Image

ചിദംബരം രാജിവെക്കണമെന്ന് ബി.ജെ.പി

Published on 02 February, 2012
ചിദംബരം രാജിവെക്കണമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: 2 ജി ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ടു ജി അഴിമതിയില്‍ രാജയ്‌ക്കൊപ്പം അന്ന് ധനമന്ത്രി ആയിരുന്ന ചിദംബരത്തിനും പങ്കുണ്ട്. രാജിവെക്കാന്‍ ചിദംബരം തയ്യാറായില്ലെങ്കില്‍ പ്രധാനമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്ന് ബി.ജെ.പി നേതാവ് ബല്‍ബീര്‍ പുഞ്ച് പറഞ്ഞു.

ചിദംബരത്തിന് എതിരായ അന്വേഷണം സംബന്ധിച്ച വിഷയത്തില്‍ രണ്ടു ദിവസത്തിനകം വിചാരണ കോടതി തീരുമാനം എടുക്കും. വിചാരണ കോടതി കുറ്റവിമുക്തനാക്കിയാല്‍ അദ്ദേഹം കേന്ദ്ര മന്ത്രിസഭയില്‍ തിരിച്ചെത്തട്ടെ എന്ന് ബല്‍ബീര്‍ പുഞ്ച് പറഞ്ഞു. 2 ജി ലൈസന്‍സുകള്‍ അനുവദിച്ചത് ചട്ടങ്ങള്‍ മറികടന്നാണെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ സുപ്രീം കോടതി വിധി. രാജ്യംകണ്ട ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണ് സ്‌പെക്ട്രം ക്രമക്കേടെന്ന് അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക