Image

ആട് ജീവിതങ്ങള്‍ ഇവിടെയും; പക്ഷേ എഴുതപ്പെടുന്നില്ല: ജി. പുത്തന്‍കുരിശ്

ജി. പുത്തന്‍കുരിശ് Published on 01 June, 2016
 ആട് ജീവിതങ്ങള്‍ ഇവിടെയും; പക്ഷേ എഴുതപ്പെടുന്നില്ല: ജി. പുത്തന്‍കുരിശ്
ഖലില്‍ ജിബ്രാന്റെ കവിത തര്‍ജ്ജമയ്ക്കുള്ള ഇമലയാളി അവാര്‍ഡ് നേടിയ ജി. പുത്തന്‍ കുരിശുമായുള്ള അഭിമുഖം 
? ആദ്യമായി അഭിനന്ദനം. അവാര്‍ഡ് ലഭിച്ചപ്പോല്‍ എന്തു തോന്നി?
$ വായനക്കാര്‍ എഴുത്തുകാരന്റെ സൃഷ്ടിയെ തിരിച്ചറിയുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന സന്തോഷം തോന്നി
? അവാര്‍ഡ് കൊടുക്കുന്നതിനെ അമേരിക്കന്‍ മലയാളികള്‍ എതിര്‍ക്കുകയോ, പരിഹസിക്കുകയോ ചെയ്യുന്നുണ്ടല്ലോ?
$ അമേരിക്കന്‍ മലയാളികള്‍ എന്നു പറയുന്നതിനേക്കാള്‍ വായനക്കാര്‍ എന്നു പറയുന്നതായിരിക്കും ഉചിതം. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ആശയ വിനിമയവും ബന്ധവും ദൃഢീകരിക്കാത്തിടത്തോളം കാലം ഈ എതിര്‍പ്പും പരിഹാസവും തുടര്‍ന്നു കൊണ്ടെയിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
? പ്രസ്തുത മനോഭാവമുള്ള ഒരു സമൂഹത്തില്‍ ഇത്തരം അംഗീകാരങ്ങള്‍ നിരസിക്കണമെന്നു തോന്നിയിട്ടുണ്ടൊ?
$ ഇമലയാളിയുടെ വായനക്കാര്‍ നല്‍കിയ ഈ അംഗീകാരം ഏറ്റവും വിലമതിയ്ക്കുന്നതാണ്. അത് നിരസിക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ല.
? അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ എന്ന് അറിയപ്പെടുന്നതോ, മലയാളത്തിലെ എഴുത്തുകാരന്‍ എന്നു അറിയപ്പെടുന്നതോ തൃപ്തികരമായി കണക്കാക്കുന്നു.?
$ മലയാളത്തിലെ എഴുത്തുകാരന്‍ എന്നറിയപ്പെടുന്നതാണ് തൃപ്തികരം
? അംഗീകാരങ്ങള്‍/വിമര്‍ശനങ്ങള്‍/നിരൂപണങ്ങള്‍/പരാതികള്‍/അഭിനന്ദനങ്ങള്‍ ഇവയില്‍ ഏതാണു നിങ്ങളുടെ അഭിപ്രായത്തില്‍ഒരു എഴുത്തുകാരനു പ്രോത്സാഹനമാകുക.?
$ എല്ലാം തന്നെ എഴുത്തുകാരനെ പ്രോത്സഹിപ്പിക്കുന്നവയാണ്.
? അമേരിക്കന്‍ മലയാളികള്‍ ഇവിടത്തെ കഥകള്‍ എഴുതണം അവര്‍ വിട്ടിട്ട് പോന്ന നാടിനെക്കുറിച്ചുള്ള ഗ്രഹാതുരത്വമല്ല എന്നു പറയുന്നതിനോട് യോജിക്കുന്നുണ്ടോ?
$ രണ്ടും തുല്യ പ്രാധാന്യമുള്ളവയാണ് കാരണം അത് ഒരു വലിയ വിഭാഗത്തോട് ആശയ വിനിമയം ചെയ്യാനുള്ള അവസരം തരുന്നു.
? ഒരു എഴുത്തുകാരനാകണമെന്ന് സ്വയം തോന്നിയതെപ്പോള്‍? ആദ്യത്തെ രചന എപ്പോള്‍ നടത്തി, എവിടെ പ്രസിദ്ധീകരിച്ചു.?
$ ഈ പ്രപഞ്ചവും അതിലെ സൃഷ്ടികളും എന്നും അത്ഭുതത്തോടെ കണ്ടിട്ടുള്ളു.
ഇതിന്റെ പിന്നിലെ കലാകാരന്‍ ആരെന്നറിയാനുള്ള കൗതുകം എന്നും ഉള്ളില്‍ ഒതുക്കി വച്ചിരുന്നു. അതറിയാനുള്ള ജിജ്ഞാസയും അത് നമ്മില്‍ തന്നെ കുടികൊള്ളുന്ന ചൈതന്യം തന്നെയെന്ന തിരിച്ചറിവില്‍ നിന്ന് ആദ്യത്തെ കവിത നാട്ടില്‍ വച്ചു രചിച്ചെങ്കിലും ഇവിടെ വന്നതിനു ശേഷം ഇവിടെ വച്ചാണ് പ്രസിദ്ധീകരിച്ചത്.
കേള്‍പ്പു നാം ആ നിസ്വനം ചൈതന്യ സംഭാഷണം
നാള്‍ക്കുനാള്‍ ഉള്‍ക്കാമ്പില്‍ നിന്നാദ്യമൂലമാം ശബ്ദം
കൊടിയോരിരുട്ടിലും വെളിച്ചമേകീടുന്ന
തുടിക്കും തേജസ്സിന്റെ സ്ഫുരിക്കും പ്രഭാപൂരം
തിരഞ്ഞീടുന്നും മര്‍ത്യന്‍ ഗ്രഹിയാതിന്‍ സാരം
തിരഞ്ഞു ചുഴലുന്നു ധരയില്‍ നിരന്തരം
വരിഷ്ഠമായുള്ളൊരു മുത്തിനെ കാണാതുള്ളില്‍
വിരഞ്ഞു ദൂരെ തപ്പിത്തടയും ജനത്തെപ്പോല്‍
നമ്രരായിടുന്നു നിന്‍ തൃപ്പദം തന്നില്‍ ഞങ്ങള്‍
ധര്‍മ്മ മാര്‍ഗത്തിലെന്നും തെളിപ്പൂ ചൈതന്യമേ. (ആദ്യത്തെ കവിത)
? സാഹിത്യശായിലെ മിക്ക മേഖലകളും ഒരാള്‍തന്നെ കൈകാര്യം ചെയ്യുന്ന അവസ്ഥ ഇവിടെ മാത്രം കാണുന്ന സവിശേഷതയാണ്. എന്താണു ഒരു മേഖലയില്‍മാത്രം കാലൂന്നി അതില്‍വിജയം നേടാന്‍ ശ്രമിക്കാത്തത്. താങ്കള്‍ഏത് വിഭാഗത്തില്‍ പെടുന്നു?.
$ കൂടുതലും കവിതയിലും ഗാനങ്ങളിലുമാണ് താത്പര്യമെങ്കിലും ലേഖനങ്ങളും എഴുതാറുണ്ട്
? നിങ്ങള്‍ക്കിഷ്ടമുള്ള സാഹിത്യ കൃതി? എഴുത്തുകാരന്‍?
$ വ്യത്യസ്ഥത, അനന്യത, അതുല്യത ഇവ ചേര്‍ന്നതാണല്ലോ സാഹിത്യം, അതുകൊണ്ട് ഇന്ന കൃതി ഇന്ന സാഹിത്യകാരന്‍ എന്നു പറയാന്‍ പ്രയാസമാണ്. എങ്കിലും കുമാരനാശാന്‍ ഇഷ്ടപ്പെട്ട കവിയാണ്. 
? നിങ്ങളുടെ അഭിപ്രായത്തില്‍ അമേരിക്കന്‍ മലയാള സാഹിത്യം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പുരോഗതി എവിടെ എത്തിനില്‍ക്കുന്നു.?
$ അമേരിക്കന്‍ മലയാള സാഹിത്യം എന്നൊന്നില്ല അതുകൊണ്ട് പുരോഗതിയെക്കുറിച്ച് പറയേണ്ട ആവശ്യമില്ലല്ലോ?
? അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ ആരുടെ രചനയൊക്കെ വായിച്ചിട്ടുണ്ട്. അവയില്‍ ഇഷ്ടമായവ.? 
$ പലരുടേയും രചനകള്‍ വായിച്ചിട്ടുണ്ട് പക്ഷെ പേര് എടുത്തു പറയുന്നില്ല അതുപോലെ ഇഷ്ടവും
? ഇവിടെ എഴുത്തുകാരില്ല, വായനക്കാരില്ല.. നിങ്ങളുടെ അഭിപ്രായം?
$ ഇവിടെ എഴുത്തുകാരും വായനക്കാരുമുണ്ട്
? ഇമലയാളിയില്‍ എഴുതുന്നവരുടെ രചനകളെക്കുറിച്ച് തൂലികനാമത്തില്‍ കമന്റ് എഴുതുന്നവരെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. അത് തുടരുന്നത് നല്ലതാണൊ? 
$ കമന്റ് എഴുതുന്ന കഴിവുറ്റ വിമര്‍ശകരും രസികരുമുണ്ട്. തൂലികാനാമം കണ്ട് എഴുത്തുകാര്‍ ചഞ്ചലപ്പെടേണ്ട ആവശ്യം ഇല്ല. അത് തുടരണം എന്നാണ് എന്റെ അഭിപ്രായം പലതും അതില്‍ നിന്ന് പഠിക്കാന്‍ കഴിയും.
? ഇത് വരെ എത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു, അല്ലെങ്കില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു.?
$ നാല്‍പ്പത്തിയാറു കവിതകളടങ്ങിയ ഒരു സമാഹാരം, തിരഞ്ഞെടുത്ത പതിനഞ്ചു കവിതകളുടെ ഒരു ഓഡിയോ സീഡി, പത്തു ഗാനങ്ങള്‍ അടങ്ങിയ വര്‍ണ്ണചെപ്പെന്ന ഒരു വിഷ്വല്‍ ഓഡിയൊ.
കവിതകളുടെ മറ്റൊരു സമാഹാരവും, ഖലീല്‍ ജിബ്രാന്റെ കവിതകളുടെ വിവര്‍ത്തനവും പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിക്കുന്നു.
? നിങ്ങള്‍ പൂര്‍ണ്ണസമയ എഴുത്തുകാരനാണോ അതോ സമയമുള്ളപ്പോള്‍ കുത്തിക്കുറിക്കുന്നയാളോ? 
$ തിരക്കിട്ട ജീവിതത്തല്‍ വീണുകിട്ടുന്ന സമയങ്ങളാണ് വായനക്കും രചനയ്ക്കും ഉപയോഗിക്കാറുള്ളു 
? നിങ്ങള്‍ ഇപ്പോള്‍ വായിച്ച് കൊണ്ടിരിക്കുന്ന പുസ്തകം ഏതാണ്.?
$ രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട്. 
? ഇമലയാളി സാഹിത്യകാരന്മാരുടെ വളര്‍ച്ചക്കായി എന്തു ചെയ്യുന്നു, എന്തു ചെയ്യണം നിങ്ങളുടെ അഭിപ്രായം.?
$ ഇമലയാളി മറ്റാരുടേയും ഇഷ്ടമോ അനിഷ്ടമോ നോക്കാതെ എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധീകരിക്കുന്നു എന്നുള്ളത് തന്നെസാഹിത്യകാരന്‍മാരുടെ വളര്‍ച്ചയ്ക്കായി ചെയ്യുന്ന ഒരു വലിയ കാര്യമാണ്. 
? നിങ്ങളെ കോപിപ്പിക്കുന്ന തരത്തില്‍ നിങ്ങളുടെ രചനകള്‍ക്ക് വിമര്‍ശനം/അഭിപ്രായം ഉണ്ടായിട്ടുണ്ടോ? 
$ ഇന്നുവരേയും കോപിപ്പിക്കതക്ക രീതിയില്‍ വിമര്‍ശനമോ അഭിപ്രായമോ ഉണ്ടായതായിട്ട് തോന്നിയിട്ടില്ല
? എഴുത്തുകാരുടെ മനസ്സില്‍ ഒരു ശൂന്യത വരാറുണ്ട്. അപ്പോള്‍ അവര്‍ക്ക് ഒന്നുമെഴുതാന്‍ കഴിയുന്നില്ല. നിങ്ങള്‍ക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടൊ? എങ്കില്‍ അതിനെ എങ്ങനെ തരണം ചെയ്തു.?
$ അങ്ങനെ ഒരു ശൂന്യത ഇതു വരേയും അനുഭവപ്പെട്ടില്ല. വായന ഏതു ശൂന്യതയേയും അകറ്റി നിറുത്തുന്ന ഒരൗഷധമായിട്ട് തോന്നിയിട്ടുണ്ട്
? 200 എഴുത്തുകാരും 7 വായനക്കാരുമാണു അമേരിക്കയില്‍എന്ന് ഒരു എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടു. നിങ്ങള്‍ എന്തു പറയുന്നു?
$ അറിയാന്‍ വയ്യാത്ത കാര്യമായതുകൊണ്ട് അഭിപ്രായം പറയുന്നില്ല
? പ്രതിദിനം അമേരിക്കന്‍ മലയാളികളില്‍ പുതിയ പുതിയ എഴുത്തുകാര്‍, ചിലരൊക്കെ അറുപതും എഴുപതും കടന്നവര്‍. അവരൊക്കെ ശരിക്കും സര്‍ഗ്ഗ പ്രതിഭയുള്ളവരായിരിക്കുമോ? അത്തരക്കാരുടെ കടന്നാക്രമണം സാഹിത്യത്തെ ദുഷിപ്പിക്കുമോ?
$ എഴുത്തിനും വായനക്കും പ്രായ പരിധിയുണ്ടെന്ന് തോന്നുന്നില്ല. തൊണ്ണൂറാം വയസ്സില്‍ പുതിയ ഭാഷ പഠിച്ച് ഗ്രന്ഥ രചന നടത്തിയ ഒരു മിഷനറിയെക്കുറിച്ച് വായിച്ചിട്ടുണ്ട്. ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും എഴുതുന്നതൊന്നും ഒരിക്കലും സാഹിത്യത്തെ ദുഷിപ്പിക്കുമെന്ന് തോന്നിയിട്ടില്ല.
? അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ ഒരു കോക്കസ്സ് ഉണ്ടോ? അതായത് ചിലര്‍ എഴുതുന്നത് നല്ലത് എന്നു പറയാന്‍, ചിലര്‍ എത്ര നല്ല രചന നടത്തിയാലും അതിനെക്കുറിച്ച് മോശം പറയുന്നവര്‍. 
$ വ്യക്തമായി അറിയില്ല. 
? നിരൂപണമെന്നാല്‍ എഴുത്തുകാരനെ ആക്ഷേപിക്കുന്നതാണോ? രചനയിലെ നന്മകള്‍ കണ്ടെത്തി എഴുത്തുകാരനു പ്രോത്സാഹനം നല്‍കുന്ന നിരൂപണരീതി നല്ലതോ ചീത്തയോ? 
$ ഏതു തരത്തിലുള്ള നിരൂപണങ്ങളേയും നേരിടാന്‍ തക്കവണ്ണം എഴുത്തുകാരന്‍ കരുത്തനായിരിക്കണം. അഴുകിയ ഇലകളും വസ്തുക്കളും കമ്പോസ്റ്റാക്കിചെടിക്ക് വളമാക്കുന്നതുപോലെ ചീത്ത നിരുപണങ്ങളെ ഒരെഴുത്തുകാരന്‍ അവന്റ വളര്‍ച്ചക്ക് വളമാക്കി മാറ്റണം.
? ഇവിടെ നിരൂപണമേയില്ലെന്ന ഒരു മുറവിളി കേള്‍ക്കുന്നു. ഇമലയാളി പ്രതികരണ കോളം എങ്ങനെ?
$ ഇമലയാളി പ്രതികരണ കോളം വളരെ താത്പര്യത്തോടെ വായിക്കാറുണ്ട്. രസികരും അറിവുള്ളവരുമായ പല എഴുത്തുകാരും അവിടെയുണ്ട്. പരിഹാസവും ആക്ഷേപവും ആയുധമാക്കി എഴുത്തുകാരെ ചൊടിപ്പിക്കുന്ന തൂലികനാമധാരികളുടെ അഭിപ്രായങ്ങളെ വെറുതെ തള്ളി കളയാനാവില്ല. കാരണം എഴുത്തുകാര്‍ കാണാത്ത അവരുടെ വൈകല്യങ്ങളിലേക്ക് ഇവര്‍ വിരല്‍ ചൂണ്ടാറുണ്ട്.
? രചനയ്ക്ക് മുമ്പ് വായനയും, ഗവേഷണങ്ങളും നടത്താറുണ്ടോ?
$ വായനയും ഗവേഷണവും രചനയ്ക്ക് അനിവാര്യമായ ഒരു ഘടകമാണ്. 
? നിങ്ങള്‍ ഒരു നല്ല വായനകാരനാണൊ? ഒന്നില്‍ കൂടുതല്‍ പ്രാവശ്യംവായിച്ച കൃതിയേത്?
$ ഒരു നല്ല വായനക്കാരന്‍ എന്നവകാശപ്പെടുന്നില്ല. വായന ഇഷ്ടമാണ്. കുമാരനാശാന്റെ കൃതികള്‍ പല പ്രാവശ്യവും വായിച്ചിട്ടുണ്ട്.
? ഒരു പുസ്തകത്തെപ്പറ്റി ഒരു നിരൂപകനും ഒരു കൂട്ടം വായനക്കാരും പറയുന്ന അഭിപ്രായം സ്വാധീനിക്കാറുണ്ടോ? 
$ മറ്റുള്ളവര്‍ ഏത് കോണില്‍ നിന്ന് ഒരു വിഷയത്തെ കാണുന്നു എന്ന് ശ്രദ്ധിക്കാറുണ്ട്. പക്ഷെ അവയൊന്നും സ്വന്ത അഭിപ്രായത്തെ സ്വാധീനിക്കാറില്ല. കാരണം അതെന്റെ വീക്ഷണകോണത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തി എടുത്തതാണ്.
? അവാര്‍ഡുകള്‍, അംഗീകാരങ്ങള്‍, അനുമോദനങ്ങള്‍ ഇവ നേടിയവരെ മാദ്ധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നു. അതവര്‍ അര്‍ഹിക്കുന്നില്ല, അര്‍ഹിക്കുന്നവര്‍ വേറെ ചിലരാണു എന്ന് തോന്നിയിട്ടുണ്ടോ. ഒരു ഉദാഹരണം. സാഹിത്യ അക്കാദമി അവാര്‍ഡ് പോലുള്ളവ.
$ തോന്നിയിട്ടുണ്ട്. എങ്കിലും ഇതിന്റെ പിന്നാമ്പുറത്ത് നടക്കുന്നതെന്താണന്ന് ചിന്തിച്ച് സമയം കളയാറില്ല. 
? അമേരിക്കന്‍ മലയാളികളില്‍ വായനക്കാരില്ലെന്ന്‌കേള്‍ക്കുന്നു. അത് ശരിയെങ്കില്‍ അതിനു കാരണമെന്തായിരിക്കും.?
$ ആ കേട്ടുകേള്‍വിയോട് യോജിക്കുന്നില്ല. അമേരിക്കയില്‍ തീര്‍ച്ചയായും നാം അറിയാത്ത അനേകം വായനക്കാര്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. 
? ആട് ജീവിതം പോലെ അമേരിക്കയുടെ പശ്ചാത്തലത്തില്‍ എഴുതാന്‍ മാത്രം ഒരു ജീവിതകഥ അമേരിക്കന്‍ മലയാളികള്‍ക്കുണ്ടോ? 
$ ഉണ്ടെന്നാണ് എന്റെ വിശ്വസം. ജീവിത അനുഭവങ്ങള്‍ ഉള്ളവര്‍ക്ക് എഴുതാന്‍ വാസനയുണ്ടാവണം എന്നില്ല. അനുഭവവും എഴുതാന്‍ വാസനയുള്ളവര്‍ക്ക് അത് തുറന്ന് എഴുതുവാന്‍ കരുത്തും ഉണ്ടാകണമെന്നുമില്ല.
? ഇവിടത്തുകാരുടെജീവിതം കുത്തഴിഞ്ഞ പുസ്തകം എന്നധാരണ മലയാളികള്‍ വച്ച് പുലര്‍ത്തുന്നുണ്ട്. അതേക്കുറിച്ച് പൊടിപ്പും തൊങ്ങലും വച്ച് എഴുതുന്നതാണോ അമേരിക്കന്‍കഥകള്‍?
$ എല്ലാ വിഭാഗത്തിലും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവര്‍ ഉണ്ടല്ലോ? പക്ഷെ അമേരിക്കന്‍ ജീവിതം കാംക്ഷിച്ചിറങ്ങിയ നമ്മള്‍ ഒരു പൊതു തട്ടകത്തില്‍ മറ്റുള്ളവരെ ഉള്‍കൊണ്ട് ജീവിക്കാന്‍ പഠിക്കണം. ആരേക്കുറിച്ച് എന്തെഴുതിയാലും അതില്‍ ആത്മാര്‍ത്ഥത ഇല്ലെങ്കില്‍ അതൊന്നും ശാശ്വതമായി നിലനില്‍ക്കുകയില്ല.
? നാട്ടിലെ ഏതെങ്കിലും എഴുത്തുകാരന്റെ രചനകള്‍ നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ? 
$ നാട്ടിലെ പല എഴുത്തുകാരുടേയും കൃതികള്‍ എഴുത്തിന്റെ ലക്ഷ്യത്തേയും ശൈലിയേയും മറ്റും രൂപപ്പെടുത്തുന്നതില്‍ സ്വാധീനിച്ചിട്ടുണ്ട്. ഇവിടെ പല എഴുത്തുകാരും ലക്ഷ്യബോധത്തോടെ എഴുതുന്നവരുണ്ട്. എന്നാല്‍ ഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങിയ ഏതെങ്കിലും രചന ഇതുവരേയും കണ്ടെത്തിയിട്ടില്ല.
? ഇ മലയാളി ദിവസവും വായിക്കാറുണ്ടോ? എന്ത് മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.?
$ ഇ മലയാളി മിക്കപ്പോഴും വായിക്കാറുണ്ട്. ഓണ്‍ ലൈന്‍ പത്രങ്ങളില്‍ ഏറ്റവും അച്ചടക്കത്തോടെ നടത്തപ്പെടുന്ന ഒരു പത്രം എന്ന് തോന്നിയിട്ടുണ്ട്. അതിനു കാരണം അതിന് സാരഥ്യം വഹിക്കുന്ന പത്രാധിപന്റേയോ പത്രാധിപ സമിതിയുടേയോ അര്‍പ്പണ ബോധമായിരിക്കുമെന്ന് കരുതുന്നു. ഏറ്റവും വിജയകരമായി തലമുറകള്‍ക്ക് പ്രയോജനപ്പെടുന്ന ഒരു പത്രമായി നിലകൊള്ളട്ടെ എന്ന് ആശംസിക്കുന്നു. 

 ആട് ജീവിതങ്ങള്‍ ഇവിടെയും; പക്ഷേ എഴുതപ്പെടുന്നില്ല: ജി. പുത്തന്‍കുരിശ്
Join WhatsApp News
Observer 2016-06-02 12:06:10
False. What do you know about Adujeevitham". There is no Aaadujeevitham in USA. Do not make false stories. One fellow said Kerala is Somalia. Like that do not say bad about USA. All adujjeevikal get social service benifits, health care, food stamps and so on.. Study well get out of ingnorancey. 
വായനക്കാരൻ 2016-06-02 19:56:53
ആട് ജീവിതം അമേരിക്കയിൽ ഇല്ല എന്ന് പറയുന്ന ഒബ്സർവെറുടെ നിരീക്ഷണത്തോട് യോജിക്കാൻ കഴിയില്ല.  എല്ലാ മലയാളികളും ആറു മാസം തൊഴിൽ ചെയ്യുകയും അടുത്ത ആറുമാസം തൊഴിലില്ലായ്മ വേദനം കൈപറ്റുകയും, ഫുഡ്‌ സ്റ്റാമ്പും,  ഹെൽത്ത് കെയർ തുടങ്ങിയ ആനുകുല്യം വാങ്ങി കഴിയുകയുമാണ് എന്ന വാദം ഒരു നല്ല ശതമാനം കഠിനാദ്ധ്വാനികളയാ മലയാളികളെ അഭമാനിക്കലാണ്.  ഞാൻ പകാലോമറ്റം കുടുംബത്തിലെയാണ്, ഞാൻ ഇന്ന പള്ളിയിലെ മെമ്പറാണ്, എനിക്ക് ആ തിരുമേനിയെ അറിയാം ഈ തിരുമേനിയെ അറിയാം എന്ന് പറഞ്ഞു കുറെ ജീവിതം കളഞ്ഞു കുളിച്ച ഒരു വ്യക്തിയാണ് ഞാൻ.  ഒരു കാര്യം സത്യമാണ് വിദ്യാഭ്യാസത്തിൽകൂടി നേടാൻ വയ്യാത്ത ഒന്നും തന്നെ അമേരിക്കയിൽ ഇല്ല.  പക്ഷെ അതിന് പലപ്പോഴും ഒരു ആട് ജീവിതം അനിവാര്യമാണ്.  കടകളിൽ ജോലി ചെയ്യുകയും തറ തുടക്കുകയും മാന്യമായ ജോലി അല്ല എന്ന് വിശ്വസിക്കുന്നവർക്ക്, അവൻ എത്ര പകലോമറ്റം കുടുംമ്ബത്തിലെയാനെന്നു പറഞ്ഞിട്ട് എന്ത്കാര്യം അവന്റെ വയറ്റിൽ എന്തെങ്കിലും പോകണ്ടേ ? അതോ പകലോമറ്റംക്കാര് അവനു ചിലവിനു കൊടുക്കുമോ ? ദുരഭിമാനം അതാണ്‌ മലയാളിയുടെ പ്രശ്നം കൂടാതെ വിവരക്കേടും പൊങ്ങച്ചത്തരവും.  എന്റെ ഉപ്പാപ്പ്ക്ക് ഒരു ആന ഉണ്ടായിരുന്നു എന്ന് വെടായി അടിക്കുന്നതിനു ഒരു മലയാളിക്കും മടിയില്ല.  മലയാളിയുടെ അപ്പനോ അച്ഛനോ ഒരു പക്ഷേ ചുമട്ടു തൊഴിലാളി ആയിരിക്കും. എന്നെപ്പോലെയുള്ളവരെ വളർത്തി വലുതാക്കാൻ അവർ വളരെ പാട്പെട്ടിരിക്കും പക്ഷെ മറ്റുള്ളവരുടെ മുന്നിൽ പാവം അച്ഛൻ ഡോക്ടറോ എന്ചിനിയറോ  ആയിരിക്കും.  ആത്മാർത്ഥയില്ലാത്ത അമേരിക്കയിലെ  വർഗ്ഗമാണ് കഥകളും കവിതകളും  എഴുതി പടച്ചു വിടുന്നത്.  ആട്ടിൻ കൂട്ടിൽ കിടന്നു ആടിന്റെ ജീവിതം നയിച്ചവന്റെ തൂലികയിൽ നിന്ന് ഉതിരുന്ന കൃതികൾ  വായനക്കാരുടെ മിത്രങ്ങളായിരിക്കും അവർ ജീവിതത്തിൽ പോവഴികൾ ഇല്ലാത്തവർക്ക് ഒരു വഴികാട്ടിയായിരിക്കും.  ആടുജീവിതങ്ങൾ ഇല്ലാത്തത്കൊണ്ടല്ല അതെഴുതാൻ ചങ്കൂറ്റം ഇല്ലാത്തതാണ് കാരന്നം.  അമേരിക്കൻ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കണ് ആട് ജീവിതം ഉണ്ടായിരുന്നു, ഒബാമാക്കുണ്ടായിരുന്നു.  അമേരിക്കയിലെ പല സമ്പന്നർക്കും ആട് ജീവിതം ഉണ്ടായിരുന്നു. എന്നാൽ അമേരിക്കാൻ മലയാളിക്ക് എന്തുണ്ട് ? ആരും വായിക്കാത്ത ആട് ജീവിതം ഇല്ലാത്ത കുറെ കഥകളും കവിതകളും.  ആട് ജീവിതം ഇവിടെ ഇല്ലാഞ്ഞിട്ടല്ല എഴുതാത്തതാണ്.  നിങ്ങൾ എഴുത്ത് കാർ രക്ഷപ്പെടണം എന്നുണ്ടെങ്കിൽ  വെറുതെ കള്ളിന്റെയും കണ്ചാവിന്റെയും ലഹരിയിൽ ഇരുന്നു ആട് ജീവിതം ഇല്ലാത്ത കഥകൾ എഴുതാതെ സ്വന്തം ആട് ജീവിതത്തെക്കുറിച്ച് എഴുതു.  മലയാള ഭാഷ, സാഹിത്യം എല്ലാം ധന്യമായി തീരും.

സത്യം ഏവ ജയതേ .

Anthappan 2016-06-03 06:46:56

Malaya lees main problem is identity crises.   In order to make an identity, they run around the churches, temples, and organizations.  When we look at the Malayalee community as a whole, most of   them are Christians and they belong to a church.   The church is the main place most o people get confused.   Ladies in a house take initiative to go to church and worship.  They think God can help them where their husbands failed to fulfill the duties of a husband or a father.  Most of the husbands are after some of the identity in the church or any organizations offer.  They devote their time to get a position in the church as a secretary, president or anything.   Most of the people go after such positions are uneducated or educated with some other motives.   The relators, grocery store owners, Textile stores and other company owners sponsor any program put forth by the Organizations for promoting their sales or business.  When you add up all the aforesaid things together, you can find a community with massive confusion and issues.

The issues stemmed out of the confused society are contributing into the improper upbringing of our children in the society.  Churches or they leaders cannot do anything about these American born children facing.  If a boy touches a girl or talking to girl are all evil in the eye of church and they teach that the reward for evil is death.  Church, instead of addressing the issues psychologically or scientifically, instills fear into the mind of parents and children. As a result Some of our children are lost in drug, alcohol and other criminal activities.  There are so many of them behind the bar for their crime.  There are so many parents out their weeping for their children without knowing what to do .  There are so many educated people out their living a life of double standard abusing their wives and children.  They have a face of a civilized person and a heart of a cruel animal. 

If writers do some research and study before they write anything, it would definitely help shape good novel or story with true ‘Aadu Jeevitham’ reflected in it.  If a story or poem doesn’t reflect the life and plight of human life it is going to be worthless and readers will throw it out of the window.   A story like ‘Anthappante anthiam’  and it’s writer will vanish like a short lived fly.  Yes; I do think there is Adu Jeevitham in America but people don’t have the guts to write about it and the readers end up having trash like Anthappante Anthiam.   Kudos to E-Malayalee, for asking good questions and the writer for the apt answers.  

bijuny 2016-06-03 10:27:24
Anthappan. Agree to some of your views. I'm not a Xtian. Still I will not buy your criticism that churches are reasons for evil among children / adults. Have you ever thought what would have happened in the absence of churches and temples and mosques in our community. Apart from the "God" aspect there are lot of other purposes - evident and not so evident, visible and not so visible, obvious and not so obvious purpose for these places of worships in the fabric of any society. May be you are just focused on the God and priest aspect that you are so critical about it.
I agree, the "author" who wrote "narmam" you as subject should have stopped "writing" long back.
I'm not sure about Aadu Jeevitham, but every most  will have a story of Adima Jeevitham at some or other point in life. For Adima Jeevitham, it doesn't matter what position you hold or what salary you get or which country you live in or work.  Readers can interpret Adima in their own way.
ആട് തോമ 2016-06-03 11:44:17
ഫുഡ് സ്റ്റാമ്പും, ഹെൽത്ത് ബെനിഫിട്ടും ഒക്കെ വാങ്ങി അമേരിക്കയിൽ   കുറുക്കന്മാർ ആടിന്റെ വേഷത്തിൽ ഇരുന്നു കഥകളും കവിതകളും എഴുതി വിടുന്നുണ്ട്.  ഇവന്റെ ഒക്കെ എഴുത്ത് വായിച്ചാലേ അറിയാം പൊള്ളയായ ജീവിതം ആണെന്ന് .  മിക്കാവാറും ആർക്കും വായിച്ചാൽ മനസിലാകാത്തത് എഴുതി വിട്ടിട്ട് ആധുനികം അത്ത്യന്താധുനികം എന്നൊക്കെ വിളിച്ചു ജനനങ്ങളെ പറ്റിക്കലാണ്.  ഇവനൊക്കെ ഇവിടെ വന്നു എങ്ങനെ പണം ഉണ്ടാക്കി, ജീവിതം ഉണ്ടാക്കി എന്നൊക്കെ കഥയിലൂടെ ഞങ്ങളും ഒന്നറിയട്ടെ.  അപ്പോൾ പറയാൻ പറ്റും ഇവനൊക്കെ ഇവിടെ ആട് ജീവിതം ആണോ നടത്തിയതെന്ന് 
നാരദർ 2016-06-03 12:57:16
മിക്കവാറും എഴുത്തുകാർ RNs ആണ് .  
ജീവിക്കാൻ മറന്നുപോയ സ്ത്രീ 2016-06-03 19:48:00
യഥാർഥത്തിൽ ആട് ജീവിതം അല്ല മാട് ജീവിതമാണ്  അമേരിക്കയിൽ ഞങ്ങൾ സ്ത്രീകൾ നയിക്കുന്നത് .  ഒന്നും രണ്ടും ഹോസ്പസ്റ്റിലിൽ ജോലി ചെയത് വീട്ടിൽ വന്നു കുഞ്ഞുങ്ങളുടെ കാര്യവും നോക്കി. ഭർത്താവ് കൊന്തന് ചോറും കറിയും ഉണ്ടാക്കി മാടുകളെ പോലെ ജീവിക്കുകയല്ലേ? ഞങ്ങളുടെ ഭർത്താക്ക്ന്മാരാകട്ടെ കഥകളും കവിതകളും എഴുതി കാലം കഴിക്കുകയാണ്.  അവാർഡ് കൊടുക്കുന്ന നിങ്ങൾ അറിയുന്നില്ല കഷ്ടപ്പാടിന്റെയും പ്രാരാപത്ത്തിന്റെയും കഥ.  കള്ള് ഇഷ്ടംപ്പോലെ കേറ്റി കഥയും എഴുതി കഴിഞ്ഞു ഭക്ഷണം കഴിക്കാൻ വരുമ്പോൾ കൊശിക്കൊത്ത കൂട്ടാൻ കൊടുത്തില്ലങ്കിൽ ഇവന്റെയൊക്കെ ഭാവം മാറി അറുകൊല തുള്ളും. ഒരിക്കൽ തുള്ളൽ കഴിഞ്ഞു ഞാൻ എന്റെ ഭർത്താവിന്റെ കഥ പോയി വായിച്ച് മൂക്കത്ത് വിരൽ വച്ചുപോയി. അയാൾ അയൽവക്കക്കാരി പാർവതിയെക്കുറിച്ച് കഥ എഴുതി പിടിപ്പിച്ചു വച്ചിരിക്കുകയാണ്.  ഞാൻ അയാൾക്ക് ചോറും കറിയും ഉണ്ടാക്കുന്ന ഒരു പാവ മാത്രം എന്നാൽ കഥയോ പാര്വതിയെക്കുറിച്ച്.  ശരിയാണ് ഇവിടെ മാട് ജീവിതം ഉണ്ട് പക്ഷെ ആരും അതെഴുതില്ല.  ഭാവനയിൽ വിരിയുന്നതാനെന്നാ ഇവന്മാര് പറയുന്നത്. മൂക്കറ്റം കള്ളുക്കുടിച്ചാൽ ഏതവന്റെ ഭാവനയാ വിരിയാത്തത്.  ദയവ് ചെയ്ത് പത്രാധിപർ എഴുത്ത് കാരുടെ ഭാര്യമാർക്കുള്ള ചോദ്യം പബ്ലിഷ് ചെയ്യ് ഞങ്ങൾ ഭാര്യമാർ ഉത്തരം പറയാം.

കുബുദ്ധി 2016-06-03 13:39:09
മിക്കവാറും എഴുത്തുകാരുടെ ഭാര്യമാർ ആർ. എൻസ് എന്ന് പറയുന്നതായിരിക്കും ഉചിതം. അങ്ങനെയാണെങ്കിൽ അവർക്ക് എങ്ങനെ ആട് ജീവിതം ഉണ്ടാകും.?   ചുമ്മാ ഇരുന്നു കഥയും കവിതയും എഴുതി വിട്ടാൽ പോരെ?.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക