക മുരളീധരനാണ് അനുവിന് പകരം വന്ന നായിക. ബാംഗ്ലൂരില്‍ പഠിയ്ക്കുന്ന കാര്‍ത്തിക ഒരു നര്‍ത്തകിയുമാണ്. കാര്‍ത്തികയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ തത്പര്യമുണ്ടെന്ന് ഒരു സുഹൃത്ത് വഴി അറിഞ്ഞ് സ്‌ക്രീന്‍ ടെസ്റ്റ് നടത്തുകയായിരുന്നു.

ചിത്രീകരണം ഏപ്രിലില്‍ ആരംഭിച്ച് ജൂണില്‍ പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ ജൂലൈ അവസാനം മാത്രമേ ചിത്രീകരണം പൂര്‍ത്തിയാകുകയുള്ളൂ -അമല്‍ നീരദ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക