Image

ഭാരത് സേവക് അവാര്‍ഡ് ദാനചടങ്ങില്‍ ഫൊക്കാനയുടെ നിറസാന്നിദ്ധ്യം

അനില്‍ പെണ്ണുക്കര Published on 02 February, 2012
ഭാരത് സേവക് അവാര്‍ഡ് ദാനചടങ്ങില്‍ ഫൊക്കാനയുടെ നിറസാന്നിദ്ധ്യം
തിരുവനന്തപുരം: ഭാരത സേവക് സമാജം ഏര്‍പ്പെടുത്തിയ ഭാരത് സേവക് അവാര്‍ഡ് പ്രധാനമന്ത്രിയുടെ പ്രധാന ഉപദേഷ്ടാവായ ശ്രീ.റ്റി.കെ. നായര്‍ക്ക് സമ്മാനിച്ചു. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അവാര്‍ഡ് സമ്മാനിച്ചത്. ഭാരതരത്‌നം പുരസ്‌കാരം നേടിയ ഗുല്‍സാരി ലാല്‍ നന്ദയുടെ പേരില്‍ ഭാരത് സേവക് സമാജമാണ് വര്‍ഷം തോറും ഈ പുരസ്‌കാരം നല്‍കുന്നത്.

പ്രധാനമന്ത്രിയുടെ പ്രധാന ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന റ്റി.കെ.എ. നായരുടെ സേവനം കേരളത്തിന്റെയും വികസനത്തിന് ഉതകുന്ന തരത്തിലാകട്ടെ എന്ന് മുഖ്യമന്ത്രി അവാര്‍ഡുദാന ചടങ്ങില്‍ പറഞ്ഞു. രമേശ് ചെന്നിത്തല പ്രശസ്തി പത്രം സമര്‍പ്പിച്ചു.

മുന്‍മന്ത്രിമാരായ എം.വിജയകുമാര്‍ , രാമചന്ദ്രന്‍ കടന്നപിള്ളി, എം.എം. ഹസന്‍, വ്യവസായ പ്രമുഖന്‍മാരായ യൂസഫലി, സി.എം.സി. മേനോന്‍, ഫൊക്കാനാ പ്രസിഡന്റ് ജി.കെ.പിള്ള, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ , ട്രഷറാര്‍ ഷാജി ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഭാരത് സേവക് അവാര്‍ഡ് ദാനചടങ്ങില്‍ ഫൊക്കാനയുടെ നിറസാന്നിദ്ധ്യംഭാരത് സേവക് അവാര്‍ഡ് ദാനചടങ്ങില്‍ ഫൊക്കാനയുടെ നിറസാന്നിദ്ധ്യംഭാരത് സേവക് അവാര്‍ഡ് ദാനചടങ്ങില്‍ ഫൊക്കാനയുടെ നിറസാന്നിദ്ധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക