Image

ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഗ്രില്‍ പാര്‍ട്ടി നടത്തി

ജോര്‍ജ് ജോണ്‍ Published on 03 June, 2016
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഗ്രില്‍ പാര്‍ട്ടി നടത്തി
ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടി ഫ്രാങ്ക്ഫര്‍ട്ട് സാക്‌സന്‍ഹൈസനിലെ ഷീര്‍വാള്‍ഡില്‍ വച്ച് മെയ് 29 ന് നടത്തി. തീക്കനില്‍ ചുട്ട വിവിധ തരത്തിലുള്ള മത്സ്യ മാംസാദികള്‍, സാലഡുകള്‍ എന്നിവ ഭക്ഷിച്ച്, ജര്‍മ്മന്‍ ബീയറും കുടിച്ച് എല്ലാവരും ഗ്രില്‍പാര്‍ട്ടി ആസ്വദിച്ചു.  ഷീര്‍വാള്‍ഡില്‍ വച്ച് നടത്തിയ ഈ ഗ്രില്‍ പാര്‍ട്ടിയില്‍ യുവതലമുറയിലെ ധാരാളം പേര്‍ കുടുബസമേതം കൂട്ടുകാരോടൊത്ത് പങ്കെടുത്തു.

കേരളസമാജം മുന്‍വര്‍ഷ ഭാരവാഹികള്‍, സ്‌പോര്‍ട്ട്‌സ് ആന്റ് ഫമീലിയന്‍ ഫെറയിന്‍ പ്രസിഡന്റ് എന്നിവര്‍ സജീവമായി ഗ്രില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. സൈമണ്‍ കൈപ്പള്ളിമണ്ണില്‍ മത്സ്യ മാംസാദികള്‍ തീക്കനില്‍ ചുട്ടെടുക്കുന്നതിന് നേത്യുത്വം നല്‍കി. ലില്ലി കൈപ്പള്ളിമണ്ണില്‍ സ്വയം തയാറാക്കിയ രുചികരമായ അച്ചാറുകള്‍ കൊണ്ടുവന്ന് എല്ലാവര്‍ക്കും നല്‍കി. ഇത്  ഗ്രില്‍ പാര്‍ട്ടിക്ക് കൂടുതല്‍ രുചി പകര്‍ന്നു.  സമാജം പ്രസിഡന്റ് ബോബി ജോസഫ് പങ്കെടുക്കാനെത്തിയവരെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. പ്രതികൂല കാലാവസ്ഥാ പ്രവചനം ആയിരുന്നെങ്കിലും മനോഹരമായ കാലാവസ്ഥയില്‍ ഏതാണ്ട് അഞ്ച് മണിക്കുര്‍ നീണ്ട ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടി നടത്താന്‍ സമാജത്തിന് സാധിച്ചു. പങ്കെടുത്തവര്‍ക്ക് സമാജം സെക്രട്ടറി ഡോ. ബിനേഷ് ജോസഫ് നന്ദി രേഖപ്പെടുത്തി.

ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഗ്രില്‍ പാര്‍ട്ടി നടത്തിഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഗ്രില്‍ പാര്‍ട്ടി നടത്തിഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഗ്രില്‍ പാര്‍ട്ടി നടത്തിഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഗ്രില്‍ പാര്‍ട്ടി നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക